കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫസൽവധക്കേസ് അട്ടിമറിക്കുന്നത് സഹോദരൻ!! സുബീഷിന്റെ മൊഴി കളവ് തന്നെ!! തെളിവുണ്ട്!!

സിപിഎം നേതാക്കൾ ഫസൽ വധക്കേസിലെ അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നത് ഫസലിന്റെ സഹോദരൻ സത്താർ തന്നെയാണെന്നാണ് സിബിഐ പറയുന്നത്.

  • By Gowthamy
Google Oneindia Malayalam News

കൊച്ചി: എൻഡിഎഫ് നേതാവ് ഫസൽ വധക്കേസിൽ ആർഎസ്എസ് പ്രവർത്തകനായ സുബീഷിന്റെ മൊഴി പുറത്തു വന്നതിനു പിന്നാലെ ഫസൽ വധക്കേസ് കേരള രാഷ്ട്രീയത്തിൽ വീണ്ടും ചർച്ചയാവുകയാണ്. വെള്ളിയാഴ്ചയാണ് സുബീഷിന്റെ മൊഴി പിറത്തു വന്നത്. താനടക്കമുള്ള ആർഎസ്എസ് നേതാക്കളാണ് ഫസലിനെ കൊലപ്പെടുത്തിയതെന്നായിരുന്നു സുബീഷിന്റെ മൊഴി. എന്നാൽ ഇത് തള്ളി രംഗത്തെത്തിയിരിക്കുകയാണ് സിബിഐ.

സിപിഎം നേതാക്കൾ പ്രതികളായ ഫസൽ വധക്കേസിലെ അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നത് ഫസലിന്റെ സഹോദരനും സിപിഎം പ്രവർത്തകനുമായ സത്താർ തന്നെയാണെന്നാണ് സിബിഐ പറയുന്നത്. കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് സത്താർ സമർപ്പിച്ച ഹർജിയുടെ വാദത്തിനിടെയാണ് സിബിഐ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

അട്ടിമറിക്ക് പിന്നിൽ സഹോദരൻ

അട്ടിമറിക്ക് പിന്നിൽ സഹോദരൻ

സിപിഎം നേതാക്കൾ ഫസൽ വധക്കേസിലെ അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നത് ഫസലിന്റെ സഹോദരൻ സത്താർ തന്നെയാണെന്നാണ് സിബിഐ പറയുന്നത്. സത്താറും സിപിഎം പ്രവർത്തകനാണ്. സത്താർ സിപിഎമ്മുകാർക്കൊപ്പം ചേർന്ന് പ്രവർത്തിക്കുകയാണെന്നും സിബിഐ കോടതിയിൽ വ്യക്തമാക്കുന്നു.

സുബീഷിന്റെ വെളിപ്പെടുത്തലിൽ ആശയക്കുഴപ്പം

സുബീഷിന്റെ വെളിപ്പെടുത്തലിൽ ആശയക്കുഴപ്പം

ഫസലിനെ കൊലപ്പെടുത്തിയത് താനടക്കമുള്ള ആർഎസ്എസ് പ്രവർത്തകരാണെന്ന് സുബീഷ് വെളിപ്പെടുത്തിയത് കേസിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്. സുബീഷിൻറെ വെളിപ്പെടുത്തൽ വീഡിയോ അടക്കം നൽകിയാണ് തുടരന്വേഷണം ആവശ്യപ്പെട്ട് സത്താർ ഹർജി നൽകിയിരിക്കുന്നത്.

 സിബിഐ പറയുന്നത്

സിബിഐ പറയുന്നത്

സിപിഎം വിട്ട് എൻഡിഎഫിൽ ചേർന്ന ഫസൽ നേരത്തെ സിപിഎം തലശേരി ഗോപാല പേട്ട ബ്രാഞ്ച് അംഗവും പാർട്ടി നിയന്ത്രണത്തിലുള്ള അച്യുതൻ സ്മാരക വായനശാല സെക്രട്ടറിയുമായിരുന്നു. പാർട്ടി വിട്ട് എൻഡിഎഫിൽ ചേരുകയും പ്രദേശത്തെ യുവാക്കളെ എൻഡിഎഫിലേക്ക് ആകർഷിക്കുകയും ചെയ്തതിന്റെ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് സിബിഐ പറയുന്നത്.

സാമുദായിക ധ്രുവീകരണത്തിനും

സാമുദായിക ധ്രുവീകരണത്തിനും

കൊലയുടെ ഉത്തരവാദിത്വം ആർഎസ്എസിന്റെ തലയിൽ വച്ച് പ്രദേശത്ത് എൻഡിഎഫ് ആർഎസ്എസ് സംഘർഷം സൃഷ്ടിച്ച് സാമുദായിക ധ്രുവീകരണമുണ്ടാക്കാൻ ശ്രമിച്ചതായും സിബിഐ ആദ്യ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

മൊഴിയിൽ വൈരുദ്ധ്യം

മൊഴിയിൽ വൈരുദ്ധ്യം

അന്വേഷണത്തിൽ തെളിവുകളടക്കം സിബിഐ കണ്ടെത്തിയ നിഗമനങ്ങൾക്ക് വിരുദ്ധമാണ് സുബീഷിന്റെ മൊഴിയെന്നും സിബിഐ കോടതിയിൽ അറിയിച്ചു. സുബീഷിൻറെ മൊഴിയിൽ കൊല നടന്നുവെന്ന് പറയുന്നത് പുലർച്ചെ ഒന്നരയ്ക്കാണ്. എന്നാൽ ഫസൽ ആക്രമിക്കപ്പെട്ടത് 3.30നാണെന്ന് തെളിവുകൾ സഹിതം സിബിഐ വ്യക്തമാക്കുന്നു

പെരുത്തപ്പെടാതെ ആയുധം

പെരുത്തപ്പെടാതെ ആയുധം

കൊല നടത്താൻ ഉപയോഗിച്ച ആയുധങ്ങൾ സംബന്ധിച്ച് സുബീഷിന്റെ വെളിപ്പെടുത്തൽ കേസിലെ ഫോറൻസിക് നിഗമനങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നും സിബിഐ വ്യക്തമാക്കുന്നു. ആയുധങ്ങൾ കണ്ടെത്താത്തിടത്തോളം സുബീഷിന്റെ മൊഴിയുടെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടും.

തുടരന്വേഷണ സാധ്യത

തുടരന്വേഷണ സാധ്യത

കേസിൽ‌ തുടരന്വേഷണത്തിന് ഉത്തരവിടാനുളള അധികാരം സിബിഐ കോടതിക്ക് ഉണ്ടോയെന്ന കാര്യം വ്യക്തമല്ല. കേസ് അടുത്ത വ്യാഴാഴ്ച പരിഗണിക്കും. തുടരന്വേഷണത്തിന് ഉത്തരവിട്ടാൽ അത് സിബിഐയുടെ വിശ്വാസ്യതയെ ബാധിക്കും. ആദ്യം പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസാണ് ഇപ്പോൾ സിബിഐ അന്വേഷിക്കുന്നത്. അതേസമയം കേസിൽ ഹർജി ഭാഗം സുബീഷിന്റെ വെളിപ്പെടുത്തൽ വീഡിയോ കോടതിയിൽ ഹാജരാക്കി.

English summary
cbi about fazal murder case on cbi court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X