കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാളക്കുട്ടിക്ക് കത്തിവച്ചവര്‍ പടിക്കുപുറത്ത്; പ്രതിഷേധം കനത്തപ്പോള്‍ കേസും, എല്ലാം ഞൊടിയിടയില്‍

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഈ സംഭവത്തിനെതിരേ രംഗത്തെത്തിയിരുന്നു. അംഗീകരിക്കാന്‍ പറ്റാത്ത നടപടിയാണിതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

  • By Ashif
Google Oneindia Malayalam News

കണ്ണൂര്‍: കേന്ദ്രസര്‍ക്കാരിന്റെ ബീഫ് നിരോധനത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി കാളക്കുട്ടിയെ പരസ്യമായി അറുത്ത് മാംസം വിതരണം ചെയ്ത യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. മൂന്ന് നേതാക്കളെയാണ് സസ്‌പെന്റ് ചെയ്തത്. പാര്‍ട്ടിയില്‍ നിന്നും സംഘടനയില്‍ നിന്നും സസ്‌പെന്റ് ചെയ്തിട്ടുണ്ട്.

യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റി, സംസ്ഥാന ജനറല്‍ സെക്രട്ടറി ജോഷി കണ്ടത്തില്‍, ഷറഫുദ്ദീന്‍ എന്നിവര്‍ക്കെതിരേയാണ് നടപടി. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ നേതൃത്വമാണ് മൂന്നുപേര്‍ക്കെതിരേയും അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്.

Photo

ശനിയാഴ്ച വൈകീട്ടാണ് കണ്ണൂര്‍ സിറ്റിയില്‍ ബീഫ് പ്രതിഷേധം നടന്നത്. ചെറിയ കാളക്കുട്ടിയെ പരസ്യമായി അറുത്ത് മാംസം വിതരണം ചെയ്യുകയായിരുന്നു. പ്രതിഷേധത്തിന് നേതൃത്വം നല്‍കിയവരെയാണ് ഇപ്പോള്‍ പുറത്താക്കിയിരിക്കുന്നത്. മൂന്ന് പേരെ സസ്‌പെന്റ് ചെയ്തതായി കെപിസിസിയും അറിയിച്ചു.

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഈ സംഭവത്തിനെതിരേ രംഗത്തെത്തിയിരുന്നു. അംഗീകരിക്കാന്‍ പറ്റാത്ത നടപടിയാണിതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. തൊട്ടുപിന്നാലെയാണ് സസ്‌പെന്‍ഷന്‍ നടപടി വന്നത്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, ശശി തരൂര്‍ എംപി, എം ലിജു തുടങ്ങിയവര്‍ക്ക് പുറമെ ബിജെപി നേതാക്കളും പ്രതിഷേധ രീതിക്കെതിരേ രംഗത്തെത്തി. യുവമോര്‍ച്ച ഭാരവാഹികര്‍ നല്‍കിയ പരാതിയില്‍ കണ്ണൂര്‍ സിറ്റി പോലീസ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.

English summary
Cattle slaughter: Action Taken Against Rijil Makkutty And two others,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X