കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെയ് 30ന് മെഡിക്കല്‍ സ്റ്റോറുകള്‍ ഇല്ല!! കേരളത്തില്‍ മാത്രമല്ല...ഇതാണ് കാരണം

മരുന്ന് വില്‍പ്പന ഓണ്‍ലൈന്‍ ആക്കാനുള്ള കേന്ദ്രത്തിന്‍റെ നീക്കത്തെ തുടര്‍ന്നാണ് സമരം

  • By Manu
Google Oneindia Malayalam News

തിരുവനന്തപുരം: മെയ് 30ന് രാജ്യം മുഴുവനുമുള്ള മെഡിക്കല്‍ സ്റ്റോറുകള്‍ അടച്ചിടും. ഓണ്‍ലൈന്‍ മുഖേന മരുന്ന് വിപണനം ആരംഭിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ചാണ് മെഡിക്കല്‍ സ്‌റ്റോറുകള്‍ അടച്ചിടുന്നത്.

38 കാരിക്ക് പ്രേതബാധ?? ഒഴിപ്പിക്കാന്‍ ചെയ്തത്...21 കാരനായ പൂജാരി അറസ്റ്റില്‍!!38 കാരിക്ക് പ്രേതബാധ?? ഒഴിപ്പിക്കാന്‍ ചെയ്തത്...21 കാരനായ പൂജാരി അറസ്റ്റില്‍!!

മദ്യത്തിന് വില കൂടുന്നു!! ജൂണ്‍ ഒന്നു മുതല്‍ 'കുപ്പി' കൈയിലൊതുങ്ങില്ല....മദ്യത്തിന് വില കൂടുന്നു!! ജൂണ്‍ ഒന്നു മുതല്‍ 'കുപ്പി' കൈയിലൊതുങ്ങില്ല....

1

ദേശീയ തലത്തിലുള്ള മരുന്നു വ്യാപാരി സംഘടനകളാണ് മെയ് 30ന് ആദ്യം സമരം പ്രഖ്യാപിച്ചത്. പിന്നീട് കേരളത്തിലും കടകള്‍ അടച്ചിടാന്‍ ഓള്‍ കേരള കെമിസ്റ്റ്‌സ് ആന്റ് ഡ്രഗിസ്റ്റ്‌സ് അസോസിയേഷന്‍ തീരുമാനിക്കുകയായിരുന്നു. പ്രായോഗിക പ്രശ്‌നങ്ങള്‍ ഏറെയുള്ളതും നിലവിലെ മരുന്നു വ്യാപാരികളുടെ നിലനില്‍പ്പിനെ ബാധിക്കുന്നതുമാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനമെന്ന് ഓള്‍ കേരള കെമിസ്റ്റ്‌സ് ആന്റ് ഡ്രഗിസ്റ്റ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എ എന്‍ മോഹനന്‍ പറഞ്ഞു.

2

തങ്ങളുടെ പ്രശ്‌നങ്ങള്‍ അറിയിച്ച് കേന്ദ്ര സര്‍ക്കാരിനെ ബന്ധപ്പെട്ടെങ്കിലും ഇതുവരെ ഒരു മറുപടി പോലും ലഭിച്ചില്ലെന്ന് ഓള്‍ ഇന്ത്യ ഓര്‍ഗനൈസേഷന്‍ ഓഫ് കെമിസ്റ്റ്‌സ് ആന്റ് ഡ്രഗിസ്റ്റ്‌സ് പ്രതിനിധികള്‍ അറിയിച്ചു. ഏകദേശം ഒമ്പത് ലക്ഷത്തോളം മരുന്നു വ്യാപാരികള്‍ സംഘനയില്‍ അംഗങ്ങളാണ്.

English summary
Country's medical shops will down shutters on May 30 in protest against the Centre’s plan to introduce an e-portal and supply medicines online.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X