കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ട് പ്രതിസന്ധി നേരിടുന്നതില്‍ പിണറായി സര്‍ക്കാര്‍ പരാജയപ്പെട്ടോ?തോമസ് ഐസക്കിന്റേത് റോഡ് ഷോ?

ശമ്പള പ്രതിസന്ധി മുന്‍കൂട്ടി കണ്ട് പ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരിനായില്ലെന്ന് രമേശ് ചെന്നിത്തല.

  • By Afeef Musthafa
Google Oneindia Malayalam News

തിരുവനന്തപുരം: നോട്ട് പ്രതിസന്ധി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശമ്പള വിതരണത്തിലെ പ്രതിസന്ധി മുന്‍കൂട്ടി കാണാന്‍ സര്‍ക്കാരിനായില്ലെന്നും, പ്രതിസന്ധി പരിഹരിക്കരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാതെ ധനമന്ത്രി തോമസ് ഐസക്ക് റോഡ് ഷോ നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നോട്ട് നിരോധനത്തെ തുടര്‍ന്ന് ശമ്പള വിതരണത്തിലുണ്ടാകുന്ന പ്രതിസന്ധി മുന്‍കൂട്ടി കണ്ട് പ്രവര്‍ത്തിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. തമിഴ്‌നാടും ആന്ധ്രാപ്രദേശും ഇക്കാര്യം മുന്‍കൂട്ടി കണ്ട് റിസര്‍വ് ബാങ്കിനെ സമീപിച്ചിരുന്നു. അവര്‍ക്ക് ആവശ്യമായ പണം റിസര്‍വ് ബാങ്ക് നല്‍കുകയും ചെയ്തു. പിണറായി സര്‍ക്കാരും ധനമന്ത്രി തോമസ് ഐസക്കും ഇക്കാര്യത്തില്‍ പൂര്‍ണ്ണമായി വീഴ്ചവരുത്തിയെന്നും ചെന്നിത്തല പറഞ്ഞു.

chennithala

നിലവിലെ സാഹചര്യം പരിഗണിച്ച് ദുരന്തനിവാരണ പാക്കേജ് പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ റേഷന്‍ സംവിധാനം പാടെ തകര്‍ന്നു. മോദി സര്‍ക്കാര്‍ നോട്ട് നിരോധിച്ചപ്പോള്‍ പിണറായി സര്‍ക്കാര്‍ പാവങ്ങള്‍ക്ക് അരി പിന്‍വലിച്ചെന്നും ചെന്നിത്തല പറഞ്ഞു. റേഷന്‍ വിതരണത്തിലെ അപാകത പ്രതിപക്ഷം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

English summary
Chenniathala says that Pinarayi Government fails to face note issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X