കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി വിജയന്‍ ഏകാധിപതിയോ? ചോദ്യം സിപിഐയുടേത്...

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ. ഏകാധിപതിയെ പോലെയാണ് പിണറായി വിജയന്റെ പെരുമാറ്റമെന്നാണ് വിമര്‍ശനം. പിണറായി വിജയന്റെ ഏക പക്ഷീയ തീരുമാനങ്ങളാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രതിശ്ചായക്ക് മങ്ങലേല്‍പ്പിച്ചതെന്ന് സിപിഐ സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനമുയര്‍ന്നു. തുടക്കം ഗംഭീരമായെങ്കിലും പിന്നീട് സര്‍ക്കാരിന്റെ പേര് കളഞ്ഞ് കുളിച്ചെന്നും സിപിഐ തുറന്നടിച്ചു.

മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിക്കേണ്ട എന്നത് മുഖ്യമന്ത്രിയുടെ ഏകപക്ഷീയമായ തീരുമാനമാണ്. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ ജനങ്ങളോട് വിശദീകരിച്ചില്ലെങ്കില്‍ പുറത്ത് പറയാന്‍ പറ്റാത്തത് നടക്കുന്നുണ്ടെന്ന് ജനം വിശ്വസിക്കും.

Read More: അഞ്ജു വിവാദം തിരക്കഥയോ? ടിപി ദാസനെ കൊണ്ടുവരാന്‍ നേരത്തെ തീരുമാനിച്ചു...

Kanam rajendran

ഇത്തരം സംശയങ്ങള്‍ ഉണ്ടാകാന്‍ ഇടവരുത്തരുത്. എം കെ ദാമോദരനെ നിയമോപദേഷ്ടാവായി നിയമിച്ചതിനെതിരെയും സംസ്ഥാന കൗണ്‍സിലില്‍ രൂക്ഷവിമര്‍ശനമുയര്‍ന്നു. എംകെ ദാമോദരന്‍ വിഷയം മുഖ്യമന്ത്രി ഇടപെട്ട് തീര്‍ക്കണമായിരുന്നു. ദിവസങ്ങളോളം മാധ്യമങ്ങള്‍ ഇക്കാര്യം ചര്‍ച്ച ചെയ്തു. എന്നിട്ടും മുഖ്യമന്ത്രി പ്രതികരിക്കാന്‍ തയ്യാറായില്ല.

ഇത് സര്‍ക്കാരിന്റെ സല്‍പ്പേര് കളഞ്ഞുകുളിച്ചു. വൈകിയാണെങ്കിലും ദാമോദരനെ നിയമ ഉപദേശക സ്ഥാനത്ത് നിന്ന് മാറ്റിയത് സര്‍ക്കാരിന് ഗുണം ചെയ്യുമെന്നാണ് സിപിഐ സംസ്ഥാന സമിതിയുടെ വിലയിരുത്തല്‍.

നേരത്തെയും സിപിഐ പിണറായിവിജയനെതിരെ രംഗത്ത് വന്നിരുന്നു. സര്‍ക്കാരിന്റെ തുടക്കത്തില്‍ തന്നെ സിപിഎം സിപിഐ മൂപ്പിളമതര്‍ക്കം കല്ലുകടിയായതാണ്. ആതിരപ്പള്ളിവിഷയത്തിലായിരുന്നു സിപിഐ സിപിഎമ്മിനോട്‌ ഉടക്കിയത്.

Pinarayi Vijayan

മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ ഇത്തരം വിഷയങ്ങളില്‍ തീരുമാനമെടുക്കരുതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പിണറായി വിജയന്റെ പ്രതികരണം കാനത്തെ പരിഹസിക്കുന്നതായിരുന്നു. മുന്നണിയില്‍ ചര്‍ച്ച ചെയ്യേണ്ടത് അവിടെ ചര്‍ച്ച ചെയ്യും. സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ പറയാന്‍ മന്ത്രിമാരുണ്ടെന്നായിരുന്നു പ്രതികരണം.

കാണാതായ വിമാനം കടലില്‍ തകര്‍ന്ന് വീണോ? അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി സൂചന...കാണാതായ വിമാനം കടലില്‍ തകര്‍ന്ന് വീണോ? അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി സൂചന...

കോടതിയില്‍ നടന്നത് ദാമോദരന്‍ സ്‌പോണ്‍സേര്‍ഡ് സംഘര്‍ഷമെന്ന് പിസി ജോര്‍ജ്; അന്വേഷണമെന്ന് പിണറായികോടതിയില്‍ നടന്നത് ദാമോദരന്‍ സ്‌പോണ്‍സേര്‍ഡ് സംഘര്‍ഷമെന്ന് പിസി ജോര്‍ജ്; അന്വേഷണമെന്ന് പിണറായി

English summary
The CPI state council has opined that Chief Minister Pinarayi Vijayan's decision not to inform cabinet decisions to media is unilateral.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X