സംഘപരിവാര്‍ സമരം പൊളിഞ്ഞു? പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്ത്രീകള്‍ ചുരിദാറിട്ട്‌ പ്രവേശിച്ചു

ക്ഷേത്രത്തിലെത്തിയ സ്ത്രീകളില്‍ ഭൂരിഭാഗവും പുതിയ തീരുമാനത്തിനൊപ്പം നിന്നു. വൈകിട്ട് ദര്‍ശനത്തിനെത്തിയ സ്ത്രീകള്‍ ചുരിദാര്‍ ധരിച്ചാണ് എത്തിയത്

  • Updated:
  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: ചൂരിദാര്‍ ധരിച്ച് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ കയറുന്നതുമായി ബന്ധപ്പട്ട് നടന്ന വിവാദ വിഷയത്തിലും സ്ത്രീകള്‍ ചൂരിദാര്‍ ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിച്ചു. ക്ഷേത്രം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെഎന്‍ സതീഷിന്റെ ഉത്തരവാണ് ബുധനാഴ്ച നടപ്പിലാക്കിയത്.

വൈകിട്ട് ദര്‍ശനത്തിനെത്തിയ സ്ത്രീകള്‍ ചൂറിദാര്‍ ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിച്ചെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. ചൂരിദാര്‍ ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

പടിഞ്ഞാറെ നട

പ്രതിഷേധക്കാര്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നട രണ്ട് മണിക്കൂര്‍ ഉപരോധിക്കുകയായിരുന്നു.

താല്‍ക്കാലികമായി നടപ്പാക്കില്ല

പ്രതിഷേധത്തിനിടെ ഭരണസമിതി ചെയര്‍മാനായ ജില്ലാ ജഡ്ജി പി ഹരിപാല്‍ ക്ഷേത്രത്തിലെത്തി. പ്രതിഷേധം തണുപ്പിക്കാന്‍ ഉത്തരവ് താല്‍ക്കാലികമായി നടപ്പാക്കരുതെന്ന് കാണിച്ച് ഉത്തരവിട്ടു.

 

ബിജുപ്രഭകര്‍

പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി ബിജുപ്രഭാകറും എത്തിയിരുന്നു. അതോടെ ചൂരിദാര്‍ ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ കഴിയില്ലെന്ന തോന്നല്‍ ഉളവാക്കിയിരുന്നു.

 

ഉറച്ചു നിന്നു

ഉത്തരവ് നടപ്പാക്കുമെന്ന നിലപാടില്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ എന്‍ സതീഷ് ഉറച്ചുനിന്നതോടെ ക്ഷേത്രം ഭരണസമിതിക്ക് അനുസരിക്കുകയല്ലാതെ വഴിയില്ലാതായി. കോടതി നിര്‍ദേശപ്രകാരമുള്ള ഉത്തരവിനെതിരെ ക്ഷേത്രത്തിനുമുന്നില്‍ പ്രതിഷേധിക്കാന്‍ അവകാശമില്ലെന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ എന്‍ സതീഷ് വ്യക്തമാക്കി.

 

ചൂരിദാര്‍ ധരിച്ചെത്തി

ക്ഷേത്രത്തിലെത്തിയ സ്ത്രീകളില്‍ ഭൂരിഭാഗവും പുതിയ തീരുമാനത്തിനൊപ്പം നിന്നു. വൈകിട്ട് ദര്‍ശനത്തിനെത്തിയ സ്ത്രീകള്‍ ചുരിദാര്‍ ധരിച്ചാണ് എത്തിയതെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

 

English summary
Churidar allowed in Padmanabha Swami temple
Please Wait while comments are loading...