കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലിക്കറ്റില്‍ അസിസ്റ്റന്റ് നിയമനത്തിന് കോഴ; ലീഗ് നേതാവിന്റെ ദൃശ്യങ്ങള്‍ പുറത്ത്

  • By Gokul
Google Oneindia Malayalam News

തേഞ്ഞിപ്പലം: മുസ്ലീം ലീഗിന്റെ നേതൃത്വത്തില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റില്‍ അനധികൃത നിയമനം നടത്തുന്ന ആരോപണം ശരിവെക്കുന്ന തരത്തില്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു. യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് നിയമനത്തിന് കോഴവാങ്ങിക്കുന്ന ലീഗ് നേതാവിന്റെ ദൃശ്യങ്ങള്‍ കൈരളി പീപ്പിള്‍ ടിവിയാണ് പുറത്തുവിട്ടത്. തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമായ ഫിറോസ് കള്ളിയിലാണ് 15 ലക്ഷം രൂപയ്ക്ക് ഇടപാട് ഉറപ്പിക്കുന്നത്.

യൂണിവേഴ്‌സിറ്റിയില്‍ പി എസ് സി റാങ്ക് ലിസ്റ്റ് പ്രകാരമുള്ള ഇന്റര്‍വ്യൂ നടന്നു കൊണ്ടിരിക്കുകയാണ്. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനെത്തിയവരെ പ്രലോഭിപ്പിച്ചാണ് കോഴ ആവശ്യപ്പെടുന്നത്. ഇടനിലക്കാര്‍ കാര്യങ്ങള്‍ പറഞ്ഞുറപ്പിച്ചശേഷം ഫിറോസ് കള്ളിയലിന്റെ അടുത്ത് പറഞ്ഞുവിടുകയായിരുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിസി ഡോ.എം അബ്ദുസ്സലാമിന്റെ അടുത്ത സുഹൃത്തു കൂടിയാണ് ഫിറോസ്.

Calicut University Bribe

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ അനധികൃത നിയമനത്തിനെതിരെ നേരത്തെ തന്നെ വന്‍ ആക്ഷേപം ഉയര്‍ന്നിരുന്നു. വിദ്യാഭ്യാസ വകുപ്പ് ഭരിക്കുന്ന മുസ്ലീംലീഗിന്റെ അറിവോടുകൂടിയാണ് നിയമനം എന്നായിരുന്നു ആക്ഷേപം. മുസ്ലീം ലീഗ് നേതാവ് തന്നെ കോഴ ആവശ്യപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ബാര്‍ കോഴ വിഷയത്തില്‍ വെട്ടിലായ സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലാവുകയാണ്.

അതിനിടെ കോഴ വാങ്ങുന്നുവെന്ന് ആരോപിച്ച് എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും കാലിക്കറ്റ് സര്‍വകലാശാലയില്‍ നടത്തിയ പ്രതിഷേധത്തിനിടെ യൂണിവേഴ്‌സിറ്റി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എം അബ്ദുസ്സലാം കുഴഞ്ഞുവീണു. പ്രതിഷേധക്കാരുമായുള്ള ചര്‍ച്ചയ്ക്കു പിന്നാലെയാണ് വിസി കുഴഞ്ഞുവീണത്. ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.


English summary
DYFI alleging corruption in ongoing appointments to the Calicut University assistant posts on Wednesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X