കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിക്ഷേപകര്‍ക്ക് ആശ്വസിക്കാം; നിര്‍മ്മല്‍ കൃഷ്ണ ചിട്ടി തട്ടിപ്പില്‍ മുഖ്യമന്ത്രി ഇടപെടുന്നു

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: നിര്‍മ്മല്‍ കൃഷ്ണ ചിട്ടി തട്ടിപ്പ് അന്വേഷിക്കാന്‍ സംയുക്ത സംഘം വരുന്നു. കേരള- തമിഴ്‌നാട് പോലീസിന്റെ സംയുക്ത സംഘമായിരിക്കും അന്വേഷണം നടത്തുന്നത്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

തട്ടിപ്പ് നടത്തിയവരെ അറസ്റ്റ് ചെയ്യാനും നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാനും ഇവരുടെ പേരിലുളള വസ്തുക്കള്‍ കണ്ടുകെട്ടാനും സംയുക്ത അശന്വേഷണം കൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സംയുക്ത അന്വേഷണത്തിന് തയ്യാറെടുക്കുന്നത്.

niramlkrishnachitfraud

നിര്‍മ്മല്‍ കൃഷ്ണ ബാങ്ക് കേരളത്തില്‍ നടത്തിയ ഭൂമി ഇടപാടുകളെ കുറിച്ചുള വിവരങ്ങള്‍ ശേഖരിച്ച് ന്ല്‍കാന്‍ തയ്യാറാണെന്ന് ക്രൈംബ്രാഞ്ച് സംഘം തമിഴ്‌നാട് പോലീസിനെ അറിയിച്ചു. കേസന്വേിക്കുന്ന ക്രൈംബ്രാഞ്ച് സംഘം പ്രാഥമിക റിപ്പോര്‍ട്ട് ഉടന്‍ ഡിജിപിക്ക് കൈമാറും.

നിര്‍മ്മല്‍ കൃഷ്ണ ബാങ്ക് ഉടമ കെ നിര്‍മ്മലന്‍ തിരുവനന്തപുരം സബ്‌കോടതിയില്‍ പാപ്പര്‍ ഹര്‍ജി നല്‍കിയത് നിയമക്കുരുക്ക് ഉണ്ടാക്കാന്‍ ലക്ഷ്യമിട്ടാണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. തമിഴ്‌നാട്ടിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന പോലീസിലും കേസ് രജസ്റ്റര്‍ ചെയ്യണമെന്ന ആവശ്യം കേസ് അട്ടിമറിക്കാനാണെന്നാണ് ആരോപണം.

വ്യക്തമായ ആസൂത്രണത്തോടെയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നതെന്നാണ് പോലീസ് പറയുന്നത്. കോടികളുടെ തട്ടിപ്പാണ് നടന്നിരിക്കുന്നത്.

English summary
combined team for investigation of nirmal krishna chit fraud
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X