കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാളയാര്‍ പീഡനത്തിലെ പ്രതികള്‍ ഭരണകക്ഷിയില്‍പ്പെട്ടവര്‍..!!പ്രതികള്‍ക്ക് രാഷ്ട്രീയ സംരക്ഷണം..!!

  • By അനാമിക
Google Oneindia Malayalam News

പാലക്കാട്: വാളയാറില്‍ സഹോദരിമാരെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതികള്‍ ഭരണകക്ഷിയില്‍പ്പെട്ടവരെന്ന് ആരോപണം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ആരോപണമുന്നയിച്ചത്. പ്രതികള്‍ക്ക് രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നുണ്ടെന്നും രമേശ് ചെന്നിത്തല ആരോപിക്കുന്നു. നിയമസഭയിലാണ് പ്രതിപക്ഷം ഗുരുതരമായ ആരോപണം ഭരണപക്ഷത്തിന് നേരെ ഉന്നയിച്ചത്.

Read Also: ജയലളിതയുടെ മരണത്തില്‍ അപ്പോളോ മെഡിക്കല്‍ റിപ്പോര്‍ട്ട് കള്ളം പറയുന്നു..!! സംരക്ഷിക്കുന്നത് ആരെ ??

പോലീസ് അന്വേഷണത്തിൽ ദുരൂഹത

സഹോദരിമാരായ ഹൃതികയും ശരണ്യയും പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെ ഉള്ളവ സൂചിപ്പിക്കുന്നത്. ഹൃതികയുടെ മരണത്തില്‍ പോലീസ് അന്വേഷണം ഗൗരവതരമായിരുന്നില്ലെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു.

അറസ്റ്റ് വൈകിയതിന് പിന്നിൽ

പ്രതികളെ ഇതുവരെയും പോലീസ് അറസ്റ്റ് ചെയ്യാത്തതിന് പിന്നിലും രാഷ്ടീയ ബന്ധം കാരണമാണ് എന്നും ആരോപണം ഉയര്‍ന്നിരുന്നു. പ്രതികളായ അഞ്ച് പേര്‍ പോലീസ് കസ്റ്റഡിയിലാണ്.

പീഡനം നേരത്തെ അറിഞ്ഞു

മൂത്ത കുട്ടിയായ ഹൃതിക ജനുവരിയിലാണ് പീഡനത്തിന് ഇരയായി മരിച്ചത്.
മൂത്ത കുട്ടി പീഡിപ്പിക്കപ്പെട്ടതായി അന്ന് തന്നെ മൃതദേഹ പരിശോധനയില്‍ സൂചനയുണ്ടായിരുന്നു. എന്നാല്‍ ആന്തരികാവയവ പരിശോധനയില്‍ ഇതിനെ സാധൂകരിക്കുന്ന തെളിവുകള്‍ ലഭിക്കാത്തതിനാല്‍ പോലീസ് അന്വേഷണം അവസാനിപ്പിച്ചു.

 രാഷ്ട്രീയ ഇടപെടലോ?

ബന്ധുവായ പ്രതിയെ അന്ന് ചോദ്യം ചെയ്ത ശേഷം വിട്ടയയ്ക്കുകയായിരുന്നു. മൂത്ത കുട്ടി മരിച്ച ദിവസം വീട്ടില്‍ നിന്നും രണ്ടുപേര്‍ ഇറങ്ങിപ്പോകുന്നത് കണ്ടതായി ഇളയ കുട്ടി പോലീസിന് മൊഴി നല്‍കിയിരുന്നു. അന്ന് പ്രതിയെ വിട്ടയച്ചത് രാഷ്ട്രീയ ഇടപെടൽ മൂലമാണ് എന്നും ആരോപണം ഉയരുന്നു.

പ്രകൃതി വിരുദ്ധ പീഡനം

രണ്ട് പെണ്‍കുട്ടികളും ഞെട്ടിക്കുന്ന തരത്തില്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായി എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിവരമുള്ളത്. പലതവണ കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടുവെന്നും വിവരമുണ്ട്.

കേസ് ഇല്ലാതാക്കാൻ ശ്രമം

കേസ് കൂടുതല്‍ ഗൗരവകരമായ അന്വേഷണം നടത്താതെ തേയ്ച്ച് മായ്ച്ച് കളയാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നതെന്നാണ് സംശയിക്കപ്പെടുന്നത്. പ്രതികളുടെ ഉന്നതസ്വാധീനമാണ് പോലീസിന്റെ ഈ ഒളിച്ചുകളിക്ക് പിന്നിലെന്നും പറയപ്പെടുന്നു.

നടപടി സംശയാസ്പദം

പ്രതികളുടെ ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. ആദ്യത്തെ കുട്ടി മരണപ്പെട്ടപ്പോള്‍ തന്നെ കേസില്‍ സംശയാസ്പദമായ നിരവധി സാഹചര്യങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ തുടര്‍നടപടികളിലേക്ക് പോലീസ് നീങ്ങിയില്ല.

മൊഴി കൊടുത്തിട്ടും മുക്കി

മൂത്തമകള്‍ പലതവണ ബന്ധുവാല്‍ പീഡിപ്പിക്കപ്പെട്ടതായി പെണ്‍കുട്ടികളുടെ അമ്മ പോലീസിന് മൊഴി നല്‍കിയിരുന്നു. പലതവണ വിലക്കിയിട്ടും ഇയാള്‍ ഉപദ്രവം തുടര്‍ന്നു. ഇക്കാര്യവും പോലീസിനെ അറിയിച്ചിരുന്നു.

അഞ്ച് പേരും പീഡിപ്പിച്ചു

പെണ്‍കുട്ടികളുടെ ബന്ധുവായ ഇയാള്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് നിലവില്‍ പോലീസിന്റെ പിടിയില്‍ ഉള്ളത്. ഇവര്‍ അഞ്ച് പേരും പെണ്‍കുട്ടികളെ പലതവണയായി പീഡനത്തിന് ഇരയാക്കിയെന്നാണ് വിവരം.

പോസ്കോ പ്രകാരം കേസ്

പ്രതികള്‍ക്ക് മേല്‍ പോസ്‌കോ പ്രകാരം കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിക്കഴിഞ്ഞു. പ്രതികളാരും രക്ഷപ്പെടില്ല. കാര്യക്ഷമമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

English summary
Ramesh chennithala raises severe allegations against government in Valayar rape case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X