നടി ആശാ ശരത്തിനെതിരെ വഞ്ചനാകുറ്റത്തിന് കേസ്

  • Updated:

കാസര്‍ഗോഡ്: സിനിമാ സീരിയല്‍ താരവും നര്‍ത്തകിയുമായ ആശ ശരത്തിനെതിരെ വഞ്ചനാ കുറ്റത്തിന് പൊലീസ് കേസെടുത്തു. പടന്ന എടക്കോട് സ്വദേശിയായ സൈഫുന്നിസ നല്‍കിയ പരാതിയെ തുടര്‍ന്ന് കാസര്‍ഗോഡ് ചന്തേര പൊലീസാണ് കേസെടുത്തത്.

തന്റെ ജ്വല്ലറി ഷോപ്പിന്റെ ഉദ്ഘാടനത്തിന് വരാമെന്നേറ്റ ആശാ ശരത്ത് വരാതെ പറ്റിച്ചു എന്നാരോപിച്ചാണ് സൈഫുന്നിസ പൊലീസില്‍ പരാതി നല്‍കിയത്. ഉദ്ഘാടനത്തിന് എത്താമെന്നേറ്റ് മൊബൈല്‍ ഫോണും സ്വര്‍ണാഭരണങ്ങളും നടി തന്നില്‍ നിന്ന് കൈപ്പറ്റിയതായും പരാതിക്കാരി പറയുന്നു.

കുങ്കുമപ്പൂവ് എന്ന സീരിയലിലൂടെയാണ് നര്‍ത്തകി കൂടിയായ ആശാ ശരത് ജനശ്രദ്ധയാകര്‍ഷിച്ചത്. തുടര്‍ന്ന് ഈ സീരിയലിലൂടെ തന്നെ മോഹന്‍ലാലിന്റെ നായികയായി കര്‍മ്മയോദ്ധ എന്ന ചിത്രത്തില്‍ അഭിനയിച്ചു. ഫ്രൈഡേ, ബഡ്ഡി എന്നീ ചിത്രങ്ങളിലും വേഷമിട്ടുണ്ട്.

അനീഷ് അന്‍വര്‍ സംവിധാനം ചെയ്ത സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രമാണ് ഒടുവില്‍ റിലീസ് ചെയ്തത്. ചിത്രത്തിലെ അഭിനയവും ശ്രദ്ധിക്കപ്പെട്ടതോടെ ഒത്തിരി പുതിയ ചിത്രങ്ങള്‍ ആശാ ശരത്തിനെ തേടിയെത്തി. മോഹന്‍ലാലും മീനയും മുഖ്യവേഷത്തിലെത്തുന്ന ദൃശ്യത്തില്‍ ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് താരം എത്തുന്നത്.

സീരിയലും സിനിമയും നൃത്തവും ഒരുമിച്ചു കൊണ്ടുപോകുന്ന ഈ കലാകാരിക്ക് ആരാധകര്‍ ഏറെയായപ്പോഴാണ് ഉദ്ഘാടനച്ചടങ്ങുകളില്‍ ക്ഷണിക്കപ്പെട്ടത്. അത് ഇങ്ങനെയുമായി.

English summary
A case has been registered against cine-serial actress Asha Sharath for fraudary.
Please Wait while comments are loading...