കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊട്ടിയൂരിലെ വൈദികന്‍ ക്രിമിനല്‍!!! സ്വരം കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ...

സംസ്ഥാനത്ത് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരായ ലൈംഗികാതിക്രമ കേസുകള്‍ കൂടുന്നതിന് ഇടേ ശക്തമായ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്.

  • By മരിയ
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരായ ലൈംഗികാതിക്രമ കേസുകള്‍ കൂടുന്നതിന് ഇടേ ശക്തമായ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. പിണറായിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്.

കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ വൈദികനെതിരേയും രൂക്ഷ വിമര്‍ശനമാണ് മുഖ്യമന്ത്രി നടത്തിയത്.

ശക്തമായ നടപടി

കൊച്ചുകുട്ടികള്‍ അടക്കം ലൈംഗിക ആക്രമണത്തിന് ഇരയാകുന്ന സംഭവങ്ങള്‍ സര്‍ക്കാര്‍ അത്യധികം ഗൗരവത്തോടെയാണ് കാണുന്നത്. ഇതിനെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിയ്ക്കുമെന്ന് പിണറായി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പരമാവധി ശിക്ഷ

കുറ്റവാളികള്‍ ആരാണെങ്കിലും അവരെ നിയമത്തിന് മുന്നില്‍ എത്തിച്ച് പരമാവധി ശിക്ഷ വാങ്ങിച്ച് കൊടുക്കും. ആഭ്യന്തര മന്ത്രികൂടിയായ പിണറായി നിലപാട് വ്യക്തമാക്കി കഴിഞ്ഞു.

സാമൂഹിക വിരുദ്ധര്‍....

ബാലലൈംഗിക പീഡനങ്ങളെ ന്യായീകരിച്ച് രംഗത്തിറങ്ങുന്നവരെ ഒന്നാംതരം സാമൂഹിക വിരുദ്ധരായ കാണാന്‍ കഴിയൂ. കുഞ്ഞുങ്ങള്‍ക്ക് നേരെ ലൈംഗിക ഉദ്ദേശത്തോടെ നീളുന്ന ഏത് കയ്യും കുറ്റവാളിയുടേതാണ്, അതിന് ന്യായീകരണം ചമയ്ക്കുന്നവരും കുറ്റമാണ് ചെയ്യുന്നത്, അവരും ഒരു പരിണനയും അര്‍ഹിയ്ക്കുന്നില്ലെന്ന് പിണറായി പറയുന്നു.

കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ റോബിന്‍ വടക്കുംചേരിയ്ക്ക് എതിരെയും പിണറായി ആഞ്ഞടിയ്ക്കുന്നു. ദൈവത്തിന്റെ പ്രതിനിധിയില്‍ നിന്നുണ്ടായത് മഹാഅപരാധം, കുറ്റവാളി എത്ര വലിയവനാണെങ്കിലും ശിക്ഷയ്ക്കപ്പെടുക തന്നെ ചെയ്യുമെന്ന് പിണറായി.

സഭയിൽ പറഞ്ഞത്

വാളയാറിൽ സഹോദരിമാർ മരിച്ച സംഭവത്തിലെ അന്വേഷണത്തിന് പോലീസി വീഴ്ച പറ്റിയെന്ന് പിണറായി നിയമസഭയിൽ സമ്മതിച്ചു. കുട്ടികൾ ലൈംഗികമായി പീഡിപ്പിയ്ക്കപ്പെട്ടു എന്ന് സൂചനകൾ ഉണ്ടായിട്ടും പോലീസ് ഇത് വേണ്ട വിധത്തിൽ അന്വേഷിച്ചില്ല.

English summary
Chief Minister Pinarayi Vijayan's strong message on Women's Day. He say's that all those involved in child rape cases will be punished.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X