കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴിമതിക്കെതിരെയുള്ള പോരാട്ടമാണ്; പക്ഷേ വിജിലന്‍സ് കേസിലെ പ്രതിയാണെങ്കിലും സിപിഐയിലെടുക്കും

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: അഴിമതികക്തെിരെ സിപിഎമ്മിവേക്കാള്‍ ശക്തിയോടെ വാദിക്കുന്ന പാര്‍ട്ടിയാണ് സിപിഐ. പക്ഷേ അഴിമതി നടത്തിയാലും സിപിഐ അംഗമാക്കും. തിരുവനന്തപുരത്ത് ഏറെ വിവദമുണ്ടാക്കിയ മുക്കുന്നി മലയിലെ അനധികൃത പാറഖനനം സംബന്ധിച്ച വിജിലന്‍സ് കേസില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ കോണ്‍ഗ്രസുകാരന് സിപിഐയില്‍ അഗ്വതം നല്‍കി.

പള്ളിച്ചല്‍ പഞ്ചായത്ത് അംഗം കെ രാകേഷ് ആണ് സിപിഐയില്‍ ചേര്‍ന്നത്. കഴിഞ്ഞ തവണ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ സര്‍ക്കാര്‍ ഭൂമിയില്‍ ഖനനം നടത്താനായി കൃത്രിമ രേഖകളുണ്ടാക്കിയെന്നും കോറിഉടമകളെ സഹായിച്ചെന്നുമായിരുന്നു രാകേഷിനെതിരെയുള്ള കേസ്. ആരോപണങ്ങള്‍ സരിയാണെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇതോടെ കോണ്‍ഗ്രസ് ഇയാളെ പുറത്താക്കി.

cpi-kerala

എന്നാല്‍ ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച് ജയിച്ച രാകേഷിനെ സ്പിഐയില്‍ അംഗത്വം നല്‍കുകയായിരുന്നു. രാകേഷിലൂടെ പഞ്ചായത്തില്‍ പാര്‍ട്ടിയുടെ വേര് പിടിപ്പിക്കാനാണ് സിപിഐയുടെ നീന്നകം. എന്നാല്‍ അഴമതി കേസിലെ പ്രതിക്ക് പാര്‍ട്ടി അംഗത്വം നല്‍കിയ വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

Read Also: നിലമ്പൂരില്‍ മാവോയിസ്റ്റുകളും പോലീസും നേര്‍ക്കുനേര്‍ വെടിവയ്പ്പ് ; ആദിവാസി മേഖലകളില്‍ തിരച്ചില്‍

അതേ സമയം പഞ്ചായത്തിലെ മറ്റൊരു കോണ്‍ഗ്രസ് അംഗത്തെക്കൂടി സിപിഐയിലേക്കെടുക്കാനാണ് നീക്കം. കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച ബിന്ദുവിന്റെ പേരാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. അഴിമതി കേസിലെ പ്രതിയായ രാകേഷ് സിപിഐയില്‍ ചേര്‍ന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും ആരോപമണുണ്ട്.

Read Also: തുഷാറിന്റെ കസേര ഇതാ എത്തി, ജാനുവിനും; എന്‍ഡിഎ കേരള ഘടകത്തിന് നേതാക്കളായി...

അഴിമതി കേസില്‍ നിന്ന് ഒഴിവാക്കാന്‍ സിപിഐയില്‍ ചേരുന്നത് ഗുണകരമാകും. ഇത് സംബന്ധിച്ച് ജില്ലയിലെ സിപിഐ നേതാക്കളുമായി സംസാരിച്ചതിന് ശേഷമാണത്രേ രാകേഷ് സിപിഐയില്‍ ചേരാന്‍ സമ്മതിച്ചത്.

Read Also: ചോരയ്ക്ക് പകരം ചുവന്ന മഷി; സത്യമാണോ കെഎസ്‌യുക്കാരേ? നാണക്കേട്...

മുക്കുന്നിമലയില്‍ പാറഖനനം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. എന്നാല്‍ താന്‍ പ്രസിഡന്റ് ആയിരിക്കെയാണ് ഖനനത്തിന് അനുമതി നല്‍കിയതെന്ന വാദം ശരിയല്ല. ചിലര്‍ തന്നെ കേസില്‍ കുരുക്കുകയായിരുന്നുവെന്നാണ് രാകേഷിന്റെ ആരോപണം. അതേസമയം പാര്‍ട്ടിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളതിനാലാണ് സിപിഐയില്‍ അംഗത്വം നല്‍കിയതെന്ന് സിപിഐ ജില്ലാ സെക്രട്ടറി ജി ആര്‍ അനില്‍ പറഞ്ഞു.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Congress panchayath member accused in vigilance case likely to join CPI.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X