കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയില്‍ വെടിയുണ്ട!

  • By Soorya Chandran
Google Oneindia Malayalam News

കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നടത്തുന്ന ജനസമ്പര്‍ക്ക പരിപാടി ഈയിടെയായി ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നുണ്ട്. വില്ലേജ് ഓഫീസര്‍ ചെയയേണ്ട ജോലിയാണ് മുഖ്യമന്ത്രി ലക്ഷങ്ങള്‍ ചെലവഴിച്ച് നടത്തുന്നതെന്നാണ് ആക്ഷേപം.

എന്നാല്‍ ഇപ്പോള്‍ പറയുന്നത് അതൊന്നും അല്ല. ഒരു വലിയ സുരക്ഷാ വീഴ്ചയെ കുറിച്ചാണ്. കോഴിക്കോട് നടക്കുന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ ഒരാള്‍ മുഖ്യമന്ത്രിയെ കാണാന്‍ എത്തിയത് വെടിയുണ്ടകളുമായാണ്.

Oommen Chandy 1

കഴിഞ്ഞ തവണ ജനസന്പര്‍ക്ക പരിപാടി നടക്കുമ്പോള്‍ ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ ഉപരോധ സമരം ആയിരുന്നു. എന്നാല്‍ ഇത്തവണ തിരുവനന്തപുരത്തും എറണാകുളത്തും വലിയ പ്രശ്‌നങ്ങളില്ലാതെ കടന്നുപോയി.

മലപ്പുറം സ്വദേശിയായ വിമുക്ത ഭടന്‍ ഫ്രാന്‍സിസ് ആണ് മുഖ്യമന്ത്രിയെ കാണാന്‍ വെടിയുണ്ടയുമായി ജനസമ്പര്‍ക്ക പരിപാടിയില്‍ എത്തിയത്. നാല് വെടിയുണ്ടകളാണ് ഇയാളുടെ കയ്യില്‍ ഉണ്ടായിരുന്നത്.

ഫ്രാന്‍സിസിനെ കുറ്റം പറയാന്‍ പറ്റില്ലെന്നാണ്ഒരു വിഭാഗം ആളുകള്‍ പറയുന്നത്. കാരണം ഇദ്ദേഹത്തിന്റെ തോക്കിന്റെ ലൈസന്‍സ് കാലാവധി തീര്‍ന്നിരിയ്ക്കുകയാണ് . ലൈസന്‍സ് പുതുക്കി കിട്ടാന്‍ വേണ്ടിയാണ് ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രിയെ സമീപിച്ചത്. അപ്പോള്‍ പിന്നെ തോക്കില്ലാതെ വെടിയുണ്ടയുമായി വന്നതില്‍ എന്താണ് പ്രശ്‌നമെന്നാണ് ചോദ്യം .

English summary
Bullets found in Oommen Chandy's people interaction programme. An Ex Service man approched Oommen Chandy with bullets demanding the renewal of his gun license.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X