കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം മാവോയിസ്റ്റുകളുടെ സുരക്ഷിത താവളമോ?

  • By അക്ഷയ്‌
Google Oneindia Malayalam News

തിരുവനന്തപുരം: കേരളം മാവോയിസ്റ്റുകളുടെ താവളമാകുന്നെന്ന് കേന്ദ്രം. മാവോയിസ്റ്റ് പ്രശ്‌നത്തില്‍ കേരളം കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം സംസ്ഥാന സര്‍ക്കാറിന് നിര്‍ദേശം നല്‍കിയതായാണ് സൂചന. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉപദേഷ്ടാവും മലയാളിയുമായ കെ വിജയകുമാര്‍ മുഖ്യമന്ത്രിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെ ഒരു സൂചന റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബിഹാറില്‍ വീണ്ടും മാവോയിസ്റ്റ് ഭീതിയില്‍... എട്ട് സിആര്‍പിഎഫ് ജവാന്‍മാരെ കൊന്നുബിഹാറില്‍ വീണ്ടും മാവോയിസ്റ്റ് ഭീതിയില്‍... എട്ട് സിആര്‍പിഎഫ് ജവാന്‍മാരെ കൊന്നു

ബുധനാഴ്ചയായിരുന്നു മുഖ്യമന്ത്രിയുമായി അദ്ദേഹം ചര്‍ച്ച നടത്തിയത്. വീരപ്പനെ വധിച്ച തമിഴ്‌നാട് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിനെ നയിച്ച ഉദ്യോഗസ്ഥനാണ് വിജയകുമാര്‍. കേരളത്തില്‍ ഐസിസ് സാന്നിധ്യം സജീവ ചര്‍ച്ചയാകുന്ന സാഹചര്യത്തിലാണ് വിജയകുമാര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ഡിജിപി ലോക്‌നാഥ് ബഹ്‌റയും ചര്‍ച്ചയില്‍ പങ്കെടുത്തു.

Maoist

കേരളം മാവോയിസ്റ്റുകളുടെ സുരക്ഷിത താവളമെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തല്‍. തമിഴ്‌നാടിന്റെയും ആന്ധ്രപ്രദേശിന്റെയും രഹസ്വാന്വേഷണ ഏജന്‍സികള്‍ ഇതിനെ ബലപ്പെടുത്തുന്ന തെളിവുകള്‍ കേന്ദ്രത്തിന് നല്‍കിയിട്ടുണ്ട്. ഐസിസ്-മാവോയിസ്റ്റ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിന് വിജയകുമാര്‍ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നാണ് സൂചന.

പോലീസ് ചാരനെന്ന് ആരോപിച്ച് ഗ്രാമീണനെ മാവോയിസ്റ്റുകള്‍ വെടിവെച്ചു കൊന്നുപോലീസ് ചാരനെന്ന് ആരോപിച്ച് ഗ്രാമീണനെ മാവോയിസ്റ്റുകള്‍ വെടിവെച്ചു കൊന്നു

സിആര്‍പിഎഫിന്റെ ജനറല്‍ പദവിയിലിരിക്കെ ജോലിയില്‍ നിന്ന് വിരമിച്ച വ്യക്തിയാണ് വിജയകുമാര്‍. തുടര്‍ന്ന് 2012ല്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ ഉപദേഷ്ടാവായി നിയമിക്കുകയായിരുന്നു. 1975 ബാച്ച് തമിഴ്‌നാട് കേഡര്‍ ഉദ്യോഗസ്ഥനായ വിജയകുമാര്‍ എസ്പിജിയിലും, ജയലളിതയുടെ സുരക്ഷാ ചുമതലയുള്ള സ്‌പെഷ്യല്‍ സെക്യൂരിറ്റി ഗ്രൂപ്പിലും 2001ല്‍ ചെന്നൈ സിറ്റി പോലീസ് കമ്മീഷണറായും സേവനമനുഷ്ഠിച്ചിരുന്നു.

English summary
Central Home Ministry warns Kerala about the presence of Maoists in the state
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X