കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടത് സര്‍ക്കാരിന്റെ മൂന്നാമത്തെ മന്ത്രിയും രാജി വെക്കട്ടെ...അന്വേഷണം നടക്കട്ടെ

ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം രണ്ടു മന്ത്രിമാരാണ് ഇത്തരത്തില്‍ വ്യത്യസ്ത ആരോപണങ്ങളുമായി ബന്ധപ്പെട്ട് രാജി വെക്കേണ്ടി വന്നത്.

  • By Nihara
Google Oneindia Malayalam News

തിരുവനന്തപുരം : നെഹ്‌റു ട്രോഫി വള്ളംകളിയുമായി ബന്ധപ്പെട്ട് റോഡ് നിര്‍മ്മിച്ച സംഭവത്തില്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെയുള്ള ആരോപണം രൂക്ഷമാകുന്നു. മന്ത്രി രാജി വെച്ച് അന്വേഷണവുമായി സഹകരിക്കട്ടെയെന്ന് വിടി ബല്‍റാം എംഎല്‍എ. ഫേസ്ബുക്കിലൂടെയാണ് എംഎല്‍എ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. മുന്‍ കായികമന്ത്രി ഇപി ജയരാജന് നേരെ ഉയര്‍ന്നതിനേക്കാള്‍ ഗൗരവകരമായ ആരോപണമാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ളതെന്നും എംഎല്‍എ പറയുന്നു.

വള്ളംകളിക്കിടെ പുട്ടുകച്ചവടവുമായി മന്ത്രി..സ്വന്തം റിസോര്‍ട്ടിലേക്കുള്ള റോഡ് പുതുക്കിപ്പണിതുവള്ളംകളിക്കിടെ പുട്ടുകച്ചവടവുമായി മന്ത്രി..സ്വന്തം റിസോര്‍ട്ടിലേക്കുള്ള റോഡ് പുതുക്കിപ്പണിതു

സ്വജനപക്ഷപാത ആരോപണം ഉന്നയിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് ഇപി ജയരാജന്‍ രാജി വെക്കേണ്ടി വന്നത്. ലൈംഗിക ആരോപണത്തെ തുടര്‍ന്ന് മുന്‍ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രനും രാജി വെച്ചിരുന്നു. ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം രണ്ടു മന്ത്രിമാരാണ് ഇത്തരത്തില്‍ വ്യത്യസ്ത ആരോപണങ്ങളുമായി ബന്ധപ്പെട്ട് രാജി വെക്കേണ്ടി വന്നത്.

ഭാഗ്യമില്ലാത്ത നടി,കല്‍ക്കട്ട ന്യൂസില്‍ നിന്നും ഒഴിവാക്കിയതിനു പിന്നില്‍ ദിലീപ് :ലക്ഷ്മി രാമകൃഷ്ണന്‍ഭാഗ്യമില്ലാത്ത നടി,കല്‍ക്കട്ട ന്യൂസില്‍ നിന്നും ഒഴിവാക്കിയതിനു പിന്നില്‍ ദിലീപ് :ലക്ഷ്മി രാമകൃഷ്ണന്‍

ഗതാഗത വകുപ്പ് മന്ത്രി രാജി വെക്കട്ടെ

ഗതാഗത വകുപ്പ് മന്ത്രി രാജി വെക്കട്ടെ

നെഹ്‌റു ട്രോഫി വള്ളംകളിയുമായി ബന്ധപ്പെട്ട് സ്വന്തം റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മിച്ച സംഭവത്തില്‍ ഗതാഗത മന്ത്രിക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്.

ഇപിക്കെതിരെ ഉയര്‍ന്നതിനേക്കാള്‍ ഗൗരവകരം

ഇപിക്കെതിരെ ഉയര്‍ന്നതിനേക്കാള്‍ ഗൗരവകരം

മുന്‍കായിക വകുപ്പ് മന്ത്രി ഇപി ജയരാജന് നേരെ ഉയര്‍ന്ന ആരോപണങ്ങളേക്കാള്‍ ഗൗരവകരമായ ആരോപണമാണ് തോമസ് ചാണ്ടിക്ക് നേരെ ഉയര്‍ന്നുവന്നിട്ടുള്ളതെന്ന് വിടി ബല്‍റാം എംഎല്‍എ പറയുന്നു.

മന്ത്രിസ്ഥാനത്ത് തുടരാനുള്ള അര്‍ഹത നഷ്ടപ്പെട്ടു

മന്ത്രിസ്ഥാനത്ത് തുടരാനുള്ള അര്‍ഹത നഷ്ടപ്പെട്ടു

സര്‍ക്കാരിന്റെ പണം സ്വന്തം ബിസിനസ് താല്‍പര്യങ്ങളല്‍ക്കായി ഉപയോഗിച്ചു, നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമമടക്കം ലംഘിച്ചുവെന്ന് വ്യക്തമാവുന്ന സാഹചര്യത്തില്‍ മന്ത്രി സ്ഥാനത്ത് തുടരാനുള്ള അര്‍ഹത മന്ത്രിക്കില്ലെന്നും എംഎല്‍എ കുറിച്ചിട്ടുണ്ട്.

നടപടി എടുക്കണം

നടപടി എടുക്കണം

അഴിമതി, അധികാര ദുര്‍വിനിയോഗ ആരോപണം നേരിടുന്ന ഗതാഗത മന്ത്രിയെ പുറത്താക്കാനും ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്താനും മുഖ്യമന്ത്രി തയ്യാറാവണമെന്നും ബല്‍റാം കുറിച്ചിട്ടുണ്ട്.

അനധികൃതമായി റോഡ് നിര്‍മ്മിച്ചു

അനധികൃതമായി റോഡ് നിര്‍മ്മിച്ചു

നെഹ്‌റു ട്രോഫി വള്ളംകള്ളിയെ മുന്‍നിര്‍ത്തി സ്വന്തം റിസോര്‍ട്ടിലേക്കുള്ള റോഡ് ലക്ഷങ്ങള്‍ മുടക്കി ടാര്‍ ചെയ്ത ഗതാഗത മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം. അനധികൃതമായാണ് ടാറിങ്ങ് നടത്തിയതെന്നുള്ള ആരോപണങ്ങളും പ്രചരിക്കുന്നുണ്ട്. ടെണ്ടര്‍ വിളിക്കാതെയാണ് എംപി മാരുടെ ഫണ്ട് ഉപയോഗിച്ച് ഒരു കിലോ മീറ്റര്‍ റോഡ് നിര്‍മ്മിച്ചത്. തോമസ് ചാണ്ടിയുടെ ഓഫീസിലെ ജീവനക്കാരനായിരുന്നു ഗുണഭോക്തൃ കമ്മിറ്റിയുടെ കണ്‍വീനര്‍.

പാടം നികത്തി റോഡുണ്ടാക്കി

പാടം നികത്തി റോഡുണ്ടാക്കി

നെഹ്‌റു ട്രോഫി വള്ളംകളി മുന്‍നിര്‍ത്തി വിഐപികളെയും അതിഥികളെയും പരിഗണിച്ചാണ് പാലസ് റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടത്തിയത്. റിസോര്‍ട്ടിലേക്ക് കായല്‍ മാര്‍ഗമല്ലാതെ പോവാന്‍ കഴിയാത്തതിനെത്തുടര്‍ന്നാണ് എംപിമാരുടെ ഫണ്ട് ഉപയോഗിച്ച് പാടം നികത്തി റോഡുണ്ടാക്കിയത്.

English summary
VT Balram MLA facebook post about allegations against transport minister.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X