കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിന് ഏറ്റവും നഷ്ടമുണ്ടാക്കുന്നത് ഭരണപക്ഷമോ പ്രതിപക്ഷമോ അല്ല, പിന്നെ?

Google Oneindia Malayalam News

തിരുവനന്തപുരം: ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനുമാണ് അടുത്ത ദിവസങ്ങളിലായി മലയാളികളുടെ സകല ശാപവാക്കുകളും. പറ്റിക്കുന്ന സര്‍ക്കാരും കത്തിക്കുന്ന പ്രതിപക്ഷവും എന്നതാണത്രെ കേരളത്തിന്റെ സ്ഥിതി. നിയമസഭയില്‍ രണ്ട് കൂട്ടരും നടത്തിയ തല്ലും പിടിയും കടിയും കണ്ടാല്‍ ഇതൊക്കെ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ. ബജറ്റ് ബഹളത്തില്‍ പ്രതിപക്ഷ എം എല്‍ എമാര്‍ തല്ലിപ്പൊട്ടിച്ചത് മാത്രം 5 ലക്ഷം രൂപയുടെ സാധനങ്ങളാണത്രെ.

എന്നാല്‍ സംസ്ഥാനത്തിന് ഏറ്റവും കൂടുതല്‍ നഷ്ടം ഉണ്ടാക്കിവെക്കുന്നത് ഇവരാണ് എന്ന് കരുതരുത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളില്‍ മുമ്പന്‍ കെ എസ് ആര്‍ ടി സി ആണ്. 2014 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തികവര്‍ഷം വരെ 3891 കോടിയാണ് ആനവണ്ടി വക സര്‍ക്കാരിന് ഉണ്ടായ നഷ്ടം. പോയവര്‍ഷം മാത്രം ഇത് 570.10 കോടിയാണ്.

kerala-govt.

2116 കോടിയുടെ നഷ്ടത്തിലോടുന്ന ജല അതോറിറ്റിയാണ് പട്ടികയില്‍ രണ്ടാമത്. 95 സ്ഥാപനങ്ങള്‍ ഉള്ളതില്‍ 47 എണ്ണം മാത്രമാണ് സര്‍ക്കാര്‍ ഖജനാവിലേക്ക് ലാഭമുണ്ടാക്കുന്നത്. മുന്‍വര്‍ഷം ലാഭത്തിലുള്ളവയുടെ എണ്ണം 52 ആയിരുന്നെങ്കില്‍ ഇത്തവണ അതില്‍ നിന്നും അഞ്ചെണ്ണം കൂടി കുറഞ്ഞു. ബിവറേജസ് കോര്‍പ്പറേഷന്‍, വൈദ്യുതി ബോര്‍ഡ്, കെ എസ് എഫ് ഇ തുടങ്ങിയവയാണ് സര്‍ക്കാരിന് ലാഭമുണ്ടാക്കുന്ന സ്ഥാപനങ്ങള്‍.

കശുവണ്ടിവികസന കോര്‍പ്പറേഷന്‍, ഹൗസിങ് ബോര്‍ഡ്, ഇലക്ട്രോണിക്‌സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍, സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍, ഓട്ടോകാസ്റ്റ്, ഇലക്ട്രിക്കല്‍ ആന്‍ഡ് അലീഡ് എന്‍ജിനിയറിങ് കമ്പനി, ടെക്‌സ്‌റ്റൈല്‍ കോര്‍പ്പറേഷന്‍, ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങിയവയാണ് നഷ്ടത്തിലോടുന്ന മറ്റ് പൊതുമേഖലാ സ്ഥാപനങ്ങള്‍. ഇവയുടെ നഷ്ടം നൂറ് കോടിക്ക് മുകളിലാണ്.

English summary
Report says Combined loss of KSRTC put at Rs 3891 Crore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X