കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ വെല്ലുവിളി ഏറ്റെടുത്ത് സധൈര്യം തരൂര്‍ മുന്നോട്ട്

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വച്ഛ് ഭാരത് വെല്ലുവിളി ഏറ്റെടുത്ത് ശശി തരൂര്‍ എംപി. രാവിലെ 11.30 ഓടെയാണ് വിഴിഞ്ഞം ഹാര്‍ബറിലെത്തിയ തരൂര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. കോണ്‍ഗ്രസ് പ്രാദേശിക പ്രവര്‍ത്തകരും തരൂരിനൊപ്പം ഉണ്ടായിരുന്നു.

രാജ്യത്തിന്റെ സ്വച്ഛത ഒരു പാര്‍ട്ടിയ്ക്കും വിട്ടു കൊടുക്കില്ലെന്നും ഗാന്ധിജിയുടെ സന്ദേശം ഉയര്‍ത്തിപ്പിടിച്ചാണ് ഉദ്യമത്തില്‍ പങ്കാളിയാകുന്നതെന്നും തരൂര്‍ പറഞ്ഞു.

ശുചിത്വ സന്ദേശം ആദ്യം ഏറ്റെടുത്തത് കോണ്‍ഗ്രസ് ആണെന്നും ശശി തരൂര്‍ പറയുന്നു.

തരൂരിന്റെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ക്യാമറയ്ക്ക് മുന്നില്‍ മാത്രമാണെന്ന് കെപിസിസി വക്താവ് അജയ് തറയില്‍ പറയുന്നു.

ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ അരമണിയ്ക്കൂറിലധികം തരൂര്‍ ചെലവഴിച്ചുവെന്നാണ് ആദ്യം ലഭിയ്ക്കുന്ന റിപ്പോര്‍ട്ട്.

പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായി വിഴിഞ്ഞത്തെ പള്ളിയും തരൂര്‍ സന്ദര്‍ശിച്ചു. വിഴിഞ്ഞത്ത് തുടക്കമിട്ട പദ്ധതി മറ്റ് മണ്ഡലങ്ങളിലേയ്ക്കും വ്യാപിപ്പിയ്ക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

Tharoor

മോദി സ്തുതിയുടെ പേരില്‍ കെപിസിയുടെ കര്‍ശന നിലപാടിനെത്തുടര്‍ന്ന് വക്താവ് സ്ഥാനത്ത് നിന്ന് നീക്കിയ ഹൈക്കമാന്‍ഡ് നടപടിയും മറികടന്നാണ് സ്വച്ഛതയുമായി തരൂര്‍ മുന്നോട്ട് പോകുന്നത്. തരൂരിന്റെ ഈ നിലപാട് കോണ്‍ഗ്രസില്‍ പുതിയ പൊട്ടിത്തെറിയ്ക്കിടയാക്കുമോ എന്ന് കാണാം.

English summary
Congress MP Shashi Tharoor starts Swachh Bharat Campaign Today. KPCC Leaders criticized his Swachh Bharath Campaign.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X