കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ചാണ്ടി 'പെട്ടു'.... ഇനി രക്ഷയില്ല; യുഡിഎഫ് അവസാനകാല ഉത്തരവുകളെല്ലാം നിയമം ലംഘിച്ചത്...

മെത്രാന്‍ കായല്‍, കടമക്കുടി, കോട്ടയം ഇടനാഴി, ഹരിപ്പാട് മെഡിക്കല്‍ കോളേജ് അടക്കം പദ്ധതികളാണ് ചട്ടവിരുദ്ധമായി അനുമതി നല്‍കപ്പെട്ടത്.

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായ യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാല ഉത്തരവുകള്‍ കടുത്ത നിയമലംഘനങ്ങളാണെന്ന് സിഎജി റിപ്പോര്‍ട്ട്. ചട്ടവിരുദ്ധമായാണ് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി പല തീരുമാനങ്ങളിലും ഒപ്പിട്ടതെന്ന് സിഎജി അക്കമിട്ട് നിരത്തുന്നു. മെത്രാന്‍ കായല്‍, കടമക്കുടി, കോട്ടയം ഇടനാഴി, ഹരിപ്പാട് മെഡിക്കല്‍ കോളേജ് അടക്കം പദ്ധതികളാണ് ചട്ടവിരുദ്ധമായി അനുമതി നല്‍കപ്പെട്ടത്.

ബിയര്‍ വൈന്‍ പാര്‍ലറുകള്‍ അനുവദിച്ചതിലും ചട്ടലംഘനം നടന്നിട്ടുണ്ടെന്നും കണ്‍ട്രോള്‍ ആന്റ് ഓഡിറ്റ് ജനറല്‍ റിപ്പോര്‍ട്ടിലുണ്ട്. 2013നും 2016നും ഇടയില്‍ വൈന്‍ ബിയര്‍ പാര്‍ലറുകള്‍ അനുവദിച്ചതിലാണ് ക്രമക്കേട്. സുപ്രീം കോടതി നിര്‍ദേശം അവഗണിച്ച് 10 ബിയര്‍ പാര്‍ലറുകള്‍ അനുവദിച്ചു.

 കൃത്യമായ സംവിധാനമില്ല

കൃത്യമായ സംവിധാനമില്ല

റവന്യൂ ഭൂമി സംരക്ഷിക്കുന്നതിന് കൃത്യമായ ഒരു സംവിധാനം പോലുമുണ്ടായിരുന്നില്ല. റവന്യൂ ഭൂമി നികത്തുന്നതിനെതിരെ നടപടിയെടുക്കാന്‍ സാധിച്ചില്ലെന്നും സിഎജി കുറ്റപ്പെടുത്തി.

 ബാര്‍, ബിയര്‍ പാര്‍ലറുകള്‍

ബാര്‍, ബിയര്‍ പാര്‍ലറുകള്‍

2013-16 കാലങ്ങളില്‍ ബാറുകള്‍ അനുവദിച്ചതില്‍ സുതാര്യതയില്ലെന്ന പരാമര്‍ശവും റിപ്പോര്‍ട്ടിലുണ്ട്.ബാര്‍, ബിയര്‍ പാര്‍ലറുകള്‍ എന്നിവയനുവദിച്ച് കിട്ടുന്നതിനുവേണ്ടി സമര്‍പ്പിച്ച അപേക്ഷകളെക്കുറിച്ചോ, ഈ അപേക്ഷകളിലെടുത്ത തീരുമാനങ്ങളെക്കുറിച്ചോ വ്യക്തമായ രേഖകള്‍ എക്‌സൈസ് വകുപ്പിന്റെ കയ്യിലില്ല എന്ന് സിഎജി കണ്ടെത്തിയിട്ടുണ്ട്.

ബിയര്‍ പാര്‍ലറുകള്‍ക്ക് അനുമതി നല്‍കി

ബിയര്‍ പാര്‍ലറുകള്‍ക്ക് അനുമതി നല്‍കി

ദേശീയപാതയുടെ സമീപത്ത് ബാറുകള്‍ക്കോ ബിയര്‍ പാര്‍ലറുകള്‍ക്കോ അനുമതി നല്‍കരുതെന്ന് 2013ല്‍ കേന്ദ്ര നിര്‍ദേശമുണ്ടായിരുന്നെങ്കിലും അത് ലംഘിച്ചുകൊണ്ട് സര്‍ക്കാര്‍ പത്ത് ബിയര്‍ പാര്‍ലറുകള്‍ക്ക് അനുമതി നല്‍കുകയായിരുന്നുവെന്നും സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

 രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല

നെല്‍ വയല്‍ സംരക്ഷണ നിയമം അടക്കം പലതും ലംഘിച്ചാണ് പല പദ്ധതികള്‍ക്കും അനുമതി നല്‍കിയതെന്നും സിഎജി റിപ്പോര്‍ട്ട് പറയുന്നു. ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട് അനുവദിച്ച മെഡിക്കല്‍ കോളേജ് പദ്ധതിയിലും ചട്ടലംഘനം നടന്നതായാണ് കണ്‍ട്രോള്‍ ആന്റ് ഓഡിറ്റ് ജനറല്‍ ചൂണ്ടിക്കാണിക്കുന്നത്.

English summary
CAG report says Oommen Chandy Government's last decisions are violation of norms
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X