കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചന്ദ്രബോസിന്റെ വസ്ത്രങ്ങള്‍ കത്തിച്ചുകളഞ്ഞു... നിസാമിനെ രക്ഷിക്കാന്‍ എന്തൊക്കെ പണികള്‍!

  • By Soorya Chandran
Google Oneindia Malayalam News

തൃശൂര്‍: ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിച്ച് കൊന്ന കേസിലെ പ്രതി നിസാമിനെ രക്ഷിക്കാന്‍ ശ്രമങ്ങള്‍ പല വിധത്തില്‍. കേസില്‍ ഏറ്റവും പ്രധാനപ്പെട്ട തെളിവ് നഷ്ടമായെന്നാണ് പോലീസ് തന്നെ വ്യക്തമാക്കുന്നത്.

നിസാം ആക്രമിക്കുമ്പോള്‍ ചന്ദ്രബോസ് ധരിച്ചിരുന്ന വസ്ത്രങ്ങളാണ് അപ്രത്യക്ഷമായത്. കീറിപ്പറിഞ്ഞ വസ്ത്രങ്ങള്‍ കത്തിച്ച് കളഞ്ഞതായാണ് റിപ്പോര്‍ട്ട്. ഇത് നിസാമിനെ സംരക്ഷിക്കാന്‍ വേണ്ടി ചെയ്തതാണെന്നാണ് ചന്ദ്രബോസിന്റെ ബന്ധുക്കളുടെ ആരോപണം.

Nizam

ചന്ദ്രബോസിന്റെ ഷൂസും, മൊബൈല്‍ ഫോണും എല്ലാം പോലീസ് ആശുപത്രിയില്‍ നിന്ന് ശേഖരിച്ചിട്ടുണ്ട്. എന്നാല്‍ വസ്ത്രങ്ങള്‍ സംബന്ധിച്ച് ഇപ്പോഴാണ് വിവരം പുറത്ത് വരുന്നത്. ശസ്ത്രക്രിയക്കായി ഊരിമാറ്റിയ വസ്ത്രങ്ങള്‍ ആശുപത്രിയിലെ അറ്റന്‍ഡര്‍ കത്തിച്ചുകളഞ്ഞതായാണ് ഇപ്പോള്‍ പോലീസ് പറയുന്നത്.

ചന്ദ്രബോസ് കേസ് അട്ടിമറിക്കാന്‍ ഡിജിപി ഇടപെട്ടു എന്നാണ് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജ് ആരോപിക്കുന്നത്. ഇതിന്റെ തെളിവുകള്‍ കയ്യിലുണ്ടെന്നും അടുത്ത ദിവസം അത് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കൈമാറുമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞിട്ടുണ്ട്.

എന്നാല്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഡിജിപിയെ ശക്തമായി പിന്തുണച്ചു. തെളിവ് നഷ്ടപ്പെട്ടത്‌ പോലീസിന്റെ പക്കല്‍ നിന്നല്ലെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

English summary
Chandrabose murder: police lost evidence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X