കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാങ്ക് ലോണെടുത്ത് വീട് നഷ്ടപ്പെട്ടെന്ന് ആരും പറയില്ല;വീടും കൃഷി ഭൂമിയും ജപ്തി ചെയ്യില്ലെന്ന് പിണറായി

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: ഇനി ആരും കടത്തിന്റെ പേരില്‍ വീട് ഒഴിഞ്ഞു കൊടുക്കേണ്ടി വരില്ല. കേരളത്തില്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിയെ മുന്‍ നിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചു. പാവപ്പെട്ടകര്‍ഷകരുടെ ഭൂമിയും വീടും ജപ്തിയില്‍ നിന്ന് ഒഴിവാക്കുന്നതാണ് പ്രമേയം. വീടും, കൃഷി ഭൂമിയും ജപ്തി നടപടികളില്‍ നിന്ന് ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

അഞ്ച് ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ആയിരം ചതുരശ്ര അടിയില്‍ താഴെ വീടുള്ള കര്‍ഷകരെയാണ് ജപ്തി നടപടികളില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്. നഗര പ്രദേശങ്ങളില്‍ അമ്പത് സെന്റ് വരെയുള്ള ഭൂമി ജപ്തി ചെയ്യില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. അഞ്ച് ലക്ഷം വരെയുള്ള വായ്പകള്‍ എടുക്കുന്ന കര്‍ഷകര്‍ക്ക് നിലവിലെ നിയമപ്രകാരം ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കുന്നില്ല. അതിനാല്‍, ഗ്രാമ പ്രദേശങ്ങളില്‍ ഒരേക്കര്‍ വരെയും നഗര പ്രദേശങ്ങളില്‍ 50 സെന്റ് വരെ ഭൂമിയുള്ളവര്‍ക്കെതിരേയും ജപ്തി നടപടികള്‍ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Pinarayi Vijayan

അതേസമയം ബാലാവകാശ കമ്മീഷന്‍ വിവാദത്തില്‍ ആരോഗ്യമന്ത്രി കെകെ ശൈലജയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം എംഎല്‍എമാര്‍ പ്രതിഷേധവുമായി നിയമസഭ നടുത്തളത്തില്‍ ഇറങ്ങിയിരുന്നു. ബാലാവകാശ കമ്മീഷന്‍ നിയമനത്തില്‍ ആരോഗ്യമന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയെന്ന ഹൈക്കോടതി പരാമര്‍ശം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നേരത്തെ നിയമസഭയില്‍ അടിയന്തര പ്രമേയം ഉന്നയിച്ചിരുന്നു. അതേസമയം കെകെ ശൈലജ രാജിവെയ്ക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം മുഖ്യമന്ത്രി തള്ളി.

English summary
Confiscation process excludes hones and agricultural land says Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X