കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീറാം വെങ്കിട്ടരാമന്‍ ചെയ്തതെല്ലാം പാഴായി; മൂന്നാറില്‍ എല്ലാം തഥൈവ, കൈയ്യേറ്റത്തിന് പഞ്ഞമില്ല

  • By Gowthamy
Google Oneindia Malayalam News

ചിന്നക്കനാല്‍: ദേവികുളം സബ്കളക്ടര്‍ ആയിരിക്കെ ശ്രീറാം വെങ്കിട്ടരാമന്‍ ഒഴിപ്പിച്ച സര്‍ക്കാര്‍ ഭൂമിയില്‍ വീണ്ടും കൈയ്യേറ്റം നടക്കുന്നു. അനധികൃതമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ദേവികുളം മുന്‍ സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാരമന്‍ ചിന്നക്കനാലിലെ സര്‍ക്കാര്‍ ഭൂമി ഒഴിപ്പിച്ചത്. ഇവിടെയാണ് വീണ്ടും കൈയ്യേറ്റം കണ്ടെത്തിയിരിക്കുന്നത്.

പാപ്പാത്തിച്ചോലയില്‍ കുരിശ് സ്ഥാപിച്ച് ഭൂമി കൈയ്യേറിയ വെള്ളുകുന്നേല്‍ കുടുംബം തന്നെയാണ് വീണ്ടും ഭൂമി കൈയ്യേറിയിരിക്കുന്നത്. ഭൂമി ഒഴിപ്പിക്കല്‍ നടപടിയില്‍ അന്വേഷണം നടന്നു വരുന്നതിനിടെയാണ് വീണ്ടും കൈയ്യേറ്റം നടന്നിരിക്കുന്നത്. മാതൃഭൂമിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അന്വേഷണം നടക്കുന്നതിനിടെ

അന്വേഷണം നടക്കുന്നതിനിടെ

ശ്രീറാം വെങ്കിട്ടരാമന്‍ ഒഴിപ്പിച്ച ചിന്നക്കനാലില്‍ ഭൂമി കൈയ്യേറ്റം നടന്നിട്ടുണ്ടെന്ന് റവന്യൂ വകുപ്പിന്റെയും പ്രാഥമിക നിഗമനം ഉണ്ടായിരുന്നു. അതനുസരിച്ച് തഹസീല്‍ദാര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. ഇതില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് വീണ്ടും ഭൂമി കൈയ്യേറ്റം ഉണ്ടായിരിക്കുന്നത്.

പ്രത്യേക സ്‌ക്വാഡ്

പ്രത്യേക സ്‌ക്വാഡ്

ശ്രീറാം വെങ്കിട്ടരാമനു പിന്നാലെ പുതിയ കളക്ടര്‍ എത്തിയപ്പോള്‍ ഈ ഭാഗത്ത് കൈയ്യേറ്റം തടയുന്നതിനായി പ്രത്യേക സ്‌ക്വാഡ്് രൂപീകരിച്ചിരുന്നു. എന്നാല്‍ ഈ സ്‌ക്വാഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ സംഭവങ്ങള്‍.

വെള്ളുകുന്നേല്‍ കുടുംബം

വെള്ളുകുന്നേല്‍ കുടുംബം

പാപ്പാത്തിച്ചോലയില്‍ കുരിശ് സ്ഥാപിച്ച് ഭൂമി കൈയ്യേറിയ വെള്ളുകുന്നേല്‍ കുടുംബം തന്നെയാണ് ചിന്നക്കനാലില്‍ വീണ്ടും ഭൂമി കൈയ്യേറിയിരിക്കുന്നത്.

പ്ലോട്ട് നിര്‍മാണവും റോഡ് വെട്ടലും

പ്ലോട്ട് നിര്‍മാണവും റോഡ് വെട്ടലും

ചിന്നക്കനാലിലെ 70 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയില്‍ പാറപൊട്ടിച്ച് പ്ലോട്ട് നിര്‍മ്മിക്കുകയാണ് വെള്ളുകുന്നേല്‍ കുടുംബം. ഇവിടേക്ക് റോഡ് നിര്‍മ്മിക്കാനായി മണ്ണ് നീക്കവും നടത്തിയിട്ടുണ്ട്.

ഭൂമി വില്‍പ്പന

ഭൂമി വില്‍പ്പന

ഭൂമി വില്‍പ്പനയാണ് ഇവരുടെ ലക്ഷ്യമെന്നാണ് സൂചന. ഇതിനായിട്ടാണ് ഭൂമി പ്ലോട്ടുകളായി തിരിച്ചിരിക്കുന്നത്. അതീവ പരിസ്ഥിതി ലോല പ്രദേശമാണിത്.

നടപടിക്ക് നിര്‍ദേശം

നടപടിക്ക് നിര്‍ദേശം

വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ കൈയ്യേറ്റം ഒഴിപ്പിക്കാന്‍ അടിയന്തര നടപടി എടുക്കാന്‍ സബ്കളക്ടര്‍ക്ക് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഭൂമി കൈയ്യേറാന്‍ ആരെയും അനുവദിക്കില്ലെന്നും കൈയ്യേറ്റം ഒഴിപ്പിക്കാന്‍ കൂടുതല്‍ പോലീസ് സംഘത്തെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.

ഒരിടവേളയ്ക്ക് ശേഷം

ഒരിടവേളയ്ക്ക് ശേഷം

ഒരിടവേളയ്ക്കു ശേഷമാണ് മൂന്നാറിലെ ഭൂമി കൈയ്യേറ്റം വീണ്ടും വാര്‍ത്തയാകുന്നത്. ശ്രീറാംവെങ്കിട്ടരാമന്‍ സബ്കളക്ടറായിരിക്കെ നടത്തിയ കൈയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ വലിയ വാര്‍ത്തയായിരുന്നു. ശക്തമായ നടപടി സ്വീകരിച്ചതിനെ തുടര്‍ന്നാണ് ശ്രീറാമിനെ സ്ഥലം മാറ്റിയത്.

English summary
chinnakkanal land encroachment continue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X