കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയാകാന്‍ കച്ചകെട്ടി ചെന്നിത്തല, ഉള്ള കച്ച മുറുക്കി ഉമ്മന്‍ ചാണ്ടി

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ബാര്‍ കോഴ വിവാദം, സരിതയുടെ കത്ത്, പിള്ളയും ജോര്‍ജ്ജും ഉര്‍ത്തുന്ന പ്രശ്‌നങ്ങള്‍... സാധാരണഗതിയില്‍ ഒരു സര്‍ക്കാര്‍ വീഴാന്‍ ഇത്രയൊന്നും വേണ്ട. എന്നാല്‍ കേരളത്തിലെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഇപ്പോഴും പിടിവിടാതെ നില്‍ക്കുന്നു.

വേണമെങ്കില്‍ ഈ ഭരണം കാലാവധി പൂര്‍ത്തിയാക്കാം, പക്ഷേ പിന്നെ കേരളത്തിലേയ്ക്ക് തിരിച്ച് നോക്കാന്‍ പറ്റില്ലെന്നാണ് കോണ്‍ഗ്രസിനുള്ളിലെ ഒരു വിഭാഗം പറയുന്നത്. അവര്‍ ആഗ്രഹിയ്ക്കുന്നത് ഒരു ഭരണമാറ്റമാണ്. ഉമ്മന്‍ ചാണ്ടിയും ആരോപണ വിധേയരും മാറി നിന്നുകൊണ്ടുള്ള ഒരു ഭരണമാറ്റം.

രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഐ ഗ്രൂപ്പ് ആണ് ഭരണമാറ്റത്തിന് ചരട് വലിയ്ക്കുന്നത്. എ ഗ്രൂപ്പിലെ പ്രമുഖനായ ബാബു കൂടി ബാര്‍ കോഴയില്‍ കുടുങ്ങിയതോടെ കാര്യങ്ങള്‍ മുറുകുകയാണ്.

ആരോപണങ്ങള്‍

ആരോപണങ്ങള്‍

തുടര്‍ച്ചയായി വരുന്ന ആരോപണങ്ങള്‍ അടുത്ത തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയേയും മുന്നണിയേയും തിരിച്ചടിയിലേക്ക് നയിയ്ക്കും എന്നാണ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ആക്ഷേപം.

പോംവഴി ഭരണമാറ്റം

പോംവഴി ഭരണമാറ്റം

ഈ സാഹചര്യം മറികടക്കാന്‍ ഭരണമാറ്റം എന്നതല്ലാതെ വേറൊന്നുമില്ലെന്ന് ഐ ഗ്രൂപ്പ് ആണയിടുന്നു. മുഖ്യമന്ത്രിയും അഴിമതി ആരോപണം നേരിടുന്ന മന്ത്രിമാരും മാറണം.

ചെറിയ നഷ്ടം, വലിയ ലാഭം

ചെറിയ നഷ്ടം, വലിയ ലാഭം

അഴിമതി ആരോപണം നേരിടുന്ന മന്ത്രിമാരെ മാറ്റി മന്ത്രിസഭ പുന:സംഘടന നടത്തിയാല്‍ ഐ ഗ്രൂപ്പിനും ചെറിയ നഷ്ടം സംഭവിയ്ക്കും. എന്നാല്‍ മുഖ്യമന്ത്രിപദം അടക്കം നിര്‍ണായക വകുപ്പുകള്‍ കയ്യിലിരിയ്ക്കും.

ചെന്നിത്തല മുഖ്യമന്ത്രി

ചെന്നിത്തല മുഖ്യമന്ത്രി

ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രി സ്ഥാനം എന്ന സ്വപ്‌നം സഫലമാക്കാം. സര്‍ക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തി തിരഞ്ഞെടുപ്പിനെ നേരിടാം.

മുഖ്യന്‍ വഴങ്ങില്ല

മുഖ്യന്‍ വഴങ്ങില്ല

വേണമെങ്കില്‍ കോഴ ആരോപണം നേരിടുന്നവര്‍ മാത്രം മാറി നില്‍ക്കട്ടെ എന്നാണ് എ ഗ്രൂപ്പ് പറയുന്നത്. മുഖ്യമന്ത്രിയെ മാറ്റുന്നതിനെ കുറിച്ച് ആലോചിയ്ക്കുകപോലും വേണ്ടെന്നും ഇവര്‍ പറയുന്നു.

മുഖ്യനും ആരോപണണത്തില്‍

മുഖ്യനും ആരോപണണത്തില്‍

ബാര്‍ കോഴയിലും സോളാര്‍ വിഷയത്തിലും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഇപ്പോള്‍ സംശയത്തിന്റെ നിഴലിലാണ്. അതുകൊണ്ട് ഉമ്മന്‍ ചാണ്ടിയും മാറി നില്‍ക്കണം എന്ന് ഐ ഗ്രൂപ്പിന്റെ വാശി.

ജനസന്പര്‍ക്കത്തില്‍ പ്രതീക്ഷ

ജനസന്പര്‍ക്കത്തില്‍ പ്രതീക്ഷ

വിവാദങ്ങള്‍ക്കറുതി വരുത്താന്‍ തുടങ്ങിവച്ച ജനസന്പര്‍ക്ക പരിപാടിയിലാണ് മുഖ്യമന്ത്രിയുടെ പ്രതീക്ഷ. പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ ഇതിലും നല്ല അവസരമില്ലെന്നാണ് മുഖ്യമന്ത്രിയുടെ പക്ഷം

സുധീരന്‍ നിര്‍ണായകം

സുധീരന്‍ നിര്‍ണായകം

എ, ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള വടംവലിയ്ക്കിടെ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്റെ നിലപാടും നിര്‍ണായകമാകും. ഹൈക്കമാന്റുമായി ഏറ്റവും അടുത്ത ബന്ധം ഇപ്പോള്‍ സുധീരനാണ്.

ആന്റണി എന്ത് പറയും

ആന്റണി എന്ത് പറയും

കേരളത്തില്‍ നേതൃമാറ്റം സംബന്ധിച്ച എന്ത് രാഷ്ട്രീയ തീരുമാനം എടുക്കണമെങ്കിലും അത് എകെ ആന്റണിയുടെ ആശീപര്‍വാദത്തോടെ മാത്രമേ സാധ്യമാകൂ. ഈ വിഷയത്തില്‍ ആന്റണി ആര്‍ക്കൊപ്പം ആയിരിയ്ക്കും എന്നാണ് ഇനി അറിയേണ്ടത്.

English summary
Congress I Group raising issue of leadership change in government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X