കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പനി ശമിക്കുന്നില്ല!! പിണറായിക്ക് പിള്ളേരുടെ സഹായം വേണം!! ഹെഡ്മാസ്റ്റർമാർക്ക് കത്ത്!!

സ്കൂളിൽ നടത്തുന്ന പ്രവർത്തനങ്ങൾക്കു പുറമെ പ്രദേശത്തെ ശുചീകരണത്തിലും വിദ്യാർഥികളെ പങ്കെടുപ്പിക്കണമെന്ന് പിണറായി കത്തിൽ ആവശ്യപ്പെടുന്നുണ്ട്.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: പനി പടർന്നു പിടിക്കുന്നത് തടയാൻ സർക്കാർ നടപ്പാക്കിയിരിക്കുന്ന ശുചീകരണ യജ്ഞത്തിൽ സ്കൂൾ വിദ്യാർഥികളെയും പങ്കെടുപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം എല്ലാ സ്കൂളുകളിലെയും പ്രധാന അധ്യാപകർക്ക് കത്തയച്ചിട്ടുണ്ട്. മാതൃഭൂമിയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഈ മാസം 27, 28, 29 തീയതികളിലാണ് സംസ്ഥാന വ്യാപകമായി ശുചീകരണ യജ്ഞം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇതിൽ വിദ്യാർഥികളെയും അധ്യാപകരെയും പങ്കാളിയാക്കണമെന്നാണ് പിണറായിയുടെ കത്തിലെ ആവശ്യം. സ്കൂളിൽ നടത്തുന്ന പ്രവർത്തനങ്ങൾക്കു പുറമെ പ്രദേശത്തെ ശുചീകരണത്തിലും വിദ്യാർഥികളെ പങ്കെടുപ്പിക്കണമെന്ന് പിണറായി കത്തിൽ ആവശ്യപ്പെടുന്നുണ്ട്.

pinarayi

സ്കൂളിലെ എൻഎസ്എസ്, എൻസിസി , സ്കൗട്ട് ആൻഡ് ഗൈഡ്, സ്റ്റിഡന്റ്സ് പോലീസ് എന്നിവയ്ക്ക് പുറമെ എല്ലാ വിദ്യാർഥികളെയും പങ്കെടുപ്പിക്കണമെന്നാണ് പിണറായി ആവശ്യപ്പെട്ടിരിക്കുന്നത്. എല്ലാ അധ്യാപകരെയും അണി നിരത്തി മാർഗ നിർദേശങ്ങൾ നൽകണമെന്നും പ്രദേശത്തെ എല്ലാ പരിപാടികളിലും പങ്കെടുപ്പിക്കുന്നതിലൂടെ സമൂഹത്തിന് നല്ലൊരു സന്ദേശം നൽകാനാകുമെന്നും കത്തിൽ പറയുന്നു.

പനിവരാനുള്ള സാധ്യതയെ കുറിച്ചുള്ള അവബോധം എല്ലാവർക്കും ആവശ്യമാണെന്ന് പിണറായി കത്തില്‍ വ്യക്തമാക്കിയിരിക്കുന്നു. വ്യക്തി ശുചിത്വത്തിനു പുറമെ വീടും വിദ്യാലയവും ഓഫീസും പരിസരവും പൊതുസ്ഥലവും വൃത്തിയാക്കണമെന്ന് പിണറായി.

ഇതിലൂടെ പകർച്ചപ്പനിയുടെ തീവ്രത കുറയുമെങ്കിലും പരിസര ശുചീകരണത്തിൽ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നു.വെള്ളം കെട്ടി നിൽക്കാനുള്ള സാഹചര്യം പൂർണമായി ഒഴിവാക്കണമെന്ന് അഭ്യർഥനയിൽ പറയുന്നു.

സംസ്ഥാനത്ത് പകർച്ചപ്പനി മരണം വർധിച്ചതോടെയാണ് ശുചീകരണ യജ്ഞം നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.

English summary
cm pinarayi vijayan's letter to schools on cleaning.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X