എല്ലാം ശരിയാക്കാന്‍ കോടിയേരി?സിപിഐയുടെ ആക്ഷേപങ്ങള്‍ക്കെല്ലാം സിപിഎമ്മിന് മറുപടി ഉണ്ടത്രേ!!

  • Published:
Subscribe to Oneindia Malayalam

കണ്ണൂര്‍: നിലമ്പൂരിനും ലോഅക്കാദമി വിഷയങ്ങള്‍ക്കും ശേഷം മൂന്നാര്‍, മഹിജ വിഷയങ്ങളില്‍ സിപിഎമ്മിനെതിരെ സിപിഐ രംഗത്തെത്തിയതോടെ ഇരു പാര്‍ട്ടികളും തമ്മിലുള്ള പോര് കനക്കുകയാണ്. സിപിഐ സംസ്ഥാന സെക്ട്രട്ടറി കാനം രാജേന്ദ്രന് പിന്നാലെ കേന്ദ്ര നേതൃത്വത്തിലെ സുധാകര്‍ റഡ്ഡിയും മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ വഷളായത്.

അതിനിടെ സിപിഐയുടെ എല്ലാ ആരോപണങ്ങള്‍ക്കും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മറുപടി നല്‍കും. ഇതിനായി കണ്ണൂരില്‍ കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനം നടത്തുന്നുണ്ട്. സിപിഐക്ക് മറുപടി നല്‍കണമെന്നാണ് സിപിഎമ്മിലെ പൊതു വികാരം. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ ഇതോടെയെങ്കിലും അവസാനിക്കുമോ അതോ രൂക്ഷമാകുമോ എന്നറിയാനാണ് എല്ലാവരുടെയും കാത്തിരിപ്പ്

 കോടിയേരിയുടെ മറുപടി

കോടിയേരിയുടെ മറുപടി

കണ്ണൂരില്‍ വാര്‍ത്താ സമ്മേളനം നടത്തി സിപിഐയുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാനാണ് സിപിഎമ്മിന്റെ തീരുമാനം. ശക്തമായ വിമര്‍ശനങ്ങളാണ് സിപിഐ ഉന്നയിച്ചിരുന്നത്. ഇതേ രീതിയില്‍ ശക്തമായ ഭാഷയില്‍ തന്നെയാണോ സിപിഎമ്മിന്റെ മറുപടി അതോ സമവായ മാര്‍ഗമാണോ സ്വീകരിക്കുകയെന്നും എല്ലാവരും ഉറ്റു നോക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ദേശാഭിമാനിയിലെ ലേഖനത്തില്‍ മഹിജയുടെ സമരത്തില്‍ ഗൂഢാലോചനയുണ്ടെന്ന് കോടിയേരി ആരോപിച്ചിരുന്നു. ബിജെപിയെയും യുഡിഎഫിനെയും കുറ്റപ്പെടുത്തിയായിരുന്നു ഇത്.എന്നാല്‍ സിപിഎമ്മിന്റെ നിലപാട് തള്ളി മഹിജയുടെ സമരത്തെ പിന്തുണച്ച സിപിഐയും ഈ ഗൂഢാലോചനയില്‍പ്പെടുത്തുമോ എന്ന കാര്യത്തില്‍ കോടിയേരി മറുപടി നല്‍കും.

 സിപിഐയുടെ കലാപം

സിപിഐയുടെ കലാപം

മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനുമെതിരെയാണ് സിപിഐയുടെ കലാപം. മഹിജയുടെ സമരത്തിലൂടെ എന്ത് നേടിയെന്ന് ചോദിച്ച പിണറായിക്ക് മുതലരാളിമാരുടെ ഭാഷയാണെന്ന് കാനം ആരോപിച്ചിരുന്നു. മഹിജയുടെ സമരം തീര്‍ക്കാന്‍ കാനം ഇടപെട്ടിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രതികരണത്തിനും കാനം മറുപടിനല്‍കിയിരുന്നു. സംസ്ഥാന പോലീസിനെതിരെയായിരുന്നു സുധാകര്‍ റെഡ്ഡിയുടെ വിമര്‍ശനം . സംസ്ഥാനത്ത് പോലീസിന് നിരന്തരം വീഴ്ച പറ്റുന്നുണ്ടെന്നാണ് വിമര്‍ശനം.

 ലോ അക്കാദമിയിലും

ലോ അക്കാദമിയിലും

നിലമ്പൂരില്‍ മാവോയിസ്റ്റുകളെ പോലീസ് വെടിവച്ച് കൊലപ്പെടുത്തിയതു മുതലാണ് സിപിഎം സിപിഐ പോര് ശക്തമായത്. നിലമ്പൂരിലെ പോലീസ് നടപടിയില്‍ പിണറായിക്കും പോലീസിനുമെതിരെ രൂക്ഷ വിമര്‍ശനം തന്നെ ഉന്നയിച്ചിരുന്നു. അതിനു പിന്നാലെ പിണറായി സര്‍ക്കാരിനെ പിടിച്ചുലച്ച ലോ അക്കാദമി വിഷയത്തിലും സിപിഐ സര്‍ക്കാര്‍ വിരുദ്ധ നിലപാട് തന്നെയാണ് സ്വീകരിച്ചത്. സമരം നടത്തുകയായിരുന്ന ബിജെപി, കോണ്‍ഗ്രസ് നേതാക്കളെ സിപിഐ അനുകൂലിച്ചത്് ഏറെ വിവാദമായിരുന്നു.

 മൂന്നാര്‍ കൈയ്യേറ്റം

മൂന്നാര്‍ കൈയ്യേറ്റം

ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ നടത്തിയ സമരത്തിലെ പോലീസ് നടപടിയും സിപിഎം സിപിഐ ബന്ധം വഷാക്കുന്നതിന് പ്രധാന കാരണമായി.മൂന്‌നാര്‍ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടറാമിനെതിരെ സിപിഎം പ്രതിഷേധം ശക്തമാകുമ്പോള്‍ സബ്കളക്ടറെ പിന്തുണയ്ക്കുന്ന നിലപാടാണ് സിപിഐ സ്വീകരിച്ചത്. സിപിഐയില്‍ നിന്നുള്ള റവന്യൂമന്ത്രിയും സബ്കളക്ടറെ പിന്തുണച്ചിരുന്നു.

 ന്യായീകരണം

ന്യായീകരണം

മഹിജയ്ക്കെതിരായ പോലീസ് നടപടിയ്ക്കെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധങ്ങള്‍ ഉയരുകയും പലരും നടപടിയെ വിമര്‍ശിക്കുകയും ചെയ്തിട്ടും പോലീസിനെ ന്യായീകരിച്ചാണ് പിണറായിയു പാര്‍ട്ടിയും രംഗത്തെത്തിയത്. ഇപ്പോഴും പോലീസിനെ ന്യായീകരിക്കുന്ന നിലപാടാണ് പിണറായിക്കും പാര്‍ട്ടിക്കുമുള്ളത്. നിലമ്പൂരിലെ പോലീസ് നടപടിയിലും പോലീസിനെ ന്യായീകരിക്കുന്ന നിലപാടായിരുന്നു പിണറായി സ്വീകരിച്ചിരുന്നത്.

English summary
clash in cpi and cpm, kodiyeri will give reply.
Please Wait while comments are loading...