കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാറ്റിംഗിലൂടെ യുവാക്കളെ വശീകരിക്കും...ശേഷം ലോഡ്ജിലെത്തിക്കും...തൊടുപുഴയിലെ വീരനെ കുടുക്കിയ വിധം !

  • By Anamika
Google Oneindia Malayalam News

തൊടുപുഴ: ഇന്റര്‍നെറ്റ് ഉപയോഗം പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ വ്യാപകമായതോടെയാണ് ഓണ്‍ലൈന്‍ തട്ടിപ്പുകളും പെരുകിയത്. ലക്ഷങ്ങള്‍ മുതല്‍ കോടികള്‍ വരെ ഓണ്‍ലൈന്‍ തട്ടിപ്പ് വഴി കൊള്ളയടിച്ച വിരുതന്മാരുണ്ട്. ചാറ്റിംഗ് പോലുള്ള വഴികളിലൂടെ മിക്കപ്പോഴും സ്ത്രീകളാണ് ഇത്തരം തട്ടിപ്പുകളില്‍ കൂടുതലായും ഇരയാകാറുള്ളത്. എന്നാല്‍ തൊടുപുഴയില്‍ നടന്നത് നേരെ മറിച്ചാണ്. കേട്ടാല്‍ ഞെട്ടും.

കാവ്യാ മാധവനും നാദിർഷായ്ക്കും സിദ്ദിഖിനും പങ്കുണ്ടോ ?? പൾസർ സുനിയുടെ പുതിയ വെളിപ്പെടുത്തൽ !!കാവ്യാ മാധവനും നാദിർഷായ്ക്കും സിദ്ദിഖിനും പങ്കുണ്ടോ ?? പൾസർ സുനിയുടെ പുതിയ വെളിപ്പെടുത്തൽ !!

ദിലീപിനെതിരെ കള്ളക്കഥകള്‍...! നാറ്റിച്ച് ഇല്ലാതാക്കുന്നു..!! അവസ്ഥ വളരെ ദയനീയം..!! പിന്തുണയേറുന്നു !ദിലീപിനെതിരെ കള്ളക്കഥകള്‍...! നാറ്റിച്ച് ഇല്ലാതാക്കുന്നു..!! അവസ്ഥ വളരെ ദയനീയം..!! പിന്തുണയേറുന്നു !

ചാറ്റിംഗ് വഴി ചീറ്റിംഗ്

ചാറ്റിംഗ് വഴി ചീറ്റിംഗ്

തൊടുപുഴ സ്വദേശിയായ അലാവുദ്ദീനാണ് കഥയിലെ വില്ലന്‍. യുവാക്കളെ പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചാണ് ഇയാള്‍ പണം തട്ടിയിരുന്നത്. ചാറ്റിംഗ് വഴിയാണ് വേലകളെല്ലാം.

അലാവുദ്ദീനെന്ന വിരുതൻ

അലാവുദ്ദീനെന്ന വിരുതൻ

തൊടുപുഴയില്‍ തന്നെയുള്ള ഒരു യുവാവുമായി അലാവുദ്ദീന്‍ ചാറ്റിങ്ങിലൂടെ പരിചയം സമ്പാദിച്ചു. യുവാവുമായുള്ള ബന്ധം പതിയെ വളര്‍ത്തിയെടുത്ത അലാവുദ്ദീന്‍ ലോഡ്ജ് മുറിയെടുക്കുന്നത് വരെ എത്തിച്ചു കാര്യങ്ങള്‍.

നേരെ ലോഡ്ജിലേക്ക്

നേരെ ലോഡ്ജിലേക്ക്

തൊടുപുഴ ലോഡ്ജിലാണ് അലാവുദ്ദീന്‍ യുവാവുമൊത്ത് മുറിയെടുത്തത്. കാര്യങ്ങളെല്ലാം കഴിഞ്ഞ് യുവാവ് ഉറങ്ങുന്നതിനിടെ അലാവുദ്ദീന്‍ പണി പറ്റിച്ചു. ലാപ്‌ടോപ്, എടിഎം കാര്‍ഡ്, രണ്ട് മൊബൈല്‍ ഫോണ്‍, 6000 രൂപ എന്നിവ മോഷ്ടിച്ച് കടന്നുകളഞ്ഞു.

പണത്തിന് ഭീഷണി

പണത്തിന് ഭീഷണി

അത് കൊണ്ടും തീര്‍ന്നില്ല. യുവാവിന്റെ ലാപ്‌ടോപ്പില്‍ ഉണ്ടായിരുന്ന ചില ദൃശ്യങ്ങളുടെ പേരില്‍ ഭീഷണിയും തുടങ്ങി. ദൃശ്യങ്ങള്‍ പുറത്ത് വിടാതിരിക്കാന്‍ ഒരു ലക്ഷം രൂപ നല്‍കണം എന്നായിരുന്നു ആവശ്യം.

ചാറ്റിംഗ് കെണിയൊരുക്കി

ചാറ്റിംഗ് കെണിയൊരുക്കി

കളി പരിധി വിട്ടതോടെ യുവാവ് അലാവുദ്ദീനെ കുടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. യുവാവ് പരാതിയുമായി പോലീസ് സ്‌റേറഷനിലെത്തി. ചാറ്റിംഗ് കെണിയൊരുക്കി തന്നെ വിരുതനെ അറസ്റ്റ് ചെയ്യാനായിരുന്നു പോലീസ് തീരുമാനം.

പോലീസാരാ മോൻ

പോലീസാരാ മോൻ

ഇത് പ്രകാരം ചാറ്റിംഗ് വഴി തന്നെ തൊടുപുഴ പോലീസ് അലാവുദ്ദീനെ തെറ്റിദ്ധരിപ്പിച്ച് വിളിച്ച് വരുത്തി. പണം ലഭിക്കുമെന്ന് കരുതി വന്ന ഈ തട്ടിപ്പ് വീരനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

സ്ഥിരം ഏർപ്പാടെന്ന്

സ്ഥിരം ഏർപ്പാടെന്ന്

തൊടുപുഴ സ്‌റേറഷനിലെ എസ്‌ഐമാരായ വിസി വിഷ്ണു കുമാര്‍, സുനില്‍ വി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ വലയിലാക്കിയത്. ചാറ്റിംഗ് വഴി ആളെ വിളിച്ചുവരുത്തി പണം തട്ടുന്നത് ഇയാളുടെ സ്ഥിരം ഏര്‍പ്പാടാണത്രേ.

English summary
Man arrested in Thodupuzha for cheating through chatting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X