കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട് കർഷക ആത്മഹത്യ; മേൽനോട്ട കുറവുണ്ടായി, കൈക്കൂലി ആവശ്യപ്പെട്ടതിന് തെളിവില്ല!!

ജോയിയുടെ കരം സ്വീകരിക്കുന്നത് സംബന്ധിച്ച പ്രശ്നം പരിഹരിക്കുന്നതിൽ തഹസീൽദാർക്കും വില്ലേജ് ഓഫിസർക്കും വീഴ്ച പറ്റിയെന്നും റിപ്പോർട്ടിലുണ്ട്.

  • By Akshaya
Google Oneindia Malayalam News

കോഴിക്കോട്: ചെമ്പനോട വില്ലേജ് ഓഫിസിലെ കർഷക ആത്മഹത്യയിൽ ഉദ്യോഗസ്ഥൻ നേരിട്ട് ഉത്തരവാദിയെന്നതിന് തെളിവില്ലെന്ന് റിപ്പോർട്ട്. റവന്യൂ ആഡീഷണൽ സെക്രട്ടറിയുടെ റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. കർഷകനോട് ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടതിന് തെളിവില്ലെന്ന് കഴിഞ്ഞ ദിവസം റവന്യൂ മന്ത്രിക്ക് കൈമാറിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അതേസമയം ജോയിയുടെ കരം സ്വീകരിക്കുന്നത് സംബന്ധിച്ച പ്രശ്നം പരിഹരിക്കുന്നതിൽ തഹസീൽദാർക്കും വില്ലേജ് ഓഫിസർക്കും വീഴ്ച പറ്റിയെന്നും റിപ്പോർട്ടിലുണ്ട്. തഹസില്‍ദാര്‍ക്കും വില്ലേജ് ഓഫീസര്‍ക്കുമെതിരെയും നടപടിക്ക് ശുപാർശ ചെയ്യുന്നുണ്ട്. ആത്മഹത്യയ്ക്ക് ഉദ്യോഗസ്ഥൻ നേരിട്ട് ഉത്തരവാദിയല്ല. കൈക്കൂലി ആവശ്യപ്പെട്ടതിനോ വാങ്ങിയതിനോ തെളിവില്ല. എന്നാൽ ജോയിയുടെ ഭൂമിയ്ക്ക് കരമടയ്ക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഉദ്യോഗസ്ഥർക്ക് ജാഗ്രതക്കുറവുണ്ടായി എന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.

പ്രേരണ കുറ്റം

പ്രേരണ കുറ്റം

കർഷകൻ ജോയി ആത്മഹത്യ ചെയ്തതിൽ പ്രേരണാക്കുറ്റം ചുമത്തിയാണ് വില്ലേജ് അസിസ്റ്റന്റ് സിലീഷ് തോമസിനെ അറസ്റഅറ് ചെയ്തത്.

അന്വേഷണം സസ്പെൻഡ് ചെയ്ത ശേഷം

അന്വേഷണം സസ്പെൻഡ് ചെയ്ത ശേഷം

വില്ലേജ് ഓഫിസർ സണ്ണിയെയും സിലീഷീനെയും റവന്യൂവകുപ്പ് സസ്പെൻഡ് ചെയ്തു. തുടർന്നാണ് വിശദമായ അന്വേഷണത്തിനായി റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ റവന്യു അഡീഷണൽ സെക്രട്ടറി പിഎച്ച് കുര്യനെ ചുമതലപ്പെടുത്തിയത്.

പ്രശ്നം തഹസിൽദാറുടെ മുന്നിലെത്തിയില്ല

പ്രശ്നം തഹസിൽദാറുടെ മുന്നിലെത്തിയില്ല

തഹസീൽദാരുടെ മുന്നിലുണ്ടായിരുന്ന പ്രശ്നം പരിഹരിക്കാൻ വില്ലേജ് ഓഫിസറുടെ ഭാഗത്ത് നിന്ന് കാര്യമായ നീക്കമുണ്ടായില്ല.

ആത്മഹത്യക്ക് കാരണം കുടുംബ പ്രശ്നം

ആത്മഹത്യക്ക് കാരണം കുടുംബ പ്രശ്നം

ജോയിയുടെ ആത്മഹത്യയ്ക്ക് കുടുംബപ്രശ്നങ്ങളും കാരണമായെന്നും സഹോദരനുമായി ചില തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.

മരണം കഴിഞ്ഞ മാസം

മരണം കഴിഞ്ഞ മാസം

കഴിഞ്ഞമാസം 21 ന് രാത്രിയിലാണ് സ്വന്തമായുള്ള ഭൂമിയ്ക്ക് കരമടയ്ക്കാൻ വൈകുന്നതിലുള്ള മനോവിഷമത്തിൽ കർഷകൻ ജോയ് ചെമ്പനോട വില്ലേജ് ഓഫീസിൽ തൂങ്ങി മരിച്ചത്.

സലീഷ് തോമസിന് ജാമ്യം

സലീഷ് തോമസിന് ജാമ്യം

സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത സിലീഷ് തോമസിന് കഴിഞ്ഞദിവസമാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

English summary
Chembanoda farmer suicide, report out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X