കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കത്തുന്ന ചൂട്; കോഴിക്കോട്ടും കോട്ടയത്തും സ്‌കൂളുകള്‍ അടച്ചു

Google Oneindia Malayalam News

കോഴിക്കോട്: ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് കോഴിക്കോട് കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍മാര്‍ അവധിപ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയില്‍ വേനല്‍ കനത്ത പശ്ചാതലത്തില്‍ സൂര്യാഘാതത്തിനു കാരണമാകുന്നതിനാല്‍ മെയ് എട്ട് വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കരുതെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് അറിയിച്ചു.

യാതൊരു കാരണവശാലും സ്‌പെഷ്യല്‍ ക്ലാസുകളോ ട്യൂഷന്‍ ക്ലാസുകളോ മറ്റോ സംഘടിപ്പിക്കുവാന്‍ പാടില്ലെന്നും കലക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മെയ് അഞ്ച് വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സിബിഎസ്ഇ സ്‌കൂളുകള്‍ നേരത്തെ തുറക്കാം എന്ന നിലപാടിലായിരുന്നു ചില മാനേജ്‌മെന്റുകള്‍ അത്തരം നീക്കത്തിനെതിരാണ് കലക്ടറുടെ ഉത്തരവ് വന്നിരിക്കുന്നത്.

sunstroke

നേരത്തെ തന്നെ കണ്ണൂരും തിരുവനന്തപുരത്തും ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. നാലു ദിവസത്തേക്ക് കൂടി ചൂട് കൂടുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് സ്‌കൂളുകളില്‍ സ്‌പെഷ്യല്‍ ക്ലാസുകളും ട്യൂഷന്‍ ക്ലാസുകളും പാടില്ലെന്ന നിര്‍ദേശം വന്നിരിക്കുന്നത്. ഉത്തരവ് പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ അറിയിച്ചു.

മെയ് എട്ടിനു ശേഷം ക്ലാസുകള്‍ നടത്തുന്നകാര്യത്തില്‍ അന്നത്തെ സ്ഥിതികള്‍ക്കനുസരിച്ച് ഉത്തരവ് ഇറക്കുമെന്നും കലക്ടര്‍ പറഞ്ഞു. രണ്ട് ദിവസം കൂടി ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് കനത്ത ചൂട് വരിക. ഉഷ്ണതരംഗം നേരിടാനുള്ള മുന്‍ കരുതലുകള്‍ എടുക്കാന്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ക്കും നിര്‍ദ്ദേശമുണ്ട്.

English summary
Collectors have leave schools Calicut and Kottayam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X