കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നിത്തല സത്യാഗ്രഹത്തിന്..!! ചോദ്യപ്പേപ്പർ ചോർന്നതിൽ ജുഡീഷ്യൽ അന്വേഷണം വേണം..!!

  • By അനാമിക
Google Oneindia Malayalam News

തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളുടെ ചോദ്യപ്പേപ്പര്‍ സംബന്ധിച്ച വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സര്‍ക്കാരിന് കത്ത് നല്‍കി. ചോദ്യപ്പേപ്പര്‍ വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സെക്രട്ടേറിയറ്റിന് മുന്നില്‍ സത്യാഗ്രഹ സമരം നടത്തും. നാളെ രാവിലെ പത്ത് മണി മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയാണ് സത്യാഗ്രഹ സമരം നടക്കുക.

chennithala

പരീക്ഷാ നടത്തിപ്പില്‍ വിദ്യാഭ്യാസ വകുപ്പിന് വലിയ വീഴ്ച പറ്റിയെന്ന് ചെന്നിത്തല ആരോപിച്ചു. ഉത്തരവാദിത്വം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി രാജിവെയ്ക്കണം. ഒരാളെ ബലിയാടാക്കി കെഎസ്ടിഎക്കാരെ രക്ഷിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു. വിദ്യാഭ്യാസ വകുപ്പ് കുത്തഴിഞ്ഞു കിടക്കുകയാണെന്നും കെഎസ്ടിഎക്കാരാണ് വകുപ്പിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

minister

എസ്എസ്എല്‍സി കണക്ക് പരീക്ഷയുടെ ചോദ്യപ്പേപ്പറാണ് ആദ്യം വിവാദത്തില്‍പ്പെട്ടത്. സ്വകാര്യസ്ഥാപനം തയ്യാറാക്കിയ മാതൃകാ ചോദ്യപ്പേപ്പറിലെ ചോദ്യങ്ങള്‍ എസ്എസ്എല്‍സി ചോദ്യപ്പേപ്പറിലും ആവര്‍ത്തിച്ചിരുന്നു. ഇതിന് പിന്നാലെ പ്ലസ്വണ്‍ ജോഗ്രഫി പരീക്ഷയുമായി ബന്ധപ്പെട്ടും പരാതി ഉയര്‍ന്നിരുന്നു.

English summary
Opposition demands Judicial enquiery in question paper controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X