കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ വെല്ലാന്‍ ഇരട്ടച്ചങ്കന്‍; എല്ലാവര്‍ക്കും ഇഷ്ടമുള്ളത് കഴിക്കാം, സര്‍വകക്ഷിയോഗം വിളിക്കും

നിയമം കൊണ്ടുവരുന്നത് ആലോചിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

  • By Ashif
Google Oneindia Malayalam News

ആലപ്പുഴ: ജനങ്ങള്‍ക്ക് ഇഷ്ടമുള്ളത് കഴിക്കാന്‍ സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ ഭക്ഷണക്രമം ദില്ലിയിലിരുന്നോ നാഗ്പൂരിലിരുന്നോ മാറ്റാന്‍ ആരു വിചാരിച്ചാലും സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വിഷയത്തില്‍ പ്രത്യേക നിയമനിര്‍മാണ സാധ്യത സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം വിളിക്കും. ഇതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുക്കാന്‍ മന്ത്രി കെ രാജു തിങ്കളാഴ്ച മുഖ്യമന്ത്രിയെ കാണും.

Xpinarayi

കാലിച്ചന്ത വഴി കന്നുകാലികളെ കശാപ്പിന് വില്‍ക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേ ശക്തമായ നിയമം കൊണ്ടുവരാനാണ് സര്‍ക്കാര്‍ നീക്കം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിയമനിര്‍മാണത്തെ കുറിച്ച് ആലോചിക്കുന്നത്.

നിയമം കൊണ്ടുവരുന്നത് ആലോചിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മന്ത്രിസഭ ചര്‍ച്ച ചെയ്തു ഉചിതമായ തീരുമാനമെടുക്കുമെന്ന് മന്ത്രി കെടി ജലീല്‍ പ്രതികരിച്ചു. മുസ്ലിംകളെയും ദളിതരെയും ലക്ഷ്യമിട്ടാണ് കേന്ദ്രനീക്കമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി പറഞ്ഞു.

English summary
CM Pinarayi Vijayan ensures freedom of chosing food in State
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X