കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിക്ക് പൂക്കളമാകാം... പക്ഷേ ജീവനക്കാര്‍ക്ക് പാടില്ല!!! ഇതെന്ത് ന്യായമെന്ന് ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം: ജോലി സമയത്ത് പൂക്കളം ഇടലും ഓണാഘോഷവും വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് വലിയ വിവാദമായിരിക്കുകയാണ്. ഹിന്ദുത്വത്തിനെതിരെയുള്ള നീക്കം എന്നാണ് ബിജെപി നേതാക്കളൊക്കെ വിമര്‍ശിക്കുന്നത്.

അതിനിടിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റ് വരുന്നത്. ജോലിക്കിടെ പൂക്കളം ഇടരുതെന്ന് പറഞ്ഞ മുഖ്യമന്ത്രി തന്നെ പ്രവൃത്തി ദിനം മുടക്കി ഓണാഘോഷം നടത്തുകയാണ് എന്നാണ് ചെന്നിത്തല ആരോപിക്കുന്നത്.

Ramesh Chennithala

സംഗതി വേറൊന്നും അല്ല, ദില്ലി രാഷ്ട്രപതി ഭവനില്‍ നത്തുന്ന ഓണാഘോഷം ആണ് വിഷയം. മുഖ്യമന്ത്രിയും മന്ത്രിമാരും എംപിമാരും ഒക്കെ പങ്കെടുക്കുന്ന പരിപാടിയാണിത്. ലക്ഷങ്ങള്‍ മുടക്കിയാണ് രാഷ്ട്രപതി ഭവനില്‍ ഓണാഘോഷം നടത്തുന്നത്. സെപ്തംബര്‍ മൂന്നിനാണ് പരിപാടി.

മുഖ്യമന്ത്രിയും മന്ത്രിമാരും എംപിമാരും മാത്രമല്ല, ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും കുടുംബ സമേതമാണത്രെ ഓണാഘോഷത്തില്‍ പങ്കെടുക്കുന്നത്. അതും സര്‍ക്കാര്‍ ചിലവില്‍!

അതൊന്നും അല്ല പ്രശ്‌നം. രാഷ്ട്രപതി ഭവനില്‍ ഓണാഘോഷത്തിന് പൂക്കളം ഇടലും ഓണസദ്യയും ഒക്കെയുണ്ട്. അതും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍. മുഖ്യമന്ത്രിക്ക് പ്രവൃത്തി സമയത്ത് പൂക്കളമിടാം, ആഘോഷിക്കാം, പാവപ്പെട്ട ജീവനക്കാര്‍ക്ക് പാടില്ല. അതാണ് വൈരുദ്ധ്യാത്മ സിദ്ധാന്തം എന്ന് പറഞ്ഞുകൊണ്ടാണ് ചെന്നിത്തല തന്റെഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിയ്ക്കുന്നത്.

English summary
Ramesh Chennithala against state government's Onam Celebration in Rashtrapathi Bhavan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X