കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിന് ജയിലിൽ നേരിടേണ്ടി വരുന്നത്...!! കടുത്ത മനുഷ്യാവകാശ ലംഘനം...!! പോലീസ് ലക്ഷ്യം..??

  • By Anamika
Google Oneindia Malayalam News

കൊച്ചി: മലയാള സിനിമയിലെ താരരാജാക്കന്മാരിലെ ജനപ്രിയനായി വാണിരുന്ന ദിലീപ് അഴിയെണ്ണി തുടങ്ങിയിട്ട് ഇന്നേക്ക് ഒരു മാസം തികഞ്ഞിരിക്കുകയാണ്. സഹപ്രവര്‍ത്തകയും ഒരുനാള്‍ സുഹൃത്തുമായിരുന്ന നടിയെ വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കി എന്നതാണ് കുറ്റം. ക്രൂരമായി പീഡിപ്പിക്കപ്പെട്ട നടിക്ക് വേണ്ടി അല്ല, പ്രതി ചേര്‍ക്കപ്പെട്ട ദിലീപിന് വേണ്ടിയാണ് പലരുടേയും കണ്ണീരൊഴുകുന്നത്. ദിലീപിനെ അനന്തമായി ജയിലില്‍ ഇടാന്‍ വേണ്ടിയാണത്രേ കേസന്വേഷണം നീട്ടുന്നത്.

ഭരിക്കുന്നത് പിണറായിയുടെ വല്യേട്ടനല്ല !കോടിയേരിയെ തെക്കോട്ടെടുക്കേണ്ടേ ! ശോഭാ സുരേന്ദ്രന്റെ കൊലവിളി!ഭരിക്കുന്നത് പിണറായിയുടെ വല്യേട്ടനല്ല !കോടിയേരിയെ തെക്കോട്ടെടുക്കേണ്ടേ ! ശോഭാ സുരേന്ദ്രന്റെ കൊലവിളി!

ദിലീപിന് വേണ്ടി രക്ഷകനെത്തും...? എന്ത് വില കൊടുത്തും പുറത്തിറക്കും ?? അണിയറയിലെ കരുനീക്കങ്ങളിങ്ങനെ..ദിലീപിന് വേണ്ടി രക്ഷകനെത്തും...? എന്ത് വില കൊടുത്തും പുറത്തിറക്കും ?? അണിയറയിലെ കരുനീക്കങ്ങളിങ്ങനെ..

ദിലീപിനെ പിന്തുണച്ച്

ദിലീപിനെ പിന്തുണച്ച്

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ആരോപണ വിധേയനായപ്പോള്‍ തന്നെ പിന്തുണയുമായി സിനിമാരംഗത്ത് നിന്നുള്ള പലരും രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് വഴിയും ചാനല്‍ ചര്‍ച്ചകള്‍ വഴിയും ദിലീപിന് വേണ്ടി ഘോരഘോരം വാദങ്ങള്‍ നടന്നു. അറസ്റ്റിലായ ശേഷവും അത് നിര്‍ബാധം പല കോണുകളില്‍ നിന്നായി തുടര്‍ന്നു.

മനുഷ്യാവകാശ കമ്മീഷനില്‍ പരാതി

മനുഷ്യാവകാശ കമ്മീഷനില്‍ പരാതി

ഇപ്പോഴിതാ ദിലീപിന് വേണ്ടി മനുഷ്യാവകാശ കമ്മീഷനില്‍ പരാതി വരെ എത്തിയിരിക്കുന്നു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണം പോലീസ് അനന്തമായി നീട്ടുന്നത് ദിലീപിനെ ജയിലില്‍ ഇടാന്‍ വേണ്ടി മാത്രമാണ് എന്നാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനില്‍ പരാതി ലഭിച്ചിരിക്കുന്നത്.

പോലീസ് മാനസികമായി പീഡിപ്പിക്കുന്നു

പോലീസ് മാനസികമായി പീഡിപ്പിക്കുന്നു

യൂസഫലി കേച്ചേരി മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡണ്ടായ സലിം ഇന്ത്യയാണ് ദിലീപിന് വേണ്ടി മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരിക്കുന്നത്. നടി പീഡിപ്പിക്കപ്പെട്ടു എന്ന് ശാസ്ത്രീയമായി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പരാതിയില്‍ പറയുന്നു. ദിലീപിനെ പോലീസ് മാനസികമായി പീഡിപ്പിക്കുന്നുവെന്നും പരാതിയിൽ പറയുന്നു.

നടി പറഞ്ഞത്

നടി പറഞ്ഞത്

ദിലീപിനോട് തനിക്ക് മുന്‍വൈരാഗ്യം ഇല്ലെന്ന് ആക്രമിക്കപ്പെട്ട നടി വ്യക്തമാക്കിയിട്ടുള്ളതും കണക്കിലെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് നല്‍കിയിട്ടുള്ള പരാതിയില്‍ പറയുന്നു. മറ്റൊരു വാദം പിസി ജോര്‍ജ് നേരത്തെ ഉന്നയിച്ച് വിവാദത്തിലായതാണ്.

നടി അഭിനയിച്ചത്

നടി അഭിനയിച്ചത്

പിസി ജോര്‍ജ് പലതവണയായി ചോദിച്ചിട്ടുള്ളത് പോലെ, ആക്രമണത്തിന് ഇരയായ നടി പിറ്റേന്ന് സിനിമയില്‍ അഭിനയിച്ചു എന്നാണ് സലിം ഇന്ത്യയും പരാതിപ്പെടുന്നത്. സലിം ഇന്ത്യയുടെ പരാതി മനുഷ്യാവകാശ കമ്മീഷന്‍ പരിഗണിച്ചിട്ടുണ്ട്.

ദിലീപിന്റെ മനുഷ്യാവകാശങ്ങള്‍

ദിലീപിന്റെ മനുഷ്യാവകാശങ്ങള്‍

ദിലീപിനെ നശിപ്പിക്കണം എന്ന് ആഗ്രഹിക്കുന്ന വന്‍ ശക്തികള്‍ അന്വേഷണ സംഘത്തെ സ്വാധീനിക്കുന്നുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ദിലീപിന്റെ മനുഷ്യാവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്നതായും പരാതിയില്‍ പറയുന്നു.

കമ്മീഷന്‍ വിശദീകരണം തേടി

കമ്മീഷന്‍ വിശദീകരണം തേടി

സലീം ഇന്ത്യുടെ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടിയിരിക്കുകയാണ്. മൂന്നാഴ്ചയ്ക്കകം വിശദീകരണം സമര്‍പ്പിക്കാന്‍ ആലുവ റൂറല്‍ പോലീസ് മേധാവിക്ക് കമ്മീഷനംഗം കെ മോഹന്‍ കുമാര്‍ നിര്‍ദേശം നല്‍കി. സലിം ഇന്ത്യ ദിലീപിന്റെ ഡി സിനിമാസി്ന് വേണ്ടിയും രംഗത്തിറങ്ങിയിരുന്നു

നിശ്ചിതകാല നിരാഹാരം

നിശ്ചിതകാല നിരാഹാരം

ദിലീപിന്റെ തിയറ്റർ സമുച്ചയമായ ഡി സിനിമാസ് പൂട്ടിയതില്‍ പ്രതിഷേധിച്ച് സലിം ഇന്ത്യ നടത്തിയ നിരഹാര സമരം വാർത്തകളിലിടം നേടിയിരുന്നു. ഡി സിനിമാസ് തുറക്കുന്നത് വരെ ചാലക്കുടി മുന്‍സിപ്പല്‍ ഓഫീസിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരമാണ് സലിം പ്രഖ്യാപിച്ചത്.

പിന്തുണച്ച് ലാൽ ജോസ്

പിന്തുണച്ച് ലാൽ ജോസ്

ഡി സിനിമാസ് അടപ്പിച്ചത് വ്യക്തമായ കാരണങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു. സലിം ഇന്ത്യയുടെ പ്രതിഷേധം. ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ ലാല്‍ ജോസ് അടക്കം സലീമിനെ പിന്തുണച്ച് ഫേസ്ബുക്കില്‍ രംഗത്തെത്തുകയും ചെയ്യുകയുണ്ടായി.

ശയനപ്രദക്ഷിണത്തോടെ

ശയനപ്രദക്ഷിണത്തോടെ

സമരം ചെയ്യുന്ന സലീമിന്റെ ചിത്രം ലാല്‍ ജോസ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ചാലക്കുടി നഗരസഭയ്ക്ക് മുന്നില്‍ ശയനപ്രദക്ഷിണം ചെയ്താണ് സലിം ഇന്ത്യ തന്റെ പ്രതിഷേധ സമരം ആരംഭിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് നിരാഹാര സമരം തുടങ്ങിയത്.

തുറക്കാൻ ഉത്തരവ്

തുറക്കാൻ ഉത്തരവ്

ഡി സിനിമാസ് പൂട്ടിച്ച നഗരസഭാ തീരുമാനത്തിനെതിരെ ദിലീപിന്റെ സഹോദരന്‍ അനൂപ് ഹൈക്കോടതിയില്‍ പരാതി സമർപ്പിച്ചിരുന്നു. ഡി സിനിമാസ് തുറക്കാൻ ഹൈക്കോടതി ഉത്തരവിടുകയും ചെയ്തിരിക്കുകയാണ്.

English summary
Salim India filed complaint in Human Rights Commission for Dileep.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X