കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സർക്കാർ സാധ്യമായതെല്ലാം ചെയ്യും;ബ്ലൂവെയിൽ ഗെയിം തടയാൻ സൈബർ ഇടങ്ങളിൽ മുഖ്യമന്ത്രിയുടെ ജാഗ്രത നിർദേശം

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: മലയാളി വിദ്യാർത്ഥികളും കൊലയാളി ഗെയിമായ ബ്ലൂവെയിലിന്റെ ഇരകളായതിനെ തുടർന്ന് സൈബറിടങ്ങളിൽ ജാഗ്രത പാലിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം. ബ്ലൂവെയിൽ ഗെയിം തടയാൻ സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സൈബർ സെല്ലും സൈബർ ഡോമും ശക്തമായ ഇടപെടൽ നടത്തുന്നുണ്ട്.

ബ്ലൂ വെയിൽ ഗെയിം കളിച്ച് ആത്മഹത്യ ചെയ്തെന്ന് സംശയിക്കുന്ന തിരുവനന്തപുരം സ്വദേശിയായ വിദ്യാർഥി മനോജിന്റെ ഫേസ്ബുക്ക് പോസ്റ്റ് പുറത്ത് വന്നിരുന്നു. മരിക്കുന്നതിന് മുമ്പ് മനോജ് ഫേസ്ബുക്കിൽ കുുറിച്ചെന്ന് സംശയിക്കുന്ന പോസ്റ്റാണ് പുറത്തായിരിക്കുന്നത്. ഇതോടെ മനോജിന്റെ മരണത്തിനു പിന്നിലും ബ്ലൂ വെയിൽ ഗെയിം തന്നെയാണെന്ന കാര്യത്തിൽ സംശയം ബലപ്പെടുകയാണ്.

Pinarayi Vijayan

തന്റെ ഫേസ്ബുക്ക് വിവരം ഹാക്ക് ചെയ്യാൻ ആരൊക്കെയോ ശ്രമിക്കുന്നവെന്ന വിവരം സ്ക്രീൻ ഷോട്ടെടുത്ത് ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതാണ് മനോജിന്റെ അവസാന പോസ്റ്റ്. മരിക്കുന്നതിന് തലേദിവസമാണ് മനോജ് ഇക്കാര്യം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ബ്ലൂ വെയിൽ ഗെയിമിന്റെ ഭാഗമായി വിവരങ്ങൾ കൈമാറിയപ്പോൾ ഇത് ലഭിച്ച ആരോ ആണ് അക്കൗണ്ട് ഹാക്ക് ചെയ്യാൻ ശ്രമിച്ചതെന്നാണ് സംശയിക്കുന്നത്.

ഇതോടെയാണ് ജാഗ്രത പാലിക്കാൻ മുഖ്യമന്ത്രി നിർദേശം വിളപ്പിൽശാല സ്വദേശിയായ പ്ലസ് വൺ വിദ്യാർഥി മനോജ് ആത്മഹത്യ ചെയ്തതിന് പിന്നിൽ ബ്ലൂ വെയിൽ ഗെയിം തന്നെയാണെന്ന് അമ്മ മനോരമ ന്യൂസിനോട് വ്യക്തമാക്കിയിരുന്നു. ബ്ലൂ വെയിൽ ഗെയിം കളിക്കുന്നതായി മനോജ് വെളിപ്പെടുത്തിയിരുന്നുവെന്നാണ് അമ്മ പറയുന്നത്.

English summary
Pinarayi Vijayan on blue whale game
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X