കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിറ്റപ്പന് പിന്നാലെ പിണറായിയും ബന്ധു നിയമനക്കുരുക്കില്‍ !!മുഖ്യമന്ത്രിക്ക് പാരയാവുക ഭാര്യയുടെ നിയമനം

ബന്ധുനിയമന ആരോപണം മുഖ്യമന്ത്രിക്ക് നേരെയും. ഭാര്യ കമലയുടെ സാക്ഷരതാ മിഷനിലെ നിയമനം വിവാദത്തില്‍

Google Oneindia Malayalam News

തിരുവനന്തപുരം: ബന്ധുനിയമനക്കേസില്‍ മുന്‍മന്ത്രി ഇ പി ജയരാജനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ്ആആര്‍ സമര്‍പ്പിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും ബന്ധുനിയമനക്കുരുക്കില്‍. ഭാര്യ കമലയുടെ സാക്ഷരതാ മിഷനിലെ നിയമനമാണ് അനധികൃതമെന്ന് ആരോപണമുയരുന്നത്.

വിഎസ് അച്യുതാനന്ദന്‍ നേതൃത്വം നല്‍കിയ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് നിയമനം നടന്നത്. പിണറായി വിജയന്റെ ഭാര്യ കമലയെ സാക്ഷരതാ മിഷനില്‍ ഡെപ്യൂട്ടേഷനില്‍ നിയമിച്ചത് ചട്ടം മറികടന്നാണ് എന്ന് കാണിച്ച് ഗവര്‍ണര്‍ക്ക് പരാതി.എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തുള്ള ഇതടക്കമുള്ള ബന്ധുനിയമനങ്ങള്‍ അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം.

മുഖം മിനുക്കിയിട്ടും മിനുങ്ങാതെ

ബന്ധുനിയമന വിവാദത്തില്‍ സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനും നഷ്ടപ്പെട്ട് പ്രതിച്ഛായ വീണ്ടെടുക്കാനും ഇ പി ജയരാജനെ പിണറായി വിജയന്‍ ബലിയാടാക്കുകയായിരുന്നു എന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഭാര്യയുടേത് തന്നെ അനധികൃത നിയമനമാണെന്ന പരാതി ഗവര്‍ണര്‍ക്ക് ലഭിക്കുന്നത്.

മുഖ്യമന്ത്രി പ്രതിരോധത്തിൽ

ഇപി ജയരാജനെ പുറത്താക്കി മുഖം രക്ഷിച്ച മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കുന്നതാണ് ഭാര്യയുടെ നിയമനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിരിക്കുന്ന ആരോപണം. മനുഷ്യാവകാശ പ്രവര്‍ത്തകനായ അഡ്വക്കേറ്റ് പി റഹിം ആണ് ഇത് സംബന്ധിച്ച് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.

നിയമനം വിഎസ്സിന്റെ കാലത്ത്

വിഎസ് സര്‍ക്കാരിന്റെ കാലത്തെ അനധികൃത നിയമനങ്ങള്‍ സംബന്ധിച്ച് നേരത്തെ വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. പിണറായി വിജയന്റെ ഭാര്യയുടേതടക്കം 15 നിയമനങ്ങള്‍ അന്വേഷിക്കണമെന്നായിരുന്നു പരാതി. ഇത് വിജിലന്‍സ് ഡയറക്ടര്‍ പൂഴ്ത്തിയതായും ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച നിവേദനത്തില്‍ പറയുന്നു.

പരാതി പൂഴ്ത്തി

മാസങ്ങള്‍ക്ക് മുന്‍പാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്. എന്നാല്‍ പരാതിയിന്മേല്‍ വിജിലന്‍സിന്റെ ഭാഗത്ത് നിന്നും യാതൊരുവിധ നടപടിയും ഉണ്ടായില്ലെന്ന് ആരോപണമുണ്ട്. ഇതേ തുടര്‍ന്നാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്.

നേരത്തെയും വിവാദമുണ്ടായി

പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്ലാം ശരിയാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെ തന്നെ ഭാര്യയുടെ സഹോദരീ പുത്രന് നിയമനം നല്‍കിയത് വിവാദത്തിലായിരുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ സ്റ്റാന്‍ഡിങ് കോണ്‍സലായിട്ടായിരുന്നു നിയമനം.

ഇപിയ്ക്ക് പണി വന്ന വഴി

ഇ പി ജയരാജന്റെ മരുമകനും മുന്‍മന്ത്രി പികെ ശ്രീമതിയുടെ മകനുമായ സുധീര്‍ നമ്പ്യാരുടെ നിയമന വിവാദത്തെ തുടര്‍ന്നാണ് ഇപിയ്ക്ക് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നത്. ഇപിയെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് അന്വേഷണവും തുടങ്ങി. വിവാദമായതിനെ തുടര്‍ന്ന് സുധീര്‍ നമ്പ്യാരുടെ നിയമന ഉത്തരവ് സര്‍ക്കാരിന് പിന്‍വലിക്കേണ്ടതായി വന്നിരുന്നു.

പികെ ശ്രീമതിയും വിവാദമുണ്ടാക്കി

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യമന്ത്രിയായിരുന്ന പികെ ശ്രീമതി മരുമകളെ പഴ്‌സണല്‍ സ്റ്റാഫില്‍ തിരുകി കയറ്റിയതിന് ഏറെ പഴികേട്ടിരുന്നു. ഇത്തവണ എല്‍ഡിഎഫ് സര്‍ക്കാരിലെ മന്ത്രിമാരെല്ലാം ഓരോ വിവാദങ്ങളിലും കേസുകളിലും ചെന്ന് ചാടുന്നതിന്റെ തലവേദന ഒഴിയാതിരിക്കുമ്പോഴാണ് മുഖ്യമന്ത്രിക്ക് നേരെ തന്നെ പണി വരുന്നത്.

English summary
A complaint has given to Governor allegging that Pinarayi Vijayan's wife's appointment was illegal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X