കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരം അടച്ച ഭൂമി വനഭൂമിയായി വെട്ടിത്തിരുത്തി!! ചെമ്പനോട് വില്ലേജ് ഓഫീസിലെ ക്രമക്കേട് ഞെട്ടിക്കും!!

അടുത്ത കാലത്തൊന്നും തന്നെ ഭൂമി സർവെ നടത്തിയിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ സ്ഥിരീകരണം നടത്തുന്നതിനായി താലൂക്ക് ഓഫീസിലെ രേഖകളും പരിശോധിക്കും.

  • By Gowthamy
Google Oneindia Malayalam News

കോഴിക്കോട്: നികുതി അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് കർഷകൻ ആത്മഹത്യ ചെയ്ത ചെമ്പനോട് വില്ലേജ് ഓഫീസിലെ രേഖകളൽ വ്യാപക ക്രമക്കേടെന്ന് കണ്ടെത്തൽ. വിജിലൻസ് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്. ഭൂവിസ്തൃതി കൂട്ടിയും കുറച്ചും രേഖപ്പെടുത്തുക, കരം അടച്ചിരുന്ന ഭൂമി വനഭൂമിയെന്ന് രേഖപ്പെടുത്തുക തുടങ്ങിയ ക്രമക്കേടുകളാണ് കണ്ടെത്തിയത്.

അടുത്ത കാലത്തൊന്നും തന്നെ ഭൂമി സർവെ നടത്തിയിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ സ്ഥിരീകരണം നടത്തുന്നതിനായി താലൂക്ക് ഓഫീസിലെ രേഖകളും പരിശോധിക്കും. ജോയ് ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

suicide

ക്രമക്കേട് സംബന്ധിച്ച് റവന്യൂ സെക്രട്ടറി പരിശോധന നടത്തിയിട്ടുണ്ട്. സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി വ്യക്തമാക്കി. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് തന്നെയാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.

ജോയിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ബന്ധുക്കൾ വില്ലേജ് ഓഫീസിൽ എത്തിയപ്പോഴായിരുന്നു ബുക്കിൽ വെട്ടിത്തിരുത്തലുകൾ കണ്ടെത്തിയത്. ഇതിനെ തുടർന്ന് പ്രതിഷേധം ശക്തമായതോടെയാണ് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്.

വില്ലേജ് ഓഫീസ് അധികൃതർ ഭൂനികുതി സ്വീകരിക്കാതിരുന്നതിനെ തുടർന്നായിരുന്നു കർഷകനായ ജോയി ആത്മഹത്യ ചെയ്തത്. ഭാരയയുടെ പേരിലുളള 80 സെന്റ് ഭൂമിയുടെ ഇക്കൊല്ലത്തെ നികുതി സ്വീകരിക്കാത്തതിനെ തുടർന്നാണ് ആത്മഹത്യ .

English summary
chembanode village office lot of irregularities found by vigilance.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X