കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എസ്എസ് ഭീഷണി?പൂണൂല്‍ ജീവിതമാണ്,പക്ഷേ ചെങ്കൊടി ജീവനാണ്;കമ്മ്യൂണിസ്റ്റായ ശാന്തിക്കാരന്റെ പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റ് സമൂഹമാധ്യമങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും വൈറലായതോടെ ശാന്തിക്കാരന്‍ ഉന്നയിച്ച പരാതികള്‍ക്ക് പരിഹാരമായെന്നാണ് പുതിയ വാര്‍ത്ത.

Google Oneindia Malayalam News

തിരുവനന്തപുരം: ആര്‍എസ്എസ് നേതാവായ ക്ഷേത്രക്കമ്മിറ്റി ഭാരവാഹിയുടെ ശല്യം സഹിക്കവയ്യാതെ കമ്മ്യൂണിസ്റ്റുകാരനായ ശാന്തിപ്പണിക്കാരന്‍ ജോലി ഉപേക്ഷിക്കാന്‍ തയ്യാറായി. എന്നാല്‍ ഇതുസംബന്ധിച്ച ഫേസ്ബുക്ക് പോസ്റ്റ് സമൂഹമാധ്യമങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും വൈറലായതോടെ ശാന്തിക്കാരന്‍ ഉന്നയിച്ച പരാതികള്‍ക്ക് പരിഹാരമായെന്നാണ് പുതിയ വാര്‍ത്ത.

'കണക്കിന് കരഞ്ഞ് പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍'...എസ്എസ്എല്‍സിക്ക് കൂട്ടത്തോല്‍വിയുണ്ടാകുമോ?'കണക്കിന് കരഞ്ഞ് പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍'...എസ്എസ്എല്‍സിക്ക് കൂട്ടത്തോല്‍വിയുണ്ടാകുമോ?

ആര്‍എസ്എസ് നേതാവിന്റെ ശല്യം സഹിക്കാതയതോടെയാണ് പൊയ്യൂര്‍ ശ്രീകണ്ഠ ക്ഷേത്രത്തിലെ ശാന്തിപ്പണിക്കാരന്‍ വിഷ്ണു ഗോപാലമഠം ജോലി ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ രണ്ടുവര്‍ഷമായി ക്ഷേത്രത്തിലെ ശാന്തിപ്പണിക്കാരനായി ജോലി ചെയ്തുവരുന്ന തനിക്ക് ഒരു വര്‍ഷമായി ശമ്പളം കൃത്യമായി ലഭിക്കുന്നില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

ചെങ്കൊടി എന്റെ ജീവിതമാണ്...

ചെങ്കൊടി എന്റെ ജീവിതമാണ്...

പൂണൂല്‍ ജീവിതമാണ്, പക്ഷേ ചെങ്കൊടി എന്റെ ജീവനാണ് എന്നാണ് വിഷ്ണു ഫേസ്ബുക്കില്‍ കുറിച്ചിരുന്നത്. വിഷ്ണുഗോപാലമഠം സഖാവ് എന്ന ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് അദ്ദേഹം ശാന്തിപ്പണി ഉപേക്ഷിക്കുകയാണെന്ന തീരുമാനം അറിയിച്ചത്. ജോലിയില്‍ നിന്ന് രാജിവെയ്ക്കുന്നതായി ക്ഷേത്രക്കമ്മിറ്റിക്ക് കൈമാറിയ കത്തിന്റെ ചിത്രവും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

കാരണം, കമ്മ്യൂണിസ്റ്റുകാരനായത്...

കാരണം, കമ്മ്യൂണിസ്റ്റുകാരനായത്...

ക്ഷേത്രക്കമ്മിറ്റി പ്രസിഡന്റായ ആര്‍എസ്എസ് നേതാവ് കാരണമാണ് താന്‍ ശാന്തിപ്പണി ഉപേക്ഷിക്കുന്നതെന്നും വിഷ്ണു ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. താന്‍ ഒരു കമ്മ്യൂണിസ്റ്റുകാരനായതാണ് ഇതിനെല്ലാം കാരണമെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നുണ്ട്.

ശമ്പളം കൃത്യമായി ലഭിക്കുന്നില്ല...

ശമ്പളം കൃത്യമായി ലഭിക്കുന്നില്ല...

കഴിഞ്ഞ രണ്ടുവര്‍ഷമായി പൊയ്യൂര്‍ ശ്രീകണ്ഠ ക്ഷേത്രത്തിലെ മേല്‍ശാന്തിയായി ജോലി ചെയ്തുവരികയാണ് വിഷ്ണു ഗോപാലമഠം. എന്നാല്‍ ഒരു വര്‍ഷമായി ശമ്പളം കൃത്യമായി ലഭിക്കുന്നില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു. മുപ്പതിനായിരം രൂപയോളം ശമ്പളയിനത്തില്‍ ലഭിക്കാനുണ്ടെന്നാണ് രാജിക്കത്തില്‍ പറഞ്ഞിരുന്നത്.

പരാതിക്ക് പരിഹാരം, പോസ്റ്റ് പിന്‍വലിച്ചു...

പരാതിക്ക് പരിഹാരം, പോസ്റ്റ് പിന്‍വലിച്ചു...

വിഷ്ണു ഗോപാലമഠത്തിന്റെ പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ നിരവധിപേരാണ് ഷെയര്‍ ചെയ്തത്. സിപിഎം അനുഭാവികളായവര്‍ ആര്‍എസ്എസിനെതിരെയായി സംഭവം ഉപയോഗിച്ചപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇത് ഏറെ ചര്‍ച്ചചെയ്യപ്പെടുകയും ചെയ്തു. എന്നാല്‍ വിഷ്ണു ഗോപാലമഠം ഈ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. താന്‍ ഉന്നയിച്ച പരാതികള്‍ക്ക് പരിഹാരമായെന്നും, പോസ്റ്റ് പിന്‍വലിക്കണമെന്ന് ആര്‍എസ്എസ് നേതാവ് ആവശ്യപ്പെട്ടതിനാലാണ് പോസ്റ്റ് പിന്‍വലിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. തനിക്ക് പിന്തുണയറിയിച്ച മുഴുവന്‍ സഖാക്കള്‍ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

English summary
Priest's Facebook post against rss.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X