കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരോപണം തള്ളാതെ ഡിജിപി; അന്വേഷണത്തിന്റെ ഭാഗമായി ഫോണ്‍ ചോര്‍ത്താം

സുപ്രീം കോടതിയുടെ കര്‍ശനമായ ഉത്തരവുകള്‍ നിലനില്‍ക്കുന്നുവെങ്കിലും സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഫോണ്‍ ചോര്‍ത്തല്‍ നടത്താം.

  • By അക്ഷയ്‌
Google Oneindia Malayalam News

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണം പൂര്‍ണമായും തള്ളാതെ ഡിജിപ് ലോക്‌നാഥ് ബെഹ്‌റ. ഐജിമാര്‍ക്ക് കേസ് അന്വേഷണത്തിന്റെ ഭാഗമായി അടിയന്തരഘട്ടങ്ങളില്‍ 190-ാം റൂള്‍ പ്രകാരം ഫോണ്‍ ചോര്‍ത്താമെന്നും ഡിജിപി പറഞ്ഞു.

സുപ്രീം കോടതിയുടെ കര്‍ശനമായ ഉത്തരവുകള്‍ നിലനില്‍ക്കുന്നുവെങ്കിലും സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഫോണ്‍ ചോര്‍ത്തല്‍ നടത്താം. എന്നാല്‍ ഫോണ്‍ ചേര്‍ത്തി മൂന്ന് ദിവസത്തിനുള്ളില്‍ ആഭ്യന്തര സെക്രട്ടറിയുടെ അനുമതി തേടണം. ജേക്കബ് തോമസിന്റെ കത്ത് പരിശോധിക്കുമെന്നും ബെഹ്‌റ പറഞ്ഞു. കേസ് അന്വേഷണത്തിനായി ഫോണ്‍ ചോര്‍ത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിയോഗിച്ച കമ്മറ്റിയില്‍ അംഗമായിരുന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ.

Loknath Behra

കഴിഞ്ഞ ദിവസം രാത്രി പ്രത്യേക ദൂതന്‍ വഴിയാണ് ജേക്കബ് തോമസ് പരാതി നല്‍കിയത്. തന്റെ ഔദ്യോഗിക ഫോണ്‍കോളുകള്‍ക്ക് പിറകെ തനിക്കുവരുന്ന മെയിലുകളും ചോര്‍ത്തുന്നതായി അദ്ദേഹം പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇമെയില്‍ ഹാക്ക് ചെയ്യുന്നതും ഫോണ്‍ ചോര്‍ത്തുന്നതും തന്റെ സ്വകാര്യതയിലേക്കുളള കടന്നുകയറ്റമായാണ് ജേക്കബ് തോമസ് കത്തില്‍ പ്രധാനമായും ആരോപിക്കുന്നത്. നിലവില്‍ ഡിജിപിയുടെ അനുമതിയോടെ ഐജി തലത്തിലുളള ഉദ്യോഗസ്ഥന് ഒരാഴ്ച വരെ ആരുടെയും ഫോണ്‍ ചോര്‍ത്താനുളള അനുമതിയുണ്ട്. ഈ അനുമതി പിന്‍വലിക്കണമെന്നും ജേക്കബ് തോമസ് ആവശ്യപ്പെടുന്നു.

English summary
Can tap phones as part of investigation: DGP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X