കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിയിൽ ആഢംബര കപ്പലുകളിറങ്ങും: വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാനൊരുങ്ങി കേന്ദ്രം!!

Google Oneindia Malayalam News

കൊച്ചി: കൊച്ചിയിൽ കൂടുതൽ ആഢംബര കപ്പലുകളിറങ്ങും. രാജ്യത്ത് കപ്പൽ വിനോദ സഞ്ചാരം പ്രോത്സാപിപ്പിക്കുന്നതിനുള്ള കർമ്മ വപദ്ധതിയുടെ ഭാരമായി കേന്ദ്ര സർക്കാരാണ് ഇതിന് വഴിയൊരുക്കുന്നത്. കൊച്ചിയടക്കമുള്ള തുറമുഖങ്ങളില്‍ കൂടുതല്‍ ആഡംബരനൗകകളും യാത്രികരും എത്തുന്നതിനായി വിസ നിയമങ്ങളും നികുതി വ്യവസ്ഥകളും ഇളവു ചെയ്യും.കര്‍മപദ്ധതിക്ക് ഒരുമാസത്തിനകം അന്തിമരൂപമാകുമെന്ന് തുറമുഖ മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.

സംസ്ഥാന സര്‍ക്കാരുകളുടെ കീഴിലുള്ള 200 തുറമുഖങ്ങളില്‍ ആഡംബര കപ്പലുകളെത്തുന്നതിന് കേന്ഗ്ര സർക്കാർ സൗകര്യമൊരുക്കും. കപ്പല്‍ വിനോദസഞ്ചാരികളുടെ എണ്ണം പത്തുവര്‍ഷത്തിനകം 15 ലക്ഷമാക്കി ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര തുറമുഖ മന്ത്രാലയവും വിനോദസഞ്ചാര മന്ത്രാലയവും കർമ്മ പദ്ധതി തയ്യാറാക്കുന്നത്. കൂടുതല്‍ തുറമുഖങ്ങളില്‍ ഇതിനുള്ള സൗകര്യം ഒരുക്കുന്നതിലൂടെ രണ്ടരലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകും.

ഇപ്പോൾ എത്തുന്നത് 70 ആഢംബര കപ്പലുകൾ

ഇപ്പോൾ എത്തുന്നത് 70 ആഢംബര കപ്പലുകൾ

രാജ്യത്ത് നിലവില്‍ എഴുപത് ആഡംബര കപ്പലുകള്‍ മാത്രമാണ് പ്രതിവര്‍ഷം എത്തുന്നത്. ഇത് എഴുന്നൂറാക്കി ഉയര്‍ത്തുന്നതിനായി വ്യവസ്ഥകളില്‍ വന്‍ഇളവുകള്‍ നല്‍കിയാണ് പദ്ധതി തയ്യാറാക്കുന്നത്.

 കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും

കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും

കൊച്ചി, മുംബൈ, ഗോവ, ചെന്നൈ, ന്യൂ മംഗളൂരു എന്നീ തുറമുഖങ്ങളില്‍ മാത്രമേ നിലവില്‍ ആഡംബര കപ്പലുകള്‍ എത്തുന്നതിന് സൗകര്യമുള്ളൂ. എന്നാൽ കൂടുതല്‍ തുറമുഖങ്ങളില്‍ ഇതിനുള്ള സൗകര്യം ഒരുക്കുന്നതിലൂടെ രണ്ടരലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകും.

വിസ ഇളവ് തിരഞ്ഞെടുത്ത രാജ്യങ്ങളിൽ

വിസ ഇളവ് തിരഞ്ഞെടുത്ത രാജ്യങ്ങളിൽ

തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളില്‍നിന്നുള്ള യാത്രികര്‍ക്കാണ് വിസ ഇളവുകള്‍ നല്‍കുക. കൂടുതല്‍ വിദേശസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കസ്റ്റംസ് ഡിക്ലറേഷന്‍ ഫോം ഒഴിവാക്കും.

പലയിടത്തും സൗകര്യങ്ങളില്ല

പലയിടത്തും സൗകര്യങ്ങളില്ല

വന്‍ ആഡംബരകപ്പലുകള്‍ കൊണ്ടുവരുന്നതിന് പലയിടത്തും ശേഷിയും സൗകര്യങ്ങളുമില്ല. സങ്കീര്‍ണമായ നികുതിവ്യവസ്ഥയാണ് മറ്റൊരു വെല്ലുവിളി.

മുംബൈ ഹോം പോർട്ട് ആകും

മുംബൈ ഹോം പോർട്ട് ആകും

അഞ്ചു തുറമുഖങ്ങളിലെ ആഡംബര കപ്പല്‍ യാത്രികരുടെ എണ്ണം പരിശോധിക്കുമ്പോള്‍ ഏറ്റവും വികസനസാധ്യത മുംബൈയിലാണ്. മുംബൈയെ ഹോം പോര്‍ട്ട് ആക്കാനാണ് പദ്ധതി.

കപ്പലിനകത്തു തന്നെ ഹോട്ടലുകൾ

കപ്പലിനകത്തു തന്നെ ഹോട്ടലുകൾ

കപ്പലിനകത്തുള്ള ഹോട്ടലുകളും വിനോദസൗകര്യങ്ങളും തുറമുഖത്തും ഇന്ത്യന്‍ സമുദ്ര മേഖലയിലും പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. ക്രൂയിസുകള്‍ക്കുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ പ്രത്യേകം ഏജൻസികളും രൂപീകരിക്കും.

ജലപാതകളുടെ നിര്‍മാണം ഡിസംബറിൽ ആരംഭിക്കും

ജലപാതകളുടെ നിര്‍മാണം ഡിസംബറിൽ ആരംഭിക്കും

ഗംഗയിലും ബ്രഹ്മപുത്രയിലും കപ്പല്‍ വിനോദസഞ്ചാരത്തിനായി ജലപാതയൊരുക്കാനുള്ള പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. പത്തു ജലപാതകളുടെ നിര്‍മാണത്തിനുള്ള പ്രവൃത്തികൾ ഡിസംബറിൽ ആരംഭിക്കും.

English summary
Central government's project; Luxury ships will come in Kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X