കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിസാമിന് അഹങ്കാരം, ധാര്‍ഷ്ട്യം; സാധാരണക്കാരന്റെ ജീവന് വിലകല്‍പിയ്ക്കാത്തവനെന്ന് കോടതി

Google Oneindia Malayalam News

ദില്ലി: ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാമിന് സുപ്രീം കോടതി ജാമ്യം നിഷേധിച്ചു. നിസാമിനെതിരെ അതി രൂക്ഷമായ പരാമര്‍ശങ്ങളാണ് കോടതി നടത്തിയത്.

സാധാരണക്കാരന്റെ ജീവന് വില കല്‍പിയ്ക്കാത്ത ആളാണ് നിസാം എന്നാണ് കോടതി പറഞ്ഞത്. ചന്ദ്ര ബോസ് വധക്കേസില്‍ ജനുവരിയില്‍ തന്നെ വിധി പറയണം എന്ന് വിചാരണ കോടതിയോട് സുപ്രീം കോടതി നിര്‍ദ്ദേശിയ്ക്കുകയും ചെയ്തു.

സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ഗോപാല്‍ സുബ്രഹ്മണ്യമാണ് നിസാമിന് വേണ്ടി ഹാജരായത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയും സുപ്രീം കോടതി അഭിഭാഷകനും ആയ കപില്‍ സിബല്‍ ഹാജരായി.

നിസാമിന് ജാമ്യമില്ല

നിസാമിന് ജാമ്യമില്ല

ചന്ദ്ര ബോസ് വധക്കേസില്‍ വിവാജ വ്യവസായി മുഹമ്മദ് നിസാമിന് സുപ്രീം കോടതി ജാമ്യം നിഷേധിച്ചു. പ്രതിയുടെ ക്രിമനല്‍ പശ്ചാത്തലവും സാക്ഷി മൊഴികളും പരിഗണിച്ചാണ് ജാമ്യം നിഷേധിച്ചത്.

അഹങ്കാരം ധാര്‍ഷ്ട്യം

അഹങ്കാരം ധാര്‍ഷ്ട്യം

നിസാം അഹങ്കാരിയും ധാര്‍ഷ്ട്യം നിറഞ്ഞവനും ആണെന്നാണ് കോടതി പറഞ്ഞത്. അതി രൂക്ഷമായ പരാമര്‍ശങ്ങളായിരുന്നു കോടിയുടേത്.

സാധാരണക്കാരന്റെ ജീവന്‍

സാധാരണക്കാരന്റെ ജീവന്‍

സാധാരണക്കാരന്റെ ജീവന് ഒരു വിലയും കല്‍പിയ്ക്കാത്തവനാണ് നിസാം എന്നും കോടതി വിമര്‍ശിച്ചു. ദാരിദ്ര്യത്തിന് വിലയിടരുതെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

സാല്‍വെ എത്തിയില്ല

സാല്‍വെ എത്തിയില്ല

രാജ്യത്ത് ഏറ്റവും അധികം പ്രതിഫലം പറ്റുന്ന അഭിഭാഷകനായ ഹരീഷ് സാല്‍വെ നിസാമിന് വേണ്ടി ഹാജരാകും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യമാണ് നിസാമിന് വേണ്ടി ഹാജരായത്.

എല്ലാം വെറുതെയായി

എല്ലാം വെറുതെയായി

ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര വിഷയത്തില്‍ കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ആയിരുന്നു ഗോപാല്‍ സുബ്രഹ്മണ്യം. അദ്ദേഹത്തെ രംഗത്തിറക്കിയിട്ടും നിസാമിന് ജാമ്യം ലഭിച്ചില്ല.

മനപ്പൂര്‍വ്വമല്ലത്രെ

മനപ്പൂര്‍വ്വമല്ലത്രെ

ചന്ദ്രബോസിനെ വധിച്ചത് മനപ്പൂര്‍വ്വമല്ലെന്നാണ് ഗോപാല്‍ സുബ്രഹ്മണ്യം വാദിച്ചത്. കാറിന്റെ വേഗം കൂടിപ്പോയതുകൊണ്ടാണ് അപകടം സംഭവിച്ചതെന്നായിരുന്നു വാദം.

കോടതി ചെവിക്കൊണ്ടില്ല

കോടതി ചെവിക്കൊണ്ടില്ല

നിസാമിന് വേണ്ടി അഭിഭാഷകന്‍ ഉന്നയിച്ച വാദങ്ങളൊന്നും തന്നെ കോടതി അംഗീകരിച്ചില്ല. ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രതിയ്ക്ക് ജാമ്യം നല്‍കരുതെന്ന കപില്‍ സിബലിന്റെ വാദമാണ് കോടതി അംഗീകരിച്ചത്.

English summary
Supreme Court dismissed Muhammed Nizam's bail plea on Chandra Bose Murder case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X