കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസഹിഷ്ണുത എല്ലാ അതിരുകളും ലംഘിക്കുന്നതായി രമേശ് ചെന്നിത്തല

  • By Sruthi K M
Google Oneindia Malayalam News

കൊച്ചി: അസഹിഷ്ണുത എന്ന വാക്ക് രാജ്യത്ത് വര്‍ഗീയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ബ്ലോഗ് എഴുതി. രാജ്യത്ത് അസഹിഷ്ണുത എല്ലാ അതിരുകളും ലംഘിക്കുന്നുവെന്നാണ് രമേശ് ചെന്നിത്തല പറയുന്നത്. രാജ്യത്തിന്റെ സഹിഷ്ണുത സംരക്ഷിക്കേണ്ടത് നിലനില്‍പ്പിന് അത്യാവശ്യമാണെന്നും ചെന്നിത്തല ബ്ലോഗില്‍ കുറിക്കുന്നു.

വര്‍ഗീയതകളെ എതിര്‍ക്കാനുള്ള ആര്‍ജവം നമ്മള്‍ കാണിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി നമ്മള്‍ വളര്‍ന്നുവരുന്ന അസഹിഷ്ണുതയെക്കുറിച്ച് ആശങ്കയോടെ ചര്‍ച്ച ചെയ്യുന്നു. ബാബറി മസ്ജിദ് ആക്രമണം കാലത്ത് പോലും കാണാത്ത ഭയവും ഭീതിയുമാണ് സമൂഹത്തില്‍ കാണാന്‍ കഴിയുന്നതെന്നും ചെന്നിത്തല പറയുന്നു.

chennithala

മനുഷ്യന്റെ പ്രതീക്ഷകളെയും രാജ്യത്തിന്റെ വെളിച്ചത്തെയും ഇല്ലാതാക്കാനാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സംഘപരിവാര്‍ ശ്രമിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെയാണ് നാം നേരിടുന്നത്. പ്രമുഖര്‍ മുന്നോട്ടുവെയ്ക്കുന്ന ഭീഷണിയെക്കുറിച്ച് ബോധവാന്മാരാണ് നമ്മളെന്നും ചെന്നിത്തല പറയുന്നു.

അസഹിഷ്ണുത ഇന്ത്യന്‍ സമൂഹത്തില്‍ പടരുമ്പോള്‍ അത് ഉണ്ടാക്കുന്ന പ്രത്യാഘാതം ഏകദിശയിലുള്ളതല്ല. കലാരൂപങ്ങളോടും, സംഗീതത്തോടും എഴുത്തിനോടും, ഭക്ഷണത്തോടും തങ്ങള്‍ക്കിഷ്ടമില്ലാത്തതെല്ലാം അവസാനിക്കേണ്ടതാണെന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്കെന്നും ചെന്നിത്തല ബ്ലോഗില്‍ കുറിക്കുന്നു.

English summary
Kerala minister ramesh chennithala blog talk about intolerance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X