കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഹകരണ പ്രതിസന്ധി; കേരള യുഡിഎഫ് ഘടകം ജന്തര്‍മന്ദറില്‍ നിരാഹാരമിരിക്കും

നോട്ട് നിരോധനത്തെ തുടര്‍ന്നുളള ആദ്യ ശമ്പളവും പെന്‍ഷനും ട്രഷറികളില്‍ പണമില്ലാത്തതിനെ തുടര്‍ന്ന് വൈകിയിരുന്നു. ഈ വിഷയത്തിലാണ് ധനമന്ത്രി തോമസ് ഐസക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തെറ്റുന്നത്

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന സഹകരണ ബാങ്ക് പ്രതിസന്ധിയില്‍ കേരള യുഡിഎഫ് ഘടകം ദില്ലിയില്‍ സമരം നടത്തും. ഈ മാസം 14ന് ദില്ലിയെ ജന്തര്‍മന്ദറില്‍ യുഡിഎഫ് എംഎല്‍എമാര്‍ നിരാഹാരമിരിക്കും. 13 ന് യുഡിഎഫ് നേതാക്കള്‍ സഹകരണ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിയെ കാണുകയും ചെയ്യും.

സഹകരണ പ്രതിസന്ധിയില്‍ യോജിച്ചാണ് കോണ്‍ഗ്രസും സിപിഐഎമ്മും അടക്കമുളള പാര്‍ട്ടികള്‍ ആദ്യം സമരം ചെയ്തിരുന്നത്. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയെ കാണാന്‍ നേരത്തെ സര്‍വകക്ഷി സംഘത്തിന് അനുമതി നിഷേധിച്ചപ്പോഴും ശക്തമായ പ്രതികരണങ്ങളാണ് ഇരുപക്ഷത്ത് നിന്നും ഉണ്ടായിരുന്നത്. എന്നാല്‍ നോട്ട് നിരോധനത്തെ തുടര്‍ന്നുളള ആദ്യ ശമ്പളവും പെന്‍ഷനും ട്രഷറികളില്‍ പണമില്ലാത്തതിനെ തുടര്‍ന്ന് വൈകിയിരുന്നു. ഈ വിഷയത്തിലാണ് ധനമന്ത്രി തോമസ് ഐസക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തെറ്റുന്നത്.

UDF

ട്രഷറികളിലൂടെ തോമസ് ഐസക്ക് നടത്തുന്ന റോഡ് ഷോ അവസാനിപ്പിക്കണമെന്നായിരുന്നു ചെന്നിത്തല പറഞ്ഞത്. തമിഴ്‌നാടും, ആന്ധ്രപ്രദേശും അടക്കമുളള സംസ്ഥാനങ്ങള്‍ കേന്ദ്രത്തെയും റിസര്‍വ് ബാങ്കിനെയും നേരത്തെ വിവരം ധരിപ്പിച്ചിരുന്നു. കേരളം വിവരം ധരിപ്പിച്ചില്ലെന്ന സംഘപരിവാര്‍ വാദവും ചെന്നിത്തല ഉന്നയിക്കുകയാണ്. ഇതിന് ശേഷമാണ് യുഡിഎഫ് തനിച്ച് സമരം നടത്താനൊരുങ്ങുന്നത്. നോട്ട് പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, സഹകരണ പ്രതിസന്ധി, കേരളത്തിലെ അരിക്ഷാമം എന്നിവ രാഷ്ട്രപതിയെ ധരിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.

English summary
Co-operative crisis; UDF move strike in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X