കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ സുരേന്ദ്രന് പണി വരുന്നതേ ഉള്ളൂ...!! എംഎല്‍എയുമാകില്ല.. പോരാത്തതിന് ദേ കേസും...!!

  • By Anamika
Google Oneindia Malayalam News

കാസര്‍കോഡ്: മഞ്ചേശ്വരത്ത് നിയസഭാ തിരഞ്ഞെടുപ്പില്‍ വ്യാപകമായി കള്ളവോട്ട് നടന്നുവെന്ന് ആരോപിച്ചാണ് ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ കോടതിയെ സമീപിച്ചത്. കള്ളവോട്ട് ചെയ്തവരെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചവരാകട്ടെ തെളിവുമായി കോടതിയിലുമെത്തി. കൂനിന്മേല്‍ കുരു എന്ന പോലെ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസ് കൊടുക്കാന്‍ ഒരുങ്ങുകയാണ് ഇവര്‍.

പീഡനവും ലിംഗം മുറിയും സ്വാമിയെ കുരുക്കാനൊരുക്കിയ നാടകം...?? പുറത്ത് വരുന്ന വിവരങ്ങൾ പറയുന്നത്...!!!പീഡനവും ലിംഗം മുറിയും സ്വാമിയെ കുരുക്കാനൊരുക്കിയ നാടകം...?? പുറത്ത് വരുന്ന വിവരങ്ങൾ പറയുന്നത്...!!!

മാനനഷ്ടക്കേസ്

മാനനഷ്ടക്കേസ്

കെ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പേരുള്ളവരാണ് മാനനഷ്ടക്കേസുമായി കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് വിദേശത്ത് ആയിരുന്നുവെന്നും മരിച്ചവര്‍ ആയിരുന്നുവെന്നും സുരേന്ദ്രന്‍ ആരോപിച്ചവരാണ് ഇവര്‍.

മാനഹാനിക്ക് നഷ്ടപരിഹാരം

മാനഹാനിക്ക് നഷ്ടപരിഹാരം

സുരേന്ദ്രന്റെ കള്ളവോട്ട് ആരോപണം കാരണം തങ്ങള്‍ക്കുണ്ടായ മാനഹാനിക്ക് നഷ്ടപരിഹാരം ലഭിച്ചേ തീരൂ എന്നാണ് ഇവരുടെ ആവശ്യം. കോടതിയില്‍ നിന്നും കള്ളവോട്ടിന് സമന്‍സ് വന്നതോടെ തങ്ങളെല്ലാം കള്ളന്മാരായി എന്ന് അബ്ദുള്‍ റഷീദ് കുറിച്ചിപ്പള്ളം പറയുന്നു.

വോട്ട് ചെയ്തവർ കള്ളവോട്ടെന്ന്

വോട്ട് ചെയ്തവർ കള്ളവോട്ടെന്ന്

പ്രായാധിക്യം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന തന്നെ കള്ളവോട്ട് ആരോപിച്ച് കോടതിയെത്തിച്ച സുരേന്ദ്രനെതിരെ ഹമീദ് കുഞ്ഞി കോടതിക്ക് മുന്‍പാകെ തന്നെ പരാതി ബോധിപ്പിച്ചിരുന്നു. സുരേന്ദ്രനെതിരെ കേസ് കൊടുക്കുമെന്നും നഷ്ടപരിഹാരം ആവശ്യപ്പെടുമെന്നും ഇവര്‍ പറയുന്നു.

ഒന്നും തെളിയിക്കാനായില്ല

ഒന്നും തെളിയിക്കാനായില്ല

വിദേശത്തുള്ളവരുടേയും മരിച്ചുപോയവരുടേയും പേരില്‍ കള്ളവോട്ട് നടന്നുവെന്ന് ആരോപിച്ച സുരേന്ദ്രന് ഒന്നുപോലും തെളിയിക്കാനായിട്ടില്ല. പരേതരെന്ന് സുരേന്ദ്രന്‍ ആരോപിച്ചവരില്‍ മിക്കവരും കോടതി അയച്ച സമന്‍സ് കൈപ്പറ്റിയതും അതിനിടെ ഒരു പരേതന്‍ കോടതിയില്‍ നേരിട്ടെത്തുകയും ചെയ്തത് ബിജെപിക്ക് വൻ തിരിച്ചടിയായി.

പരേതർക്ക് സമൻസ്

പരേതർക്ക് സമൻസ്

കള്ളവോട്ട് ആരോപിച്ച സമന്‍സ് അയച്ച അഞ്ച് പരേതരില്‍ 3 പേര്‍ സമന്‍സ് കൈപ്പറ്റി.ഉപ്പള സ്വദേശി അബ്ദുള്ള, ഇച്ചിലംപാടി സ്വദേശി ആയിശ, അഹമ്മദ് കുഞ്ഞി എന്നിവരാണ് സമന്‍സ് കൈപ്പറ്റിയ പരേതര്‍. മാത്രമല്ല സുരേന്ദ്രന്‍ കോടതിയില്‍ സമര്‍പ്പിച്ച കള്ളവോട്ട് ലിസ്റ്റില്‍ ആയിശയുടെ പേര് രണ്ടിടത്താണ് ഉള്ളതും.

പരേതർ ഹാജർ

പരേതർ ഹാജർ

പരേതരായ അഞ്ച് പേരിലെ നാലാമന്‍ ബാംഗ്രഞ്ചേശ്വര്‍ സ്വദേശി ഹാജി അഹമ്മദ് ബാവ തിരഞ്ഞെടുപ്പിന് മുന്‍പേ മരിച്ചതാണ്. വോട്ട് രേഖപ്പെടുത്താത്ത ഇദ്ദേഹത്തിന്റെ പേരും ഉണ്ട് സുരേന്ദ്രന്റെ കള്ളവോട്ടുകാരുടെ ലിസ്റ്റില്‍.വിദേശത്ത് ഉള്ളവരുടെ പേരില്‍ മഞ്ചേശ്വരത്ത് കള്ളവോ്ട്ട് ചെയ്തുവെന്ന് സുരേന്ദ്രന്‍ ആരോപിക്കുന്നവരുടെ ലിസ്റ്റില്‍ ന്യൂനപക്ഷ മോര്‍ച്ച ഭാരവാഹിയായിരുന്ന അഷ്‌റഫും ഉണ്ട്

റിപ്പോർട്ട് തള്ളി

റിപ്പോർട്ട് തള്ളി

സുരേന്ദ്രന്‍ നല്‍കിയ ലിസ്റ്റ് പരിശോധിച്ച് കേന്ദ്രം നല്‍കിയ റിപ്പോര്‍ട്ട് കോടതി തളളിയിരുന്നു. പരിശോധിച്ച 26 പേരിൽ 20 പേരും വിദേശത്ത് ആയിരുന്നുവെന്നാണ് കേന്ദ്ര റിപ്പോർട്ട്.സുരേന്ദ്രന്‍ നല്‍കിയ ലിസ്റ്റ് പരിശോധിച്ച് കേന്ദ്രം നല്‍കിയ റിപ്പോര്‍ട്ടിലെ അവ്യക്തതകൾ ചൂണ്ടിക്കാട്ടി കോടതി തളളിയിരുന്നു.

English summary
Voters in Manjeswaram to file complaint against K Surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X