കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂച്ചക്കും സിസേറിയന്‍... അമ്മക്കും കുഞ്ഞുങ്ങള്‍ക്കും സുഖം

  • By Soorya Chandran
Google Oneindia Malayalam News

തൃശൂര്‍: മൃഗങ്ങളെ മനുഷ്യരേക്കാള്‍ പരിചരിക്കുന്നവരുടെ കഥകള്‍ നമ്മള്‍ ഏറെ കേട്ടിട്ടുണ്ട്. അവയിലധികവും വിദേശ രാജ്യങ്ങളില്‍ നിന്നാണ്. എന്നാല്‍ നമ്മുടെ നാട്ടിലും ഉണ്ട് ഓമന മൃഗങ്ങളെ അത്രയേറെ സ്‌നേഹിക്കുന്ന മനുഷ്യര്‍.

തന്റെ പ്രിയപ്പെട്ട പൂച്ചക്ക് സുഖ പ്രസവം സാധ്യമല്ലാതെ വന്നപ്പോള്‍ ആശുപത്രിയിലെത്തിച്ച് സിസേറിയന്‍ നടത്തിച്ച കഥയാണ് ചെന്താപ്രിന്നി സ്വദേശി അബ്ബാസിന് പറയാനുള്ളത്. തൃശൂര്‍ കൊക്കാലയിലെ കേരള മൃഗസംരക്ഷണ സര്‍വ്വകലാശാലയില്‍ വച്ചായിരുന്നു ശസ്ത്രക്രിയ. സിസേറിയനിലൂടെ മൂന്ന് കുഞ്ഞുങ്ങളെയാണ് പുറത്തെടുത്തത്. അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നു.

Persian Cat

പേര്‍ഷ്യന്‍ ഇനമായ ഡബിള്‍ ഐ ക്യാറ്റിനാണ് പ്രസവ ശസ്ത്രക്രിയ നടത്തിയത്. പൂര്‍ണ ഗര്‍ഭിണിയായ പൂച്ചക്ക് ശാരീരിക അസ്വസ്ഥതകള്‍ ഏറിയപ്പോഴാണ് അബ്ബാസ് ആശുപത്രിയിലെത്തിച്ചത്. മരുന്നുകള്‍ ഫലിക്കാതെ വന്നപ്പോഴായിരുന്നു ശസ്ത്രക്രിയ.

എങ്ങനെയാണോ ഒരു മനുഷ്യനെ ഓപ്പറേഷന് വിധേയമാക്കുക, അതേ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയായിരുന്നു പൂച്ചക്കും ശസ്ത്രക്രിയ. അബ്ബാസിന്റെ സമ്മതപത്രം വാങ്ങി, അനസ്‌തേഷ്യ നല്‍കിയാണ് ശസ്ത്രക്രിയ നടത്തിയത്.

വെറും ഒരു പൂച്ചയല്ല ഇത്. പേര്‍ഷ്യന്‍ പൂച്ചയാണ്. ഒരു പേര്‍ഷ്യന്‍ ഡബിള്‍ ഐ ക്യാറ്റിന്റെ കുഞ്ഞിന്റെ വില എത്രയാണെന്നറിയാമോ... ഏതാണ്ട് 12,000 രൂപ വരും.

രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് മൂന്ന് കുഞ്ഞുങ്ങളേയും പുറത്തെടുത്തത്. ശസ്ത്രക്രിയക്ക് ശേഷം അമ്മയേും കുഞ്ഞുങ്ങളേയും കൊണ്ട് അബ്ബാസ് വീട്ടിലേക്ക് മടങ്ങി, ഇനി മരുന്നും പരിചരണവും മാത്രം മതി.

English summary
Doctors of Kerala Veterinary University performed caesarean to rescue a Persian Cat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X