കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിയു ചിത്രയെ കേന്ദ്രവും കൈവിട്ടു!! ഇടപെടാനാകില്ലെന്ന് വിശദീകരണം!!

പിയു ചിത്രയെ ഒഴിവാക്കിയ സംഭവത്തിൽ ഇടപെടാനാകില്ലെന്ന് കേന്ദ്ര സർക്കാർ. അത്ലററിക് ഫെഡറേഷനിൽ കേന്ദ്ര സർക്കാരിന് അധികാരമില്ലെന്നാണ് കേന്ദ്രം പറയുന്നത്.

  • By Gowthamy
Google Oneindia Malayalam News

ദില്ലി: ലോക ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് മലയാളി താരം പിയു ചിത്രയെ ഒഴിവാക്കിയ സംഭവത്തിൽ ഇടപെടാനാകില്ലെന്ന് കേന്ദ്ര സർക്കാർ. അത്ലററിക് ഫെഡറേഷനിൽ കേന്ദ്ര സർക്കാരിന് അധികാരമില്ലെന്നാണ് കേന്ദ്രം പറയുന്നത്. അത്ലറ്റിക് ഫെഡറേഷൻ സ്വതന്ത്രമായി പ്രവർത്തിക്കുന്ന സംഘടനയാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

<strong>ഫ്രീക്കന്മാരുടേത് ഫാഷൻ ഭ്രമമല്ല, വ്യവസ്ഥിതിയോടുളള കലഹം!! എല്ലാ കാലത്തും ഉണ്ടായിരുന്നു!!</strong>ഫ്രീക്കന്മാരുടേത് ഫാഷൻ ഭ്രമമല്ല, വ്യവസ്ഥിതിയോടുളള കലഹം!! എല്ലാ കാലത്തും ഉണ്ടായിരുന്നു!!

ടീമിൽ നിന്ന് ഒഴിവാക്കിയതിനെ ചോദ്യം ചെയ്ത് ചിത്ര ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിൽ ഹൈക്കോടതി കേന്ദ്രത്തോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. കോടതിക്ക് നൽകിയ വിശദീകരണത്തിലാണ് അത്ലറ്റിക് ഫെഡറേഷനിൽ അധികാരമില്ലെന്ന കാര്യം കേന്ദ്രം വ്യക്തമാക്കിയത്.

pu chitra

അത്ലറ്റിക് ഫെഡറേഷന്റെ അധികാരം സംബന്ധിച്ച് ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. യോഗ്യത മാനദണ്ഡങ്ങളും സെലക്ഷൻ വിശദാംശങ്ങളും വെള്ളിയാഴ്ച അറിയിക്കാനാണ് കോടതിയുടെ നിർദേശം.

ചാമ്പ്യൻഷിപ്പിന് പോകുന്ന കായിക താരങ്ങളുടെ യാത്ര ചിലവ് വഹിക്കുന്നത് ആരെന്ന് ചോദിച്ച ഹൈക്കോടതി ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷനെ നിയന്ത്രിക്കുന്നത് ആരെന്നു വ്യക്തമാക്കണമെന്നും പറഞ്ഞിരുന്നു.

അടുത്ത മാസം ലണ്ടനിലാണ് ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ്. യോഗ്യത നേടാനാകാത്തത് കൊണ്ടാണ് ചിത്രയെ ഒഴിവാക്കിയതെന്നാണ് അത്ലറ്റിക് ഫെഡറേഷന്റെ വിശദീകരണം.

English summary
central government explains no right in athletic federations matter.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X