കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവരാവകാശമൊക്കെ നല്ലതുതന്നെ; എല്ലാം പുറത്ത് വിടാനാകില്ല; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

മന്ത്രി സഭാ തീരുമാനങ്ങള്‍ മുഴുവന്‍ വിവരാവകാശ നിയമപ്രകാരം പുറത്ത് വിടാനാകില്ല. നല്‍കാനാകാത്തതും നല്‍കിക്കൂടാത്തതുമായ വിവരങ്ങള്‍ ഉണ്ട്.

  • By Jince K Benny
Google Oneindia Malayalam News

തിരുവനന്തപുരം: ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനായി നടപ്പിലാക്കിയ വിവരാവകാശ നിയമം 2005 എല്ലാക്കാര്യങ്ങളും അറിയാനുള്ളതല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രി സഭാ തീരുമാനങ്ങള്‍ സര്‍ക്കാര്‍ പുറത്ത് വിടുന്നില്ലെന്ന തര്‍ക്കം നിലനില്‍ക്കെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. വിവരാവകാശത്തേക്കുറിച്ചുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തരമാക്കിയത്.

Pinarayi Vijayan

മന്ത്രി സഭാ തീരുമാനങ്ങള്‍ മുഴുവന്‍ വിവരാവകാശ നിയമപ്രകാരം പുറത്ത് വിടാനാകില്ല. നല്‍കാനാകാത്തതും നല്‍കിക്കൂടാത്തതുമായ വിവരങ്ങള്‍ ഉണ്ട്. ചില തീരുമാനധങ്ങള്‍ നടപ്പിലാക്കും മുമ്പ് പുറത്ത് വിട്ടാല്‍ നിരര്‍ഥകമാകുമെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം വ്യക്തിപരമായ ദുരുദ്ദേശങ്ങള്‍ക്കായി വിവരാവകാശ നിയമത്തെ ഉപയോഗിക്കരുതെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. വിവരാവകാശ നിയമത്തെ വ്യക്തിപരമായ കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നവരാണ് സാധാരണക്കാരന്റെ അറിയാനുള്ള അവകാശത്തിന് വിഘാതമായി നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിവരാവകാശ നിയമ പ്രകാരം വിവരങ്ങള്‍ നല്‍കുന്നതിന്റെ പേരില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കെത്തന്നെയാണ് വിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം പോളും മുഖ്യമന്ത്രി പിണറായി വിജയനും വേദി പങ്കിട്ടത്. വിവരാവകാശ കമ്മീഷണര്‍ എന്ന നിലയില്‍ വിന്‍സന്‍ എം പോള്‍ മികച്ച പ്രകടനമാണ് നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. അഞ്ച് കമ്മീഷണര്‍മാരുടെ ഒഴിവ് നികത്താന്‍ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Pinarayi Vijayan

ഉദ്യോഗസ്ഥരില്‍ ഒരു വിഭാഗം പൊതു ജനങ്ങള്‍ക്ക് വിവരം നല്‍കാന്‍ വിമുഖത കാണിക്കുന്നവരാണെന്ന് വിന്‍സന്‍ എം പോള്‍ പറഞ്ഞു. വിവിധ വകുപ്പുകള്‍ ഏകോപിച്ച് വിവരങ്ങള്‍ അപ്പപ്പോള്‍ ലഭ്യമാക്കുന്ന ഓണ്‍ലൈന്‍ സംവിധാനം ഉടന്‍ നിലവില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.

English summary
Chief minister said that can't give all cabinet decision under RTI. Some people use RTI for their personal venture, and that's not good he added.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X