കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പനിക്കു കാരണം, വിശദമായി അന്വേഷിക്കണം!! കേന്ദ്രം വിദഗ്ധസംഘത്തെ അയക്കണമെന്ന് ചെന്നിത്തല

കേന്ദ്ര ആരോഗ്യ മന്ത്രി നദ്ദയ്ക്കാണ് കത്ത് അയച്ചിരിക്കുന്നത്

  • By Manu
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യത്യസ്ത തരത്തിലുള്ള പനിയെ തുടര്‍ന്നു മരണസംഖ്യ ഉയര്‍ന്നുകൊണ്ടിരിക്കെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്രത്തിന് കത്തയച്ചു. വിശദമായ അന്വേഷണം നടത്തി പനിക്കു പിന്നിലെ യഥാര്‍ഥ കാരണങ്ങള്‍ കണ്ടെത്താന്‍ എത്രയും പെട്ടെന്ന് വിദഗ്ധ സംഘത്തെ അയക്കണമെന്നാണ് ചെന്നിത്തല കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദയ്ക്കാണ് ചെന്നിത്തല കത്ത് അയച്ചത്.

ഇനി എല്ലാം തെളിയും...മൊഴി നല്‍കാന്‍ ദിലീപ് പോലീസ് ക്ലബ്ബിലെത്തി!! നാദിര്‍ഷയുംഇനി എല്ലാം തെളിയും...മൊഴി നല്‍കാന്‍ ദിലീപ് പോലീസ് ക്ലബ്ബിലെത്തി!! നാദിര്‍ഷയും

1

പനി നിയന്ത്രിക്കുന്ന കാര്യത്തില്‍ സംസ്ഥാനത്തേ ആരോഗ്യ വകുപ്പ് പൂര്‍ണ പരാജയമാണെന്ന് അദ്ദേഹം ആരോപിച്ചു. സര്‍ക്കാരിനു കീഴിലുള്ള മെഡിക്കല്‍ കോളേജുകള്‍ക്കും ആരോഗ്യ ഗവേഷണകേന്ദ്രങ്ങള്‍ക്കും പനി പടര്‍ന്നു പിടിക്കുന്നതിന്റെ കാരണം കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതികളും വിദഗ്ധരുടെ അഭാവവുമാണ് ഇതിനു കാരണമെന്നും ചെന്നിത്തല കത്തില്‍ വിശദമാക്കി.

2

ജനിതക മാറ്റം വന്ന വൈറസുകളും കൊതുകുകളും പെരുകിയിട്ടുണ്ട്. ഇവയെ നിയന്ത്രിക്കാനോ നശിപ്പിക്കാനോ സാധിച്ചിട്ടില്ല. ഇതേ തുടര്‍ന്ന് എച്ച് വണ്‍ എന്‍ വണ്‍, ഡെങ്കി, മഞ്ഞപ്പിത്തം, കോളറ എന്നീ രോഗങ്ങള്‍ സംസ്ഥാനത്ത് പടര്‍ന്നു പിടിക്കുകയാണ്. ഈ തരത്തിലുള്ള പനികളെ തുടര്‍ന്നു നിരവധിയാളുകള്‍ ദിനം പ്രതി മരിക്കുന്നത് ഗുരുതരമായ സ്ഥിതിവിശേഷമാണ്. അതിനാല്‍ അടിയന്തരമായി ഒരു വിദഗ്ധ മെഡിക്കല്‍ സംഘത്തെ കേരളത്തിലേക്ക് അയക്കണം. കേരളത്തെ മൊത്തം ഭീതിയിലാഴ്ത്തിയ പനിയുടെയും പനി മരണങ്ങളുടെയും യഥാര്‍ഥ കാരണങ്ങള്‍ കണ്ടെത്തണമെന്നും ചെന്നിത്തല കത്തിലൂടെ ആവശ്യപ്പെടുന്നു.

English summary
Fever in Kerala: Chennithala wrote letter to centre seeking help
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X