കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചന്ദ്രബോസ് വധക്കേസ് : കുറ്റമുക്തനാക്കണമെന്ന് നിസാമിന്റെ ഹര്‍ജി

  • By Aiswarya
Google Oneindia Malayalam News

തൃശ്ശൂര്‍: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ തന്നെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി മുഹമ്മദ് നിസാം തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കി.

കേസില്‍ തനിക്കെതിരായ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ചാണ് നിഷാം കോടതിയെ സമീപിച്ചിരിക്കുന്നത്. തിങ്കളാഴ്ച കേസിന്റെ പ്രാഥമിക വാദം പുരോഗമിക്കുമ്പോഴാണ് നിസാമിന്റെ അഭിഭാഷകന്‍ ഹര്‍ജി നല്‍കിയത് .

-nizam.jpg -

കേസ് ഈ മാസം 30ന് തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി കേസ് പരിഗണിക്കും.കഴിഞ്ഞ ജനുവരി 29 ന് പുലര്‍ച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

നിസാം ഗേറ്റ് തുറക്കാന്‍ വൈകിയതിനാണ് സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ മര്‍ദ്ദിക്കുകയും വിദേശ നിര്‍മിത ആഡംബര കാറുപയോഗിച്ച് ഭിത്തിയില്‍ ഇടിച്ച് പരിക്കേല്‍പിക്കുകയായിരുന്നു. തുടര്‍ന്ന് ഫെബ്രുവരി 16 ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ചന്ദ്രബോസ് മരിക്കുകയും ചെയ്തു.

English summary
Mohammed Nisham, the controversial businessman accused of murdering his building's security guard by crushing him with his car, on Monday moved a fresh plea for acquittal of charges in the Additional Sessions Court here.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X