കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ക്കും വഴിവിട്ട സഹായമില്ല; നിസാം ജയിലില്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ല, ഫോണ്‍ ചെയ്തത് യാത്രക്കിടെ

നിസാം ഫോണ്‍ ഉപയോഗിച്ചത് യാത്രക്കിടയിലായിരുന്നു. ഇതേക്കുറിച്ച് അന്വേഷണം നടത്തുകയും സംഭവത്തിന് ഉത്തരവാദികളായവരെ സസ്‌പെന്റ് ചെയ്തിട്ടുമുണ്ട്.

  • By അക്ഷയ്‌
Google Oneindia Malayalam News

തിരുവനന്തപുരം: വ്യവസായി മുഹമ്മദ് നിസാംജയിലിനുള്ളില്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു കൊലക്കേസ് പ്രതിക്ക് സര്‍ക്കാര്‍ വഴിവിട്ട സൗകര്യങ്ങള്‍ നല്‍കില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

നിസാം ഫോണ്‍ ഉപയോഗിച്ചത് യാത്രക്കിടയിലായിരുന്നു. ഇതേക്കുറിച്ച് അന്വേഷണം നടത്തുകയും സംഭവത്തിന് ഉത്തരവാദികളായവരെ സസ്‌പെന്റ് ചെയ്തിട്ടുമുണ്ട്. നിസാം മാധ്യമങ്ങളോട് ഫോണില്‍ സംസാരിച്ചത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 സബ്മിഷന്‍

സബ്മിഷന്‍

നിയമസഭയില്‍ കോണ്‍ഗ്രസ് എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് വിഷയം സബ്മിഷനായി ഉന്നയിച്ചത്. ഇതിനുള്ള മറുപടിയായിരുന്നു പിണരായി വിജയന്റേത്.

 ജയിലില്‍

ജയിലില്‍

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിസാമിന് സര്‍വ്വ സ്വാതന്ത്ര്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു.

 ഭീഷണി

ഭീഷണി

നിസാമിനെ ബംഗളുരുവിലേക്ക് കൊണ്ടുപോകുന്ന വഴി ഫോണില്‍ പലരെയും വിളിക്കുന്നു. സഹോദരന്മാരെ ഭീഷണിപ്പെടുത്തുന്നു. ഇത് വലിയ നിയമതകര്‍ച്ച തിരിച്ചടിയാണെന്ന് തിരുവഞ്ചൂര്‍ ആരോപിച്ചു.

 ഒമ്പതായി

ഒമ്പതായി

മൂന്ന് പോലീസുകാര്‍ കൂടി സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതോടെ നിഷാമിനെ വഴിവിട്ട് സഹായിച്ചതിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെടുന്ന പോലീസുകാരുടെ എണ്ണം ഒമ്പതായി. ഒരു കേസില്‍ ഇത്ര പേര്‍ സസ്‌പെന്‍ഡ് ചെയ്യപ്പെടുന്നത് ആദ്യമാണ്.

 കേസെടുത്തു

കേസെടുത്തു

തടവില്‍ കഴിയുമ്പോഴും നിഷാം ഫോണ്‍ ഉപയോഗിക്കുന്നതു സംബന്ധിച്ച് മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തിട്ടുണ്ട്.

English summary
Pinarayi Vijayan's statement at Niyamasabha on Nisham issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X