കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടം വീട്ടാന്‍ ഒന്‍പതാം ക്ളാസുകാരിയെ വിവാഹം കഴിപ്പിച്ചു

  • By Meera Balan
Google Oneindia Malayalam News

നെടുങ്കണ്ടം: കടം വീട്ടാന്‍ നിവൃത്തിയില്ലാതെ വന്നപ്പോള്‍ തോട്ടം തൊഴിലാളികളായ ദമ്പതിമാര്‍ ഒന്‍പതാം ക്ളാസുകാരിയായ മകളെ വിവാഹം ചെയ്തു നല്‍കി . മാവാടി സ്വദേശിയായ നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂള്‍ വിദ്യാര്‍ഥിനിയെയാണ് മാതാപിതാക്കള്‍ 36കാരന് വിവാഹം ചെയ്ത് നല്‍കിയത് .

വരന്റെ വീട്ടില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിവാഹം നടന്നത് . പെണ്‍കുട്ടിയുടെ ബന്ധുവില്‍ നിന്നാണ് ശൈശവ വിവാഹത്തിന്റെ കാര്യം പുറം ലോകം അറിയുന്നത് . തമിഴ്‌നാട്ടിലെ തേനി ജില്ലക്കാരാണ് കുട്ടിയുടെ മാതാപിതാക്കള്‍. ഇവര്‍ നെടുങ്കണ്ടത്തേയ്ക്ക് കുടിയേറി പാര്‍ത്തതായിരുന്നു .

Rape

ഈസ്റ്റര്‍ അവധിയ്ക്ക് നാട്ടിവേയ്ക്ക് മടങ്ങിയതിനിടെയാണ് സെല്‍വരാജ് എന്നയാള്‍ക്ക് ദമ്പതിമാര്‍ മകളെ വിവാഹം ചെയ്ത് നല്‍കിയത് . സെല്‍വരാജിന്റെ കൈയ്യില്‍ നിന്നും വാങ്ങിയ പണം തിരികെ നല്‍കാന്‍ കഴിയാതെ വന്നപ്പോഴാണ് ഇവര്‍ മകളെ വിവാഹം ചെയ്ത് നല്‍കിയത് .

കുട്ടിയുടെ പിതാവിന്റെ സഹോദരനാണ് ശൈശവ വിവാഹം സംബന്ധിച്ച വിവരം പുറത്ത് വിട്ടത് . ഇതേക്കുറിച്ച് തേനി ജില്ലയിലെ വീരപാണ്ടി പൊലീസിലും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട് .

English summary
Child Marriage reported in Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X