കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിക്കന്‍പോക്‌സ് പ്രതിരോധ വാക്‌സിനില്ല; മരണം 10 കവിഞ്ഞു

  • By Neethu
Google Oneindia Malayalam News

ആലപ്പുഴ: കേരളത്തില്‍ ചിക്കന്‍പോക്‌സ് പടര്‍ന്നു പിടിക്കുന്നതായി മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷത്തില്‍ 14515 പേര്‍ക്ക് ചിക്കന്‍പോക്‌സ് പിടിപ്പെട്ടതായാണ് കണ്ണക്കുകള്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ക്രമാതീതമായ വര്‍ധനവാണ് ഈ വര്‍ഷത്തില്‍ ഉണ്ടായിട്ടുള്ളത്.

ചിക്കന്‍പോക്‌സിനെ പ്രതിരോധിക്കുന്ന സൗജന്യ വാക്‌സിനുകള്‍ എല്ലാ രോഗികള്‍ക്കും ലഭിക്കാത്തതാണ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാക്കാന്‍ കാരണം. ആരോഗ്യ വകുപ്പിന്റെ പട്ടികയില്‍ ചിക്കന്‍പോക്‌സ് വാക്‌സിന്‍ ഉള്‍പ്പെടുത്താതതിനാല്‍ മരുന്ന് വില കൊടുത്ത് വാങ്ങേണ്ട അവസ്ഥയാണ്.

baby

ചിക്കന്‍പോക്‌സ് പിടിപ്പെട്ട് 10പേരാണ് സംസ്ഥാനത്ത് ഈ വര്‍ഷം മരിച്ചത്. സാധാരണയായി ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള മാസത്തിലാണ് രോഗം കണ്ടുവരുന്നത് എന്നാല്‍ ഈ വര്‍ഷം വേനല്‍ക്കാലത്തിനു ശേഷവും രോഗം പടര്‍ന്നു പിടിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ആലപ്പുഴ, ഇടുക്കി, കൊല്ലം, കോട്ടയം, തിരുവനന്തപുരം, കോട്ടയം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് ചിക്കന്‍പോക്‌സ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

രോഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലും പ്രതിരോധ വാക്‌സിനുകള്‍, വാക്‌സിന്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപ്പടികളൊന്നും തന്നെ ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടില്ല എന്നത് പ്രതിഷേധാര്‍ഹമാണ്.

English summary
chicken pox defensible vaccine not available in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X