കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കടക്ക് പുറത്ത്'... മാധ്യമ പ്രവര്‍ത്തകരോട് മുഖ്യമന്ത്രി പിണറായി വിജയന്റെ ആക്രോശം

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരത്തെ സംഘര്‍ഷങ്ങള്‍ക്ക് അയവുവരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ ആദ്യം തന്നെ കല്ലുകടി. ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ മാധ്യമ പ്രവര്‍ത്തകരോട് മുഖ്യമന്ത്രി അക്ഷരാര്‍ത്ഥത്തില്‍ ആക്രോശിക്കുകയായിരുന്നു.

'കടക്ക് പുറത്ത്' എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുവദിക്കാതെ മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കുകയും ചെയ്തു.

ഒരു രഹസ്യ യോഗം അല്ല സെക്രട്ടേറിയറ്റില്‍ നടക്കുന്നത്. സംസ്ഥാനത്തെ ബിജെപി, ആര്‍എസ്എസ് നേതാക്കളുമായി മുഖ്യമന്ത്രി നടത്തുന്ന കൂടിക്കാഴ്ച ആയിരുന്നു അത്. അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതില്‍ പിണറായി വിജയന് എന്താണ് ഇത്ര അസ്‌ക്യത?

വിലക്കില്ലല്ലോ

വിലക്കില്ലല്ലോ

യോഗദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്കില്ലല്ലോ എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചത്. അതിനോടായിരുന്നു മുഖ്യമന്ത്രിയുടെ ആക്രോശം.

എന്തിന്... കടക്ക് പുറത്ത്

എന്തിന്... കടക്ക് പുറത്ത്

വിലക്കില്ലല്ലോ എന്ന് ചോദിച്ചപ്പോള്‍... 'എന്തിന്... കടക്ക് പുറത്ത്' എന്നായിരുന്നു പിണറായി വിജയന്റെ മറുപടി. വലിയ പ്രതിഷേധമാണ് ഇത് ഉയര്‍ത്തുന്നത്.

അത് നല്ലതിനായിരുന്നില്ലേ

അത് നല്ലതിനായിരുന്നില്ലേ

സംഘര്‍ഷങ്ങള്‍ക്ക് അവയവ് വരുത്താന്‍ വേണ്ടി ഒരു മേശക്ക് ചുറ്റും ഇരുന്ന് മുഖ്യമന്ത്രിയും ബിജെപി, ആര്‍എസ്എസ് നേതാക്കളും ചര്‍ച്ച ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത് വരുന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ സര്‍ക്കാരിനും ഗുണകരമായിരുന്നു. എന്നാല്‍ എന്തിന് ക്യാമറ അകത്ത് കയറ്റി എന്നായിരുന്നു പിണറായി വിജയന്റെ ചോദ്യം.

ഇത് പാര്‍ട്ടി കമ്മിറ്റിയില്ല

ഇത് പാര്‍ട്ടി കമ്മിറ്റിയില്ല

മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയെ പോലെ ആണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത് എന്ന് നേരത്തേ ആക്ഷേപം ഉണ്ടായിരുന്നു. അത് ഒന്നുകൂടി അരക്കിട്ടുറപ്പിക്കുന്നതാണ് ഇപ്പോഴത്തെ ഈ ആക്രോശം.

പുറത്തേക്ക് തള്ളിവരും

എത്ര അടക്കി വച്ചാലും ഉള്ളിലുള്ളത് പുറത്തേക്ക് തള്ളിത്തള്ളി വരും എന്നാണ് മാധ്യമ പ്രവര്‍ത്തകനായ ശ്യാം ദേവരാജ് ഇതിനോട് ഫേസ്ബുക്കില്‍ പ്രതികരിച്ചത്. കടക്കുപുറത്ത് എന്ന് ഹാഷ്ടാഗും ക്രിയേറ്റ് ചെയ്തിട്ടുണ്ട്.

ആരവിടെ... അടിയന്‍

ആരവിടെ... അടിയന്‍!!! കടക്ക് പുറത്ത്... രാശാവ് ആക്രോശിക്കുന്നു- വേലായുധന്‍ പിവിയുടെ പ്രതികരണം ഇങ്ങനെ.

താന്‍ ആരുവ്വാ...

താന്‍ ആരുവ്വാ...

അറിയാന്‍ മേലാഞ്ഞിട്ട് ചോദിച്ചാ... താന്‍ ആരു വാ? കടക്ക് പുറത്ത് എന്ന് ഉടയോന്റെ കല്‍പന- രശ്യശ്രീ രാധാകൃഷ്ണന്റെ പ്രതികരണം ഇങ്ങനെ.

ആ സന്ദേശം ഇല്ലാതാക്കി

ആര്‍എസ്എസ് , ബിജെപി നേതാക്കളും സിപിഎം നേതാക്കളും ഒരു മേശക്ക് ചുറ്റും ഇരിക്കുന്ന ദൃശ്യങ്ങള്‍ക്ക് ഇന്നത്തെ സാഹചര്യത്തില്‍ നല്‍കാന്‍ ആകുമായിരുന്ന സന്ദേശം വളരെ വലുതായിരുന്നു. അതാണ് ഇന്ന് 'കടക്ക് പുറത്ത്' എന്ന രണ്ട് വാക്കിലൂടെ പിണറായി ഇല്ലാതാക്കിയത്- ആര്‍ സന്ദീപ് ഇങ്ങനെ കുറിക്കുന്നു.

കടന്നില്ലെങ്കില്‍

കടന്നില്ലെങ്കില്‍

പുറത്ത് കടന്നില്ലെങ്കില്‍ എന്ത് ചെയ്യും എന്നാണ് ശ്യാം കുമാര്‍ ചോദിക്കുന്നത്.

അനുകൂലിക്കാനും

ചര്‍ച്ച കുളമാക്കാന്‍ വന്ന മാധ്യമ പിമ്പുകളെ മുഖ്യമന്ത്രി പുറത്താക്കി എന്നാണ് കബീര്‍ വയനാട് പറയുന്നത്. മുഖ്യമന്ത്രി നൂറ് ചുവപ്പന്‍ അഭിവാദ്യങ്ങള്‍ എന്നും.

English summary
CM Pinarayi Vijayan said Get Out to media , while taking visuals of Meeting with BJP leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X